UPDATES

വായിച്ചോ‌

പ്രളയം തുറന്നുവച്ച പമ്പാ തീരത്തെ ചരിത്ര വഴികൾ

മാരാമണ്ണിനു സമീപം വെള്ളങ്ങൂരിൽ കണ്ടെത്തിയത് രണ്ടായിരം കൊല്ലം വരെ പഴക്കമുള്ള മഹാശിലാസംസ്കാരത്തിന്റെ ഭാഗമെന്നു കരുതപ്പെടുന്ന കല്ലറയായിരുന്നു.

                       

കേരളത്തെ പ്രളയം വിഴുങ്ങിയപ്പോൾ ഏറ്റവും അധി രൗദ്ധ്രയായി മാറിയത് പമ്പ നദിയായിരുന്നു. അന്ന് ഇരു കരകളെയും മറികടന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച പമ്പാനദി വഴിയിലുള്ളതെല്ലാം തകർത്താണ് അന്ന് പമ്പ കടന്നുപോയത്. ശബരിമല തീർഥാടനം, മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്, പരുമല പള്ളി, ആറന്മുള ക്ഷേത്രം, കടമ്മനിട്ട ഉൾപ്പെടെയുള്ള പടയണികൾ, ആറന്മുള ജലോൽസവം, പള്ളിയോടക്കരകൾ, അയിരൂരിലെ കഥകളി. ആത്മീയത, കല, ജീവിതം ഇവയുടെ സമന്വയമായിരുന്ന നദിതടം. ഒരുകാലത്ത് താനൊഴുകിയ വഴികൾ തുടച്ചെടുത്ത് നദി ശാന്തമായപ്പോൾ കുത്തിയൊലിച്ചുപോയ തിട്ടകൾക്കടിയിൽ തെളിഞ്ഞുവന്നത് നൂറ്റാണ്ടുകളുടെ കഥപറയുന്ന ചരിത്രാവശിഷ്‌ടങ്ങളാണ്. മലയാള മനോരമ ഞായറാഴ്ചയിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്.

മണ്ണും മണലും കുത്തിയൊലിച്ചുപോയ നദിയുടെ അടിത്തട്ടിൽ അവിടവിടെയായി തെളിഞ്ഞുവന്നത് ചരിത്രാതീത കാലത്തെ വൻമരങ്ങളുടെ ഫോസിലുകൾ, ഇതിന് പിറകെ കളിമൺ ശിൽപങ്ങൾളും കണ്ടെത്തി. അഞ്ചോ ആറോ നൂറ്റാണ്ടുകളുടെ പഴക്കം കണക്കാക്കക്കിയതോടെ കൂടുതൽ ഗവേഷണത്തിന് മുതിർന്നു. മാരാമണ്ണിനു സമീപം വെള്ളങ്ങൂരിൽ കണ്ടെത്തിയത് രണ്ടായിരം കൊല്ലം വരെ പഴക്കമുള്ള മഹാശിലാസംസ്കാരത്തിന്റെ ഭാഗമെന്നു കരുതപ്പെടുന്ന കല്ലറയായിരുന്നു.

ആറന്മുളയുടെ സമീപപ്രദേശങ്ങളിൽ പമ്പയുടെ തീരം കേന്ദ്രീകരിച്ച് മുൻകാലങ്ങളിൽ മൺപാത്രങ്ങൾ നിർമിക്കുന്ന സമൂഹങ്ങളുടെ സാന്നിധ്യം വലിയതോതിൽ ഉണ്ടായിരുന്നു. ഈയിടെ കണ്ടെത്തിയ കളിമൺ ശിൽപങ്ങളും അത്തരത്തിലൊരു സമൂഹത്തിന്റേതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇടയാറന്മുളയിൽനിന്നു ലഭിച്ച കളിമൺശിൽപങ്ങളുടെ സാംപിളുകൾ ഡെറാഡൂണിലെ വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിൽ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇവിടത്തെ പുരാവസ്തു വകുപ്പിന്റെ ഉത്‌ഖനനത്തിന്റെ ആദ്യഘട്ടം ജനുവരി 10ന് പൂർത്തിയായി. പരിശോധതളുടെ അതിന്റെ ഫലം വന്നാലേ കൃത്യമായ കാലഗണന സാധ്യമാകൂ. എങ്കിലും, വിജയനഗര കാലഘട്ടത്തിലെ ശിൽപശൈലിയുടെ സ്വാധീനം കാണുന്നതിനാൽ ഇവ 15–16 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ടതാകാമെന്ന് ചരിത്രകാരനായ എം. ആർ. രാഘവവാരിയർ അഭിപ്രായപ്പെടുന്നു.

കൂടുതൽ വായനയ്ക്ക്- goo.gl/PWtdWm

Share on

മറ്റുവാര്‍ത്തകള്‍