July 15, 2025 |
Share on

ഹാര്‍ലി ക്വിന്‍ ഒറ്റയ്ക്കല്ല കൂട്ടിന് ഹണ്ട്രസും ബ്ലാക്ക് കാനറിയും; ‘ബേഡ്‌സ് ഓഫ് പ്രേ’ ആദ്യ ടീസര്‍

30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ മുഖ്യ ആകര്‍ഷണം മാര്‍ഗരറ്റ് റോബിയുടെ ഹാര്‍ലി ക്വിനിന്റെ കഥാപാത്രമാണ്

ജേസണ്‍ മൊമോഅയുടെ അക്വാമാന്റെ വിജയത്തിനു ശേഷം വാര്‍ണര്‍ ബ്രോസ് പുറത്തിറക്കുന്ന ബേഡ്‌സ് ഓഫ് പ്രേയുടെ ടീസര്‍ പുറത്ത്. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിന്റെ മുഖ്യ ആകര്‍ഷണം മാര്‍ഗരറ്റ് റോബിയുടെ ഹാര്‍ലി ക്വിനിന്റെ കഥാപാത്രമാണ്.

2016ല്‍ സൂയിസൈഡ് സ്‌ക്വാഡിലാണ് മാര്‍ഗരറ്റ് റോബി ആദ്യമായി ഹാര്‍ലി ക്വിന്‍ ആയി പ്രത്യക്ഷപ്പെട്ടത്. സൂയിസൈഡ് സ്വാകിഡിനു ശേഷമുള്ള സംഭവങ്ങളായിരിക്കും പുതിയ ചിത്രത്തിലെ പ്രമേയം. മികച്ച മേക്കപ്പിനും ഹെയര്‍ സ്റ്റൈലിങ്ങിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയെങ്കിലും നിരൂപകരുടെ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന സിനിമയായിരുന്നു സൂയിസൈഡ് സക്വാഡ്.

മേരി എലിസബത്ത് വിന്‍സ്റ്റെഡ് അവതരിപ്പിക്കുന്ന ഹണ്ട്രസ് എന്ന കഥാപത്രവും, ജുര്‍നീ സ്‌മോലറ്റ് ബെല്ല് അവതരിപ്പിക്കുന്ന ബ്ലാക്ക് കാനറിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവാന്‍ മക്‌ഗ്രെഗര്‍ അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രമായ ബ്ലാക്ക് മാസ്കിനെയും ടീസറില്‍ ഉണ്ട്

2020 ഫെബ്രുവരിയിലാണ് ബേഡ്‌സ് ഓഫ് പ്രേയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഡി.സിയുടെ തന്നെ ശസാം 2019ലും, വണ്ടര്‍ വുമണ്‍ 1984 2020 ജൂണിലും പുറത്തിറങ്ങും.

.

Leave a Reply

Your email address will not be published. Required fields are marked *

×