മലബാറിന്റെ സ്വന്തം പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ് ഗോകുലം കേരള എഫ്‌സി-യുടെ തീ സോങ്ങിന് വമ്പിച്ച വരവേല്‍പ്പ്. മലബാറിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന തീം സോങ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതോടെ കേരളം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ ഗാനം.
തൈക്കുടം ബ്രിഡ്ജ് ബാന്‍ഡാണ് തീം സോങ്ങിന് പിന്നില്‍. ഗോവിന്ദ് വസന്തയുടെ സംഗീതത്തിന് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ശരത് കൊട്ടിക്കലാണ്. കലാമയ ഇവന്റ്‌സാണ് തീം സോങ്ങിന്റെ നിര്‍മ്മാതാക്കള്‍.
ഐ ലീഗില്‍ തുടക്കം മോശമായെങ്കിലും പിന്നീട് മികച്ച പ്രകടനമാണ് ഗോകുലം കാഴ്ചവെച്ചത്. സീസണിന്റെ ആദ്യ മത്സരത്തില്‍ കരുത്തരായ മോഹന്‍ ബഗാനെയും രണ്ടാം മത്സരത്തില്‍ നെറോക്കയെയും സമനിലയില്‍ വഴങ്ങിയ ഗോകുലം മൂന്നാം മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടു.
പിന്നീട് ഗംഭീര പ്രകടനത്തോടെയുള്ള തിരിച്ചുവരവാണ് ഐ ലീഗില്‍ ഗോകുലം നടത്തിയത്. ഷില്ലോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഗോകുലം മിനര്‍വയെയും പരാജയപ്പെടുത്തി.
https://www.azhimukham.com/travel-mumbai-kamathipura-red-street-experience-by-vinz-shaz/