പരസ്യം അതീവ വംശീയതയണെന്ന് പല പ്രശസ്തരും പ്രതികരിച്ചു
വംശീയാധിക്ഷേപം നടത്തുന്ന പരസ്യവുമായി ഹെനിക്കണ്‍. വിമര്‍ശനങ്ങളുയര്‍ന്നതോടെ കമ്പനി പരസ്യം പിന്‍വലിച്ചു. ലോകപ്രശസ്തമായ ഹെനിക്കണ്‍ ബിയറിന്റെ ഏറ്റവും പുതിയ പരസ്യവീഡിയോ ആണ് വിവാദത്തിലകപ്പെട്ടിട്ടുള്ളത്.
ഒരു ബാര്‍ ജീവനക്കാരന്‍ ‘ഹെനിക്കണ്‍ ലൈറ്റി’ന്റെ കുപ്പി നിരക്കി വിടുന്നതിലാണ് പരസ്യം തുടങ്ങുന്നത്. കുപ്പി നീങ്ങുന്ന പ്രതലത്തിനരികില്‍ ഇരുണ്ട നിറമുള്ള മനുഷ്യരുണ്ട്. കുറച്ച് കറുത്ത ആളുകളെ കടന്ന് പോയി വെളുത്ത നിറമുള്ള ഒരു സ്ത്രീയുടെ കയ്യിലേക്കാണ് ബിയര്‍ എത്തുന്നത്. ‘sometimes lighter is better ‘ എന്ന ടാഗ് ലൈനോടെ പരസ്യം അവസാനിക്കുന്നു.
പല പ്രശസ്തരും ഈ പരസ്യം അതീവ വംശീയമാണെന്ന് പ്രതികരിച്ചു. പല കമ്പനികളുു വംശീയമായ പരസ്യങ്ങള്‍ മനപൂര്‍വ്വം ഇറക്കി കാഴ്ചക്കാരെ കൂട്ടുകയാണെന്ന് ഹിപ്പ് ഹോപ്പ് താരം ചാന്‍സ് ദ റോപ്പര്‍ ട്വീറ്റ് ചെയ്തു.
വിവിധ പശ്ചാത്തലത്തിലുള്ള ആളുകള്‍ അവരുടെ കാഴ്ചപ്പാട് വിവരിക്കുന്ന ‘open your world’ എന്ന പരസ്യ സീരീസ് ചെയ്ത് അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയ കമ്പനിയാണ് ഹെനിക്കണ്‍.