മാധ്യമപ്രവര്‍ത്തനം ഇന്ത്യയില്‍ അപകടകരമായ ജോലിയാണ്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 180 രാജ്യങ്ങളില്‍ ഇന്ത്യ 140ാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം 138 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.
2018ല്‍ മാത്രം 13 മാധ്യമപ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊലചെയ്യപ്പെട്ടത്. അതില്‍ 6 പേര്‍ മാധ്യമ പ്രവര്‍ത്തനത്തിനിടെയാണ് കൊലചെയ്യപ്പെട്ടത്. ബാക്കിയുള്ള 7 പേരുടെ മരണവും ഇതേകാരണം കൊണ്ടാണെന്നുള്ള സംശയം നിലനില്‍ക്കുന്നു. വീഡിയോ കാണാം..