ചിത്രം ഓണം റിലീസായി സെപ്റ്റംബർ ആറിന് തീയേറ്ററിൽ എത്തും.
മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യുടെ ഒഫീഷ്യല്‍ ട്രെയിലർ ശ്രദ്ധേയമാകുന്നു. നവാഗതനായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, വെള്ളിമൂങ്ങ, ചാര്‍ലി തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’. ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ ചിത്രമാണ്. ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി.
ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്‌സ് ആണ്. അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഓണം റിലീസായി സെപ്റ്റംബർ ആറിന് തീയേറ്ററിൽ എത്തും.