വൈശാഖ് – ഉദയകൃഷ്‌ണ- പീറ്റർ ഹെയ്‌ൻ കൂട്ടുകെട്ടിൽ മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് മധുരരാജ. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് . ആദ്യ ദിനം തന്നെ 9.1 കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെയാണ് ചിത്രത്തിൽ പ്രേക്ഷകരെ ആവേശത്തിൽ ആക്കിയത്. ചിത്രം കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തിൽ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളെ പുകഴ്ത്തിയാണ് സംസാരിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു പ്രധാന ആക്ഷൻ രംഗത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ഈ 68ആം വയസിലും മമ്മൂക്ക നിങ്ങൾ ഇത് എങ്ങനെ സാധ്യമാക്കുന്നു എന്നാണ് വീഡിയോ കണ്ട പ്രേക്ഷകർ ചോദിക്കുന്നത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.
മ്മൂട്ടി പ്രധന കഥാപാത്രത്തെ അവതരിപ്പിച്ച പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ സിനിമയുടെ ബാക്കി കഥപറയാതെ മറ്റൊരു സാഹചര്യത്തിൽ രാജയുടെ കഥ പറയുകയാണ് ചിത്രം. രാജയുടെ അച്ഛന്‍ മാധവന്‍ നായരും (നെടുമുടി വേണു) അമ്മാവന്‍ കൃഷ്ണനും (വിജയരാഘവന്‍) പൊലീസ് കമ്മീഷണര്‍ രാജേന്ദ്ര ബാബുവും (സിദ്ദിഖ്) സലിം കുമാറിന്റെ നോവലിസ്റ്റ് മനോഹരന്‍ മംഗളോദയവുമൊക്കെ ആവര്‍ത്തിക്കുന്ന ചിത്രത്തില്‍ പ്രധാന അസാന്നിധ്യം അനിയന്‍ സൂര്യ നാരായണന്റേതാണ് (പൃഥ്വിരാജ്). എന്നാല്‍ സൂര്യയുടെ റെഫറന്‍സുകള്‍ ഒന്നിലധികം തവണ കടന്നുവരുന്നുണ്ട്. ‘അവന്‍ ഇപ്പോള്‍ സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണെ’ന്നാണ് രാജ ഒരിടത്ത് അനിയനെക്കുറിച്ച് പറയുന്നത്.