April 17, 2025 |
Share on

‘പള്ളിയില്‍ വരുമ്പോള്‍ ഫോട്ടോ എടുക്കരുത്’ : ആരാധകരോട് മമ്മൂട്ടി/ വീഡിയോ

ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്.

മുസ്ലിം മതവിശ്വാസികളുടെ ആഘോഷമായ ബക്രീദ് ദിനത്തിൽ നടൻ മമ്മൂട്ടി പള്ളിയിൽ വരുന്നതും, അതിന്റ ചിത്രങ്ങളും, വീഡിയോയും ഇന്നും മാധ്യമങ്ങൾക്ക് ഒഴിവാക്കാനാവാത്ത വാർത്തകളാണ്. ഇതിന്റെ പേരിൽ ധാരാളം ട്രോളുകളും നവമാധ്യമങ്ങളിൽ ഉണ്ട്. മുന്നിൽ നിൽക്കുന്നത് ആരായാലും മനസ്സിൽ തോന്നുന്ന കാര്യം അതെ പോലെ പറയുന്ന പ്രകൃതക്കാരൻ ആണ് മമ്മൂട്ടി എന്നത് സഹപ്രവർത്തകർ അടക്കം പലരും സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കാസര്‍കോട് പള്ളിയിലേക്ക് വന്ന മമ്മൂട്ടി കാറില്‍ നിന്നിറങ്ങിയപ്പോള്‍ ആരാധകര്‍ ചുറ്റുംകൂടി. ഫോട്ടോ എടുക്കാനും ശ്രമിച്ചു. അപ്പോഴായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. പള്ളിയില്‍ വരുമ്പോള്‍ ഫോട്ടോ എടുക്കരുത്. പള്ളിയിലേക്ക് വരുമ്പോള്‍ പള്ളിയിലേക്ക് വരുന്നതുപോലെ വരണം എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

പള്ളിയിൽ വെച്ച് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതും മമ്മൂട്ടിയുടെ ഉപദേശവും അടങ്ങിയ വീഡിയോ ഇതിനോടകം നവമാധ്യമങ്ങളിൽ വൈറൽ ആയി കഴിഞ്ഞു. ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ഉണ്ട എന്ന സിനിമയിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായാണ് കാസര്‍കോട് എത്തിയത്.അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി ഒരു പോലീസ് ഓഫീസറുടെ റോളിൽ ആണ് എത്തുന്നത്. ചിത്രം അടുത്ത വര്ഷം ആദ്യം തിയേറ്ററുകളിലെത്തും .

Leave a Reply

Your email address will not be published. Required fields are marked *

×