ബാലു മഹേന്ദ്രയുടെ യാത്ര എന്ന മലയാള സിനിമയ്ക്ക് ശേഷം തെലുങ്കില്‍ ഇതേ പേരിലുള്ള മറ്റൊരു സിനിമയും മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പുറത്തുവരുന്നു. മഹി വി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതമാണ് പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയിട്ടുണ്ട്.
ആന്ധ്രപ്രദേശില്‍ ഏറെക്കാലത്തിന് ശേഷം കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരികെക്കൊണ്ടുവന്നതില്‍ നിര്‍ണായകമായ, വൈ എസ് രാജശേഖര റെഡ്ഡി നയിച്ച കാല്‍നട പ്രചാരണ ജാഥയെക്കുറിച്ചാണ് പ്രധാനമായും ചിത്രം പറയുന്നത്. 2004ലാണ് വൈ എസ് ആര്‍ എന്ന് അറിയപ്പെടുന്ന വൈ എസ് രാജശേഖര റെഡ്ഡി ആദ്യം ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. 2009ലെ നിയമസഭ തിരഞ്ഞെടുപ്പിലും ജയിച്ച് കോണ്‍ഗ്രസിനെ ഭരണത്തുടര്‍ച്ചയിലേയ്ക്ക് നയിച്ചു. 2009 സെപ്റ്റംബര്‍ രണ്ടിന് ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈ എസ് രാജശേഖര റെഡ്ഡി മരിക്കുന്നത്.