UPDATES

വീഡിയോ

മമ്മൂട്ടി@67; മമ്മൂട്ടിയുടെ മികച്ച 10 വൃദ്ധ കഥാപാത്രങ്ങള്‍ (വീഡിയോ)

പ്രായം മമ്മൂട്ടിയെ ബാധിച്ചിട്ടില്ലെങ്കിലും വെള്ളിത്തിരയിലെ വൃദ്ധ കഥാപാത്രങ്ങള്‍ താരത്തിന് ഒട്ടേറെ ആരാധകരെയും പുരസ്‌കാരങ്ങളും നേടികൊടുത്തിട്ടുള്ളതാണ്.

                       

മലയാള സിനിമ താരം മമ്മൂട്ടിയുടെ 67-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ആരാധകരും സിനിമലോകവും. പ്രായം മമ്മൂട്ടിയെ ബാധിച്ചിട്ടില്ലെങ്കിലും വെള്ളിത്തിരയിലെ വൃദ്ധ കഥാപാത്രങ്ങള്‍ താരത്തിന് ഒട്ടേറെ ആരാധകരെയും പുരസ്‌കാരങ്ങളും നേടികൊടുത്തിട്ടുള്ളതാണ്. 1982-ല്‍ ജിജോ പുന്നൂസ് സംവിധാനം ചെയ്ത പടയോട്ടം-തില്‍ അച്ഛന്‍ വേഷത്തില്‍ എത്തിയ മമ്മൂട്ടിയുടെ പ്രകടനം കൈയ്യടി നേടിയതായിരുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച, ടി വി ചന്ദ്രന്‍ 1994-ല്‍ സംവിധാനം ചെയ്ത പൊന്തന്‍മാട മമ്മൂട്ടിയുടെ ചലച്ചിത്ര ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ചിത്രമായിരുന്നു. വൃദ്ധ കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ അഭിനയം അവിസ്മരിണീയമാണ്. ഡോ. ബാബ സാഹേബ് അംബ്ദേര്‍ (2000) നും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതിലും മമ്മൂക്ക പ്രായമായ അംബ്ദേക്കറായി വേഷമിട്ടിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കിട്ടിയ പാലേരി മാണിക്യത്തിനും നിരൂപക പ്രശംസ നേടിയ ഡാനി-യിലും മമ്മൂട്ടി വൃദ്ധനായി എത്തുന്നുണ്ട്.

മമ്മൂട്ടിയുടെ മികച്ച പത്ത് വൃദ്ധ വേഷങ്ങള്‍ വീഡിയോ..

Share on

മറ്റുവാര്‍ത്തകള്‍