April 22, 2025 |
Share on

പതിനെട്ടാം പടിയിലെ ബീമാപള്ളി പാട്ട്; ലിറിക്കല്‍ വീഡിയോ കാണാം

എ.എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വഹിച്ച ​ഗാനം പാടിയിരിക്കുന്നത് ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍, എന്നിവര്‍ ചേര്‍ന്നാണ്

തിരക്കഥാകൃത്തും, നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാംപടി. ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന കഥാപാത്രത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നായക സമാനമായ അതിഥി വേഷമായിരിക്കും പതിനെട്ടാംപടിയിലെ ജോണ്‍ എബ്രഹാം പാലക്കല്‍ എന്നാണ് റിപോർട്ടുകൾ. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത് വിട്ടു. എ.എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വഹിച്ച ​ഗാനം പാടിയിരിക്കുന്നത് ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍, എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.

ചിത്രത്തിൽ ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, സാനിയ ഇയ്യപ്പന്‍, മുത്തു മണി എന്നിവർക്ക് പുറമെ 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ ഒരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഈദ് റിലീസായി തിയേറ്ററിൽ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×