UPDATES

വീഡിയോ

യൂണിവേഴ്‌സിറ്റി കോളേജ്: കെ എസ് യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി; തിരുവനന്തപുരത്ത് തെരുവ് യുദ്ധം/ വീഡിയോ

പ്രവര്‍ത്തകനെ അകാരണമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ പോലീസിനെതിരെ തിരിഞ്ഞത്

                       

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന് വന്ന പി.എസ്.സി പരീക്ഷാ ക്രമേക്കേട് ഉള്‍പ്പെടെയുള്ള വിഷങ്ങളില്‍ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ആദ്യം സംയമനം പാലിച്ച പോലീസ് സമരം അതിരുവിട്ടതോടെ ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുകയായിരുന്നു. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ തെരുവ് യുദ്ധം തന്നെയാണ് അരങ്ങേറിയത്.

പ്രവര്‍ത്തകനെ അകാരണമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധക്കാര്‍ പോലീസിനെതിരെ തിരിഞ്ഞത്. പോലീസിനെ കല്ലും കുപ്പിക്കളുമായി നേരിട്ടതോടെ അരമണിക്കൂറോളം സെക്രട്ടേറിയേറ്റിന് മുന്‍വശം യുദ്ധക്കളമായി. സംഘര്‍ഷത്തെ തുടര്‍ന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെ നിരാഹാരം ഇരിക്കുന്ന സമരപന്തലിന് മുന്നിലും പോലീസ് നടപടിയുണ്ടായി. പോലീസും പ്രവര്‍ത്തകരും രണ്ടിടങ്ങളില്‍ തമ്പടിച്ചായിരുന്നു ഏറ്റുമുട്ടിയത്.

പോലീസ് നടപടിയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നേതാക്കളെ ഉള്‍പ്പെടെ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. കല്ലേറില്‍ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. അഭിജിത്തിനെ ഉള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. എംജി റോഡില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസുകാരെ മേഖലയില്‍ എത്തിച്ചു. 

Related news


Share on

മറ്റുവാര്‍ത്തകള്‍