UPDATES

വീഡിയോ

കണ്ണൂരുകാര്‍ക്ക് ഭക്ഷണം വിളമ്പാന്‍ ഇനി മണിയന്‍ പിള്ള രാജുവിന്റെ റോബോട്ടുകള്‍

കണ്ണൂര്‍ എസ്.എന്‍ പാര്‍ക്ക് റോഡിന് സമീപമുള്ള ‘ബീ അറ്റ് കിവീസോ’ റസ്റ്റോറന്റിലാണ് ഭക്ഷണം വിളാമ്പാന്‍ റോബോട്ടുകള്‍ എത്തിയിരിക്കുന്നത്.

                       

ഇതുവരെ ജപ്പാനിലും ചൈനയിലുമൊക്കെയാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്പിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ കേരളത്തിലും റോബോട്ടുകള്‍ ഭക്ഷണം വിളമ്പും. കണ്ണൂര്‍ എസ്.എന്‍ പാര്‍ക്ക് റോഡിന് സമീപമുള്ള ‘ബീ അറ്റ് കിവീസോ’ റസ്റ്റോറന്റിലാണ് ഭക്ഷണം വിളാമ്പാന്‍ റോബോട്ടുകള്‍ എത്തിയിരിക്കുന്നത്.

അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് റോബോട്ടുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. അഞ്ചടി ഉയരമുള്ള ഇവര്‍ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തതനുസരിച്ച് ‘സര്‍ യുവര്‍ ഫുഡ് ഈസ് റെഡി’ എന്ന് പറഞ്ഞുകൊണ്ട് ഭക്ഷണം വിളമ്പും. സെന്‍സറിന്റെ സിഗ്നല്‍ അറിഞ്ഞാണ് റോബോട്ടുകള്‍ യന്ത്രക്കൈകള്‍കൊണ്ട് ഭക്ഷണം വിളമ്പുന്നത്.

ചൈനയില്‍ നിന്നെത്തിച്ച് ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതാണ് മൂന്ന് റോബോട്ടുകള്‍. അടുക്കളയില്‍ നിന്ന് റോബോര്‍ട്ടിന്റെ കൈയില്‍ കൊടുത്തുവിടുന്ന ഭക്ഷണം കൃത്യമായി ടേബിളില്‍ എത്തിച്ചു നല്‍കുന്ന പ്രോഗ്രാമിങ്ങാണ് ഇതില്‍ നടത്തിയിട്ടുള്ളത്. കുട്ടികള്‍ക്ക് കളിക്കാനായി കുട്ടി റോബോട്ടുകളും ഉവിടെയുണ്ട്.

നടന്‍ മണിയന്‍പിള്ള രാജു റസ്റ്റോറിന്റെ പങ്കാളിയാണ്. ഒപ്പം വളപട്ടണം സ്വദേശിയും സിവില്‍ എഞ്ചിനിയറുമായ സി.വി. നിസാമുദ്ദീന്‍, ഭാര്യ സജ്മ, ഐ.ടി എഞ്ചിനിയര്‍ പള്ളിക്കുന്ന് സ്വദേശി എം.കെ. വിനീത് എന്നിവരുമുണ്ട്. കിവിസോ എന്ന പേരില്‍ ഇവര്‍ ഡിസൈന്‍ചെയ്ത ഫുഡ് ടെക്‌നോളജി ആപ്പിന്റെ അടുത്തപടിയാണ് റസ്റ്റോറന്റ്. കണ്ണൂരിലെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവമാകും റോബോട്ടുകളുടെ ഈ റസ്റ്റോറന്റ് .

Share on

മറ്റുവാര്‍ത്തകള്‍