മമ്മൂട്ടി വൈശാഖ് കൂട്ട് കെട്ടിൽ ‘മധുരരാജ’ വിഷു റിലീസായി പോയ വാരം തിയേറ്ററുകളിൽ എത്തിയിരുന്നു. പുലിമുരുഗൻ എന്ന ഹിറ്റിന് ശേഷം വൈശാഖ് ഉദയകൃഷ്ണ പീറ്റർ ഹെയ്‌ൻ ടീം വീണ്ടും ഒന്നിച്ചപ്പോൾ വീണ്ടും ഒരു സൂപ്പർ ഹിറ്റ് കൂടിയാണ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്.
മധുര രാജയിലെ ഒരു ഗാനരംഗത്ത് ബോളിവുഡ് താരം സണ്ണി ലിയോണും അഭിനയിച്ചിട്ടുണ്ട്. സണ്ണിലിയോണിന്‍റെ നൃത്തം ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തിയേറ്ററില്‍ മമ്മൂട്ടിക്കൊപ്പമുള്ള സണ്ണി ലിയോണിയുടെ ഐറ്റം സോങ് കണ്ട് ആടി തിമിര്‍ക്കുന്ന ആരാധകരുടെ വീഡിയോയയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സണ്ണി ലിയോണ്‍ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. തിയേറ്ററില്‍ സണ്ണിയുടെ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആരാധകരെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക.
വാവ്… സ്നേഹം എന്ന് കുറിച്ചാണ് ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ സണ്ണി ലിയോണിയും റീട്വീറ്റ് ചെയ്തത്.
wow— LOVE https://t.co/q36IfovaqG
— Sunny Leone (@SunnyLeone) April 20, 2019