ജാതിയുടേയും മതത്തിന്റേയും പേരിലുള്ള വേര്‍തിരിവും തരംതാഴ്ത്താലും ശക്തമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയില്‍. ദളിതര്‍ പൂര്‍വകാലത്തിലെന്നപോലെ കൂടുതല്‍ അവഗണിക്കപ്പെട്ടവരാകുന്നു, ഉപദ്രവിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു… ഇത്തരമൊരു ഇരുണ്ട കാലത്തിലൂടെ ഇന്ത്യ കടന്നുപോകുമ്പോഴാണ് ക്ഷേത്ര പൂജാരിയായ സി എസ് രംഗരാജന്‍ തന്റെ തോളില്‍ ചുമന്ന് ദളിതനായ ആദിത്യ പരാശ്രീയെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുവന്നത്. സംവത്സരങ്ങള്‍ പഴക്കമുള്ള ആചാരത്തിന്റെ ഭാഗമായിരുവെങ്കിലും ഒരു ദളിതനെ തോളിലേറ്റിയതിലൂടെ സമൂഹത്തിന് വലിയൊരു സന്ദേശം കൂടി നല്‍കുകയായിരുന്നു രംഗരാജന്‍.
ഹൈദരാബാദിലെ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്രത്തിലെ പൂജാരിയാണ് രംഗരാജന്‍. 2700 കൊല്ലങ്ങളോളം പഴക്കമുള്ള ഒരാചാരത്തിന്റെ ഭാഗമായാണ് ദളിതനായ വ്യക്തിയെ തോളില്‍ ചുമന്ന് ക്ഷേത്രത്തില്‍ കൊണ്ടുവരുന്നതും അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതുമെന്ന് രംഗരാജന്‍ പറയുന്നു. മുനി വാഹന സേവ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തുല്യരാണെന്ന്ു തെളിയിക്കാനും ദളിതര്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കാനുമാണ് ഈ ആചാരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും രംഗരാജന്‍ പറയുന്നു.
അതേസമയം പൂജാരി തോളില്‍ ചുമന്ന ദളിതനായആദിത്യ പരാശ്രീ പറയുന്നത് ദളിതനായതിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതുള്‍പ്പെടെയുള്ള പലതരത്തിലുള്ള വിവേചനങ്ങള്‍ക്ക് താന്‍ വിധേയനായിട്ടുണ്ടെന്നും എന്നാല്‍ ഇതുപോലുള്ള സംഭവങ്ങള്‍ ജനങ്ങളുടെ മനസ്ഥിതിയില്‍ ഗുണപരമായ മാറ്റം വരുത്തുമെന്നാണ് വിശ്വാസം എന്നുമാണ്.
https://www.facebook.com/zindagiimages/videos/vb.1099227087/10215177439844877/?type=2&video_source=user_video_tab