UPDATES

വീഡിയോ

ഇന്തോനേഷ്യയില്‍ ഒരു ദ്വീപില്‍ മാത്രം കൊല്ലപ്പെട്ടത് 800-ലധികം ആളുകള്‍; സുലവേസി ദ്വീപില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചകള്‍

മൂന്നു ലക്ഷം ജനസംഖ്യയുള്ള സുലവേസിയിലെ ഡൊങ്കാല പട്ടണത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആദ്യ ഭൂചലനം

                       

ഭൂചലനവും അതേതുടര്‍ന്നുണ്ടായ സുനാമിയും കാരണം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ഇതുവരെ 832 ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള ഭൂചലത്തിന് പിറകെയായിരുന്നു സുനാമി തിരമാലകള്‍ രൂപപ്പെട്ടത്. സുലവേസിയിലെ ഡൊങ്കാല പട്ടണത്തിന് 56 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ താഴെ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. മൂന്നു ലക്ഷം ജനസംഖ്യയുള്ള ഡൊങ്കാലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു ആദ്യ ഭൂചലനം. ഇതിന് പിറകെ ഡൊങ്കാലയിലും പാലുവിലും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. തിരമാലകള്‍ വീശിയടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദ ഗാര്‍ഡിയന്‍ പുറത്തുവിട്ട ദുരന്തത്തിന്റെയും അതിനുശേഷവുമുള്ള സുലവേസി ദ്വീപിന്റെ ചിത്രങ്ങളും (ഏരിയല്‍ ഫൂട്ടേജുകള്‍) വീഡിയോകളും കാണാം..

കൂടുതല്‍ ചിത്രങ്ങള്‍ക്കും കാഴ്ചകള്‍ക്കും –  https://www.theguardian.com/world/gallery/2018/sep/30/aerial-footage-shows-tsunami-destruction-in-sulawesi-in-pictures

Related news


Share on

മറ്റുവാര്‍ത്തകള്‍