UPDATES

വീഡിയോ

നിങ്ങളിതെങ്ങനെ ഞങ്ങടെ ഭൂമിയില്‍ തമ്പ്രാക്കന്മാരായ്? ഞങ്ങടെ മണ്ണിലെ പുല്‍നാമ്പുകളുടെ ഉടയാളന്മാരായ്?: മധുവിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുമായി ഒരു ഗാനം/വീഡിയോ കാണാം

പീച്ചി മണിയന്‍കിണര്‍ ആദിവാസി കോളനിയിലെ ജനങ്ങളാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

                       

അട്ടപ്പാടിയിലെ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം ഇല്ലാതാക്കിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മധുവിനും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരു ജനതയ്ക്കും വേണ്ടി രഞ്ജിത്ത് ചിറ്റാടെ രചിച്ച് സംഗീതം നിര്‍വഹിച്ച ഗാനമാണ് ഉടയാളന്‍. ഗാനത്തിന്റെ വീഡിയോ സംവിധാനം ചെയ്തതും രഞ്ജിത്ത് ചിറ്റാടെയാണ്. രതീഷ് നാരായണനാണ് ഗാനം ആലപിച്ചത്. ഡോ. സി ബി വല്‍സന്‍ ഗുരുവായൂര്‍ ആണ് ഈ ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. മനോരമ യൂട്യൂബ് ചാനല്‍ ഗാനം റിലീസ് ചെയ്തു.

മറ്റുള്ള പല യൂട്യൂബ് ചാനലുകളും ആദ്യം ഈ പാട്ട് റിലീസ് ചെയ്യാം എന്ന് പറയുകയും പാട്ട് കണ്ടതിനുശേഷം ‘അയ്യോ ഇത് റിലീസ് ചെയ്താല്‍ ഒരു വിഭാഗക്കാര്‍ ഇത് അവരെ കുറിച്ചുള്ള പാട്ടാണ് എന്ന് തെറ്റിദ്ധരിച്ച് ആക്രമണങ്ങള്‍ ഉണ്ടായേക്കാം അതുകൊണ്ട് ഞങ്ങള്‍ ഇത് റിലീസ് ചെയ്യുകയില്ല’ എന്ന് അറിയിക്കുകയായിരുന്നുവെന്നും അപ്പോഴാണ് മനോരമ സധൈര്യം മുന്നോട്ട് വന്നിട്ടുള്ളതെന്നും രഞ്ജിത്ത് ചിറ്റാടെ പറഞ്ഞു. ഇത് ആദ്യം ഒരു ആല്‍ബം ആയി ചെയ്യണം എന്ന് കരുതി എഴുതി ട്യൂണ്‍ ചെയ്തുവച്ചിരുന്നതാണ്. പിന്നീടാണ് NUN of the Above എന്ന സിനിമയിലേക്ക് പ്രോമോ സോങ് ആയി എടുക്കാം എന്ന തീരുമാനം ആവുന്നത്. പീച്ചി മണിയന്‍കിണര്‍ ആദിവാസി കോളനിയിലെ ജനങ്ങളാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്.

പിറന്ന മണ്ണിലെ ഓരോ മനുഷ്യന്റെയും അവകാശങ്ങളെ തൃണവല്‍ഗണിച്ച് തമ്പ്രാന്‍ ചമയുന്നവരോട് പറയാനുള്ളതാണ് ഈ പാട്ടില്‍. ഒരു മെക്‌സിക്കന്‍ അപാരതയിലെ ‘ഏമാന്മാരെ ഏമാന്മാരെ..’ എന്ന പാട്ടിനു ശേഷമാണ് രഞ്ജിത് ചിറ്റാടെ ഏകദേശം അതെ സ്വഭാവത്തില്‍ നില്‍ക്കുന്ന ഈ ഗാനവും ചെയ്തിരിക്കുന്നത്.

Related news


Share on

മറ്റുവാര്‍ത്തകള്‍