ബുലാവായോയിലെ അവസാന ഏകദിനത്തില്‍ സിംബാബ്വെയെ 131 റണ്‍സിന് തോല്‍പ്പിച്ചാണ് അഞ്ച് മത്സരങ്ങളുടെ പരമ്പര പാകിസ്ഥാന്‍ തൂത്തുവാരിയത്. എന്നാല്‍ എംഎസ് ധോണിയെ അനുകരിക്കാനുള്ള പാകിസ്ഥാന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സര്‍ഫ്രാസ് അഹമ്മദിന്റെ ശ്രമം പാളി. ഗ്ലൗസ് ഊരി ബൗള്‍ ചെയ്യാനുള്ള ശ്രമമാണ് പാളിയത്.
രണ്ട് ഓവറിലേയ്ക്ക് ഫഖര്‍ സമനെ കീപ്പറാക്കിയാണ് സര്‍ഫ്രാസ് ബൗള്‍ ചെയ്യാന്‍ പോയത്. ആദ്യ ഓവറില്‍, അതായത് അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ തന്റെ ആദ്യ ബൗളിംഗില്‍ വെറും ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് സര്‍ഫ്രാസ് ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാല്‍ സംഗതി കൈവിട്ടു പോയി. അതെങ്ങനെ എന്ന് ഈ വീഡിയോ കണ്ടാല്‍ മനസിലാകും.
2009ല്‍ ജോഹന്നാസ്ബര്‍ഗില്‍ ഐസിസി ചാമ്പ്യസ് ട്രോഫിക്കിടെ ബൗളറായി രംഗത്തെത്തിയ ധോണി, വെസ്റ്റ് ഇന്‍ഡീസിന്റെ ട്രാവിസ് ഡോവ്‌ളിന്റെ വിക്കറ്റെടുത്തിരുന്നു. ധോണിയുടെ ഏകദിന കരിയറിലെ ഒരേയൊരു വിക്കറ്റാണിത്.
വീഡിയോ:
— Ketan Patil (@KetanPa99513423) July 22, 2018
https://www.azhimukham.com/sports-indian-cricket-team-former-captain-ms-dhoni-retiring/