UPDATES

ആരാധനാലയങ്ങള്‍ക്ക് സംഭാവന നല്‍കില്ല: വിദ്യാബാലന്‍

എന്നെ രാഷ്ട്രീയ ചോദ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തൂ

                       

മതപരമായി ഇന്ത്യ കൂടുതല്‍ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു എന്ന് നടി Vidya Balan വിദ്യാ ബാലന്‍ .രാജ്യത്തിന് മുമ്പ് മതപരമായ സ്വത്വം ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇന്ന് അതല്ല അവസ്ഥയെന്നും താരം പറഞ്ഞു. അതിന് കാരണം രാഷ്ട്രീയം മാത്രമല്ല,സോഷ്യല്‍ മീഡിയ കൂടിയാണ്. എല്ലാവരും അവിടെ ഐഡന്റിറ്റി തിരയുകയാണ്, അങ്ങനെയൊന്ന് നമ്മുക്ക് ഇല്ല, സൃഷ്ടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.അണ്‍ഫില്‍ട്ടേര്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിദ്യാ ബാലന്റെ വെളിപ്പെടുത്തല്‍. നമുക്കെല്ലാവര്‍ക്കും സ്വന്തമെന്ന ബോധ്യം ആവശ്യമാണ്, എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ എല്ലാം മാറി. എല്ലാവരും സ്വയം സൃഷ്ടിച്ച ഏകാന്തതകളിലാണ്.അവിടെ കാണുന്ന എല്ലാ ആശയങ്ങളോടും സങ്കല്‍പ്പങ്ങളോടും സ്വയം ബന്ധിപ്പിക്കുകയാണ്. ഇന്ത്യ മാത്രമല്ല ലോകം പോലും ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു.

താന്‍ ആരാധനാലയങ്ങള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാനും മറ്റും ഒരിക്കലും സംഭാവന നല്‍കാറില്ലെന്നും വിദ്യ പറഞ്ഞു. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം ഇവയ്ക്കായാണ് സംഭാവന ചെയ്യാറ്. വിശ്വാസിയാണെന്നും ദിവസവും പൂജ ചെയ്യാറുണ്ടെന്നും വിദ്യ കൂട്ടിചേര്‍ത്തു. അഭിനേതാക്കള്‍ക്കെതിരായ രാഷ്ട്രീയ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്നും അവര്‍ വ്യക്തമാക്കി. പറയുന്നതില്‍ ജാഗ്രത വേണം. ആളുകള്‍ പലപ്പോഴും കാര്യങ്ങള്‍ വളച്ചോടിക്കുകയോ ഏതെങ്കിലും ഒരുഭാഗം മാത്രമായി തെറ്റിദ്ധരിപ്പിക്കും വിധം ഉപയോഗിക്കുകയോ ചെയ്യാം.
ഇത് എന്റെ കാര്യത്തില്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അഭിനേതാക്കള്‍ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ്. കാരണം ജനത്തെ മുഷിപ്പിക്കാന്‍ സാധിക്കില്ല. ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ അത് 200 പേരുടെ ജോലിയാണ്. അതിനാലാണ് എന്നെ രാഷ്ട്രീയ ചോദ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തൂ എന്ന് പറയുന്നതെന്നും അവര്‍ മറുപടി നല്‍കി.ദോ ഔര്‍ ദോ പ്യാര്‍ എന്ന ചിത്രത്തിലാണ് വിദ്യ അവസാനമായി അഭിനയിച്ചത്.

 

Content Summary; Vidya Balan: ‘As a nation, we did not have a religious identity before, but now I don’t know why

Vidya Balan

Share on

മറ്റുവാര്‍ത്തകള്‍