UPDATES

വൈറല്‍

പാക്കിസ്ഥാനി ആയതുകൊണ്ട് അപമാനിക്കപ്പെട്ടുവെന്ന് ‘ഹിന്ദി മീഡിയം’ നായിക സാബ ഖമര്‍

ഒരു പാക്കിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്

                       

പാക്കിസ്ഥാനി ആയതുകൊണ്ട് അപമാനിക്കപ്പെട്ടുവെന്ന് ഹിന്ദി മീഡിയത്തില്‍ ഇര്‍ഫാന്‍ ഖാന്റെ നായികയായി അഭിനയിച്ച സാബ ഖമര്‍. ജോര്‍ജ്ജിയയിലെ ടിബ്ലിസില്‍ ഒരു ഗാന രംഗം ചിത്രീകരിക്കുമ്പോഴായിരുന്നു സംഭവം. “വിമാനത്താവളത്തില്‍ ഇന്ത്യന്‍ ചിത്രീകരണ സംഘത്തെ വേഗത്തില്‍ വിട്ടപ്പോള്‍ എന്നെ പിടിച്ചുവെക്കുകായിരുന്നു. ഞാന്‍ അടിമുടി പരിശോധിക്കപ്പെട്ടു. അപമാനകരമായ നിമിഷമായിരുന്നു അത്. പാക്കിസ്ഥാനി ആയതുകൊണ്ട് മാത്രമാണു ഞാന്‍ പരിശോധിക്കപ്പെട്ടത്.” അവര്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു.

ഒരു പാക്കിസ്ഥാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ രാജ്യത്തെ കുറിച്ചും വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ തനിക്കെന്താണ് തോന്നാറുള്ളത് എന്നതിനെ കുറിച്ചും ഉള്ളൂ തുറക്കുകയായിരുന്നു നടി.

Share on

മറ്റുവാര്‍ത്തകള്‍