സിനിമാ തിരക്കിന് ഇടയില്‍ തന്റെ സുഹൃത്തുകളുമൊത്ത് ഗോവയില്‍ എത്തിയതായിരുന്നു പ്രശസ്തനടി രാധികാ ആപ്തെ. ഇതിനിടയില്‍ ഗോവന്‍ ബീച്ചില്‍ നിന്നെടുത്ത ചിത്രമാണ് നവമാധ്യമങ്ങളിലെ സാംസ്കാരിക പോലീസുകാരുടെ ചീത്തവിളിക്ക് കാരണമായിരിക്കുന്നത്.
നടി ബിക്ക്നി വേഷം ധരിച്ചു ബീച്ചിലിരിക്കുന്ന ചിത്രം ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് എന്നായിരുന്നു ട്രോളര്‍മാരുടെ കണ്ടെത്തല്‍. നടി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
https://www.instagram.com/p/BflPW8VHDI9/?hl=en&taken-by=radhikaofficial
എന്നാല്‍ പാര്‍ച്ച്ഡിലും പാഡ്മാനിലും അസാമാന്യ പ്രകടനം കാഴ്ചവെച്ച നായികയ്ക്ക് യാതൊരു കുലുക്കവുമില്ല. “ഞാന്‍ ട്രോള്‍ ചെയ്യപ്പെട്ടു എന്ന കാര്യം പോലും ഞാന്‍ അറിഞ്ഞിട്ടില്ല.” രാധിക ഡി എന്‍ എയോട് പറഞ്ഞു. “ബീച്ചില്‍ ഞാന്‍ സാരിയുടുക്കണോ?” രാധിക ആപ്തെ ട്രോളര്‍മാരോട് ചോദിച്ചു.
നേരത്തെ സോനം കപൂര്‍, തപ്സീ പാനൂ എന്നിവരും ബിക്ക്നി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ട്രോള്‍ ആക്രമണത്തിന് വിധേയരായിരുന്നു.