UPDATES

വൈറല്‍

വിശ്വരൂപത്തിലെ പാട്ട് പാടി, രാകേഷിനെ തേടി ആ കോള്‍ വന്നു….

കമല്‍ഹാസനും ശങ്കര്‍ മഹാദേവനും രാകേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.കൂടെ പാടാന്‍ ഇരുവരും  രാകേഷിനെ ക്ഷണിച്ചു.

                       

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ അല്‍പ്പം സംഗീതമാകാം എന്ന് കരുതിയതാണ് ഈ അധ്വാനിക്കുന്ന തൊഴിലാളി. എന്നാല്‍ അത് വെറുമൊരു നേരമ്പോക്കിനുള്ള മൂളിപ്പാട്ടല്ല എന്ന് കേള്‍ക്കുന്നവര്‍ക്ക് ബോധ്യമാകും. കമല്‍ഹാസന്റെ വിശ്വരൂപത്തില്‍ കമല്‍ തന്നെ വരികളെഴുതി ശങ്കര്‍ എഹ്‌സാന്‍ ലോയ് സംഗീതം നല്‍കി, ശങ്കര്‍ മഹാദേവന്‍ പാടിയ പാട്ട് സമാനമായ ശബ്ദത്തില്‍ പുനരാവിഷ്‌കരിക്കുകയാണ് ഈ പ്രതിഭ.

ഏതായാലും സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ  ഇദ്ദേഹത്തെ നോട്ടമിട്ട് കഴിഞ്ഞു. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അറിയിക്കണം എന്നാണ് പാട്ടിന്റെ വീഡിയോ സഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ഗോപിസുന്ദര്‍ ആദ്യം ആവശ്യപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള നൂറനാടാണ് രാകേഷിന്റെ സ്ഥലം. തടിപ്പണിക്കാരനാണ്. വിവരമറിഞ്ഞപ്പോള്‍ ഗോപീസുന്ദര്‍ നേരിട്ട് വിളിച്ച് രാകേഷിനെ അഭിനന്ദിച്ചു. ഗോപീസുന്ദര്‍ മാത്രമല്ല, കമല്‍ഹാസനും ശങ്കര്‍ മഹാദേവനും രാകേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൂടെ പാടാന്‍ ഇരുവരും രാകേഷിനെ ക്ഷണിച്ചു. രാകേഷ് ഹാപ്പിയാണ്….

Share on

മറ്റുവാര്‍ത്തകള്‍