അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകപ്പിന് ആദ്യമായി ഇറങ്ങുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ പേജില്‍ സെല്‍ഫി വീഡിയോ ഇട്ടാണ് സച്ചിന്‍ ആശംസ അറിയിച്ചിരിക്കുന്നത്. വീഡിയോടൊപ്പം സച്ചിന്‍ കുറിച്ചത്-
‘അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകപ്പിന് ആദ്യമായി ഇറങ്ങുന്ന ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് എന്റെ ആശംസകള്‍. ആസ്വദിച്ച് കളിക്കൂ, നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടരൂ കാരണം സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടാനുള്ളതാണ്’ ഇങ്ങനെയാണ്.
My best wishes to the @IndianFootball U-17 team for the World Cup! Enjoy your game & chase your dreams because dreams do come true! @FIFAcom pic.twitter.com/lrqgX1olD5
— sachin tendulkar (@sachin_rt) October 5, 2017
നമ്മുടെ ടീമിന് മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്ന് വീഡിയോയില്‍ അഭിപ്രായപ്പെട്ട സച്ചിന്‍, ആതിഥേയ മികവിലും നമ്മള്‍ മുന്നിലാണെന്ന് തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. വീഡിയോ കാണാം-