ഇന്ത്യന്‍ സ്പിന്‍ ബൗളര്‍ യൂസ്‌വേന്ദ്ര ചാഹല്‍, പാക് താരം ഉസ്മാന്‍ ഖാന്റെ ഷൂ ലേസ് കെട്ടിക്കൊടുക്കുന്നത് ഉള്‍പ്പടെയുള്ള ഒട്ടേറെ ഹൃദയ സ്പര്‍ശിയായ മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു കഴിഞ്ഞ ദിവസത്തെ ഇന്ത്യ-പാക് ഏഷ്യാകപ്പ് മാച്ച്. ഇപ്പോള്‍ വൈറലാകുന്ന വീഡിയോകളില്‍ ഒന്ന് കളി കാണാന്‍ എത്തിയ പാകിസ്താന്‍ സ്വദേശിയായ ആരാധകന്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടുന്നതാണ്.
വീഡിയോ വൈറലായത്തോടെ ആ പാക് ആരാധകന്‍ താനാണെന്ന് വെളിപ്പെടുത്തി ആദില്‍ താജ് എന്നയാള്‍ എത്തുകയും ചെയ്തു. ‘അത് ഞാനായിരുന്നു.. ഇത്(വീഡിയോ) പങ്ക് വെച്ചതില്‍ നന്ദി. സമാധാനം മാത്രം. വീഡ്ഢീത്തരങ്ങളായ യുദ്ധങ്ങള്‍ വേണ്ട. സ്‌നേഹം പ്രചരിപ്പിക്കൂ..’ എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ ആദില്‍ കുറിച്ച വരികള്‍.. വീഡിയോ കാണാം.