സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിംഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറല്‍ വീഡിയോ. വാട്‌സ്ആപ്പും, യൂടൂബും കടന്നു പോയിരിക്കുന്ന ആ വീഡിയോ സച്ചിന്റെ ക്രീസിലെ പ്രകടനമല്ല.
ബാന്ദ്രയിലെ തെരുവോരത്ത് കൂട് കാറോടിച്ച് പോകുമ്പോഴാണ് മെട്രോ നിര്‍മ്മാണ് തൊഴിലാളികള്‍ ഒഴിവ് സമയം ക്രിക്കറ്റ് കളിക്കുന്നത് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അദ്ദേഹം കാര്‍ നിര്‍ത്തി അവര്‍ക്കൊപ്പം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നു. ഏതായാലും ക്രിക്കറ്റ് ഇതിഹാസത്തിന്റെ തെരുവോരത്തെ ബാറ്റിംഗ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.