Continue reading “മെഡിക്കല്‍ കോളേജ് നിയമനം; ബാര്‍ കോഴയെ വെല്ലുന്ന അഴിമതി-വി എസ്”

" /> Continue reading “മെഡിക്കല്‍ കോളേജ് നിയമനം; ബാര്‍ കോഴയെ വെല്ലുന്ന അഴിമതി-വി എസ്”

"> Continue reading “മെഡിക്കല്‍ കോളേജ് നിയമനം; ബാര്‍ കോഴയെ വെല്ലുന്ന അഴിമതി-വി എസ്”

">

UPDATES

മെഡിക്കല്‍ കോളേജ് നിയമനം; ബാര്‍ കോഴയെ വെല്ലുന്ന അഴിമതി-വി എസ്

                       

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നിയമനങ്ങളിലെ അഴിമതി ബാര്‍ കോഴയെ കവച്ചു വയ്ക്കുന്നതാണെന്ന്പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. ഈ മെഡിക്കല്‍ കോളേജുകളില്‍ നിയമനം നടത്തുന്നതിന്‍റെ ചുമതല പി.എസ്.സിക്കാണോ, എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനാണോ അതോ മറ്റു വല്ല ഏജന്‍സികള്‍ക്കുമാണോ എന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം.

നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും ഒരു മാനദണ്ഡവുമില്ലാതെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയാണ് പുതിയ മെഡിക്കല്‍ കോളേജുകളില്‍ നിയമിക്കുന്നത്. ഇതിനു പിന്നില്‍ കൊടിയ അഴിമതിയാണ് നടക്കുന്നത്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ഒരു ഉന്നതനാണ് ഈ അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ഒരു സൌകര്യവുമില്ലാത്ത പുതിയ മെഡിക്കല്‍കോളേജുകള്‍ സ്ഥാപിക്കുന്നതില്‍ അരങ്ങേറുന്ന കോടികളുടെ അഴിമതി ഇതിനു പുറമേയാണ്. സര്‍ക്കാരിന്‍റെ ഈ തല തിരിഞ്ഞ രീതിമൂലം നിലവിലുള്ള മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പോലും അവതാളത്തിലാവുകയാണ്. പുതിയ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ഒട്ടും സൌകര്യപ്രദമാകുന്നില്ല. 

അരനൂറ്റാണ്ട് മുന്‍പുള്ള രോഗി-ഡോക്ടര്‍ അനുപാതം അനുസരിച്ചുള്ള തസ്തികകളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഇപ്പോളുമുള്ളത്. എന്നാല്‍ അന്നത്തേതില്‍ നിന്ന്‍ രോഗികളുടെ എണ്ണം പത്തിരട്ടിയിലേറെയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫിന്റെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ളത് തന്നെ മറ്റിടങ്ങളിലേയ്ക്ക് മാറ്റി മെഡിക്കല്‍ കോളേജുകളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 250ലേറെ പി.ജി സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതും സര്‍ക്കാറിന്റെ ഈ തലതിരിഞ്ഞ നയം മൂലമാണ്. ബി.എ.എസ്.എല്‍.പി. പോലുള്ള കോഴ്സുകള്‍ തിരുവനന്തപുരത്തും കോഴിക്കോടും തുടങ്ങാന്‍ അനുമതി കിട്ടി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് ആരംഭിക്കുന്നില്ല. അതിനു പകരം ഈ കോഴ്സുകള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയാണ്. ഇവിടെയും നഗ്നമായ അഴിമതിയാണ് അരങ്ങേറുന്നത്.

കോടികളുടെ അഴിമതി നടത്താന്‍ വേണ്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളെ തകര്‍ക്കുകയും, സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ സമരരംഗത്താണ്. അവരെ സമരത്തിലേക്ക് തള്ളിവിട്ട് പൊതുജനാരോഗ്യമേഖലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും വി.എസ്.ആവശ്യപ്പെട്ടു.

Share on

മറ്റുവാര്‍ത്തകള്‍