അസ്വാഭാവികമായി യാതൊന്നും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാതെയാണ് മാർച്ച് 22 വെള്ളിയാഴ്ച രാവിലെ രാം ഗുപ്ത ഗ്രേറ്റർ നോയിഡയിലെ തന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. പക്ഷെ മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലെ മീമുകളിലും ട്രോളുകളിലും നിറഞ്ഞു. ചിലത് അദ്ദേഹത്തെ കളിയാക്കി കൊണ്ടുള്ളതായിരുന്നു ചിലതാകട്ടെ അദ്ദേഹത്തെ പ്രശംസിക്കുന്നതും. എന്നാൽ രക്ഷപെടാൻ ഒരു നുണ പറഞ്ഞത് ഇത്ര വൈറലാകുമെന്ന് ഇത്രയധികം ആഘോഷിക്കപ്പെടുമെന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല.
ആം ആദ്മി അംഗവും പാർട്ടിയുടെ ഉത്തർപ്രദേശ് കിസാൻ സംഘടനയുടെ വൈസ് പ്രസിഡൻ്റുമായ രാം ഗുപ്ത വീഡിയോയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ ഐടിഒയിൽ ആം ആദ്മി പാർട്ടി നടത്തുന്ന പ്രതിഷേധത്തിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകനോട് പറയുന്നതായിരുന്നു വൈറലായ വീഡിയോയുടെ ഉള്ളടക്കം. കൂടാതെ അദ്ദേഹത്തെ തടങ്കലിൽ വയ്ക്കരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ തന്റെയരികിൽ പോലീസ് ഉദ്യോഗസ്ഥൻ നിൽക്കുന്നതിനാലാണ് അങ്ങനെ പറഞ്ഞെതെന്നും അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെടാൻ താൻ കള്ളം പറഞ്ഞതാണെന്നും പ്രതിഷേധക്കാരിൽ ഒരാളാണ് താനെന്നും മാധ്യമ പ്രവർത്തകയോട് സമ്മതിക്കുകയും ചെയ്യുന്നത് കാണാം.
എക്സിലെ പോസ്റ്റുകളും മീമുകളും ഞാൻ കണ്ടിരുന്നു എന്റെ വീഡിയോ വാട്ട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ടെന്നും എനിക്കറിയാം. പക്ഷെ തന്റെ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ് മാറ്റിപ്പറഞ്ഞത് എന്നും രാം ഗുപ്ത ദി സൺഡേ എക്സ്പ്രസിനോട് പറഞ്ഞു.
Don’t know why I am watching this video on loop. 😭😭 pic.twitter.com/xThWDya8y0
— Prayag (@theprayagtiwari) March 23, 2024
“>
എഎപി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന ഓരോ തവണയും പങ്കെടുക്കുമ്പോൾ താൻ സ്ഥിരമായി തടങ്കലിൽ പെടുന്നതായും രാം ഗുപ്ത പറഞ്ഞു. ‘സമാധാനപരമായ പ്രതിഷേധങ്ങളെയും ജനാധിപത്യത്തെയും അടിച്ചമർത്താൻ സർക്കാരിന് ഈ ഗെയിം കളിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഒരു ഗെയിം പ്ലാൻ ഉണ്ടായിക്കൂടാ?’ എന്നും അദ്ദേഹം ചോദിക്കുന്നു.
2013 വരെ താൻ ഹിന്ദി ഭാഷാ പത്രപ്രവർത്തകൻ ആയിരുന്നുവെന്നും അണ്ണ ഹസാരെയുടെയും കെജ്‌രിവാളിൻ്റെയും നേതൃത്വത്തിൽ അഴിമതി വിരുദ്ധ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നുവെന്നും രാം ഗുപ്ത പറഞ്ഞു. ‘നിലവിലെ ബി.ജെ.പി ഗവൺമെൻ്റിനെതിരെ റിപ്പോർട്ട് ചെയ്യാൻ ടിവി മാധ്യമങ്ങളിൽ നിന്ന് കൊണ്ട് സാധിക്കില്ലെന്ന തിരിച്ചറിവ് വന്നതിനാലാണ് 2013ൽ പത്രപ്രവർത്തനം ഉപേക്ഷിക്കുന്നത്. സാവധാനം ആവിഷ്ക്കാര സ്വാതന്ത്രത്തിനു തടയിടാനാണ് ബി ജെ പി സർക്കാർ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ ശബ്ദം പുറത്ത് കേൾക്കുന്നുണ്ടെന്നു ഉറപ്പ് വരുത്താൻ എല്ലാ തന്ത്രങ്ങളും ഉപയോഗിക്കേണ്ടതുണ്ട്. ഞാൻ പറഞ്ഞത് നുണയാണ് എങ്കിലും എന്റെ നുണ കൊണ്ട് ആർക്കു ഒരു ദോഷവും സംഭവിക്കുന്നില്ല. ആരെയും വേദനിപ്പിക്കാത്ത നുണയാണ് ഞാൻ പറഞ്ഞത് അതിൽ തെറ്റില്ലെന്നും’ അദ്ദേഹം പറഞ്ഞു.