UPDATES

വിദേശം

‘ഭീകരമായ ദിവസങ്ങളാണ് കടന്നുപോയത്’, പാക് മനുഷ്യാവകാശ പ്രവർത്തക യുഎസിലേക്ക് പലായനം ചെയ്തു

വിമാനമാർഗ്ഗമല്ല യു.എസിൽ എത്തിയതെന്ന് അവർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

                       

മാസങ്ങളോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രമുഖ പാകിസ്താൻ മനുഷ്യാവകാശ പ്രവർത്തക ഗുലാലായ് ഇസ്മായിൽ അമേരിക്കയിലേക്ക് പലായനം ചെയ്തു. ‘ഭരണകൂട വിരുദ്ധ വർത്തനങ്ങൾ’ നടത്തി, അക്രമങ്ങൾക്ക് പ്രേരണ നൽകി തുടങ്ങിയ ആരോപണങ്ങളായിരുന്നു അവർക്കെതിരെ പ്രധാനമായും ഉണ്ടായിരുന്നത്. ‘ഭീകരമായ ദിവസങ്ങളാണ് കടന്നുപോയതെന്നും, ഭീഷണികളേയും ഉപദ്രവങ്ങളേയും അതിജീവിച്ച് ജീവൻ തന്നെ നിലനിർത്താൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും’ അവർപറയുന്നു. യാത്രാ വിലക്കുള്ളതിനാൽ എങ്ങനെയാണ് രാജ്യം വിട്ടതെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വിമാനമാർഗ്ഗമല്ല യു.എസിൽ എത്തിയതെന്ന് അവർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

ഗുലാലായ് ഇപ്പോൾ സഹോദരിയോടൊപ്പം ന്യൂയോർക്കിലാണെന്നും രാഷ്ട്രീയ അഭയംനൽകണമെന്ന് യു.എസിനോട്അഭ്യർത്ഥിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. വർഷങ്ങളായി പാതിസ്താനിലെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ, രൂക്ഷവിമർശകയാണ് ഗുലാലായ്.

പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയിലായിരുന്നു ഗുലാലായുടെ താമസം. പതിനാറാമത്തെ വയസ്സിൽ അവർ ‘അവെയർ ഗേൾസ്’ എന്ന പേരിൽ ഒരു എൻ‌ജി‌ഒ സ്ഥാപിച്ചു. ഗാർഹിക പീഡനം, ബാലവിവാഹം തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ നൂറോളം സ്ത്രീകളടങ്ങുന്ന ഒരു സംഘത്തെ അവർ നിയോഗിച്ചിരുന്നു. മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചതിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

രാജ്യം വിടുന്നത് വിലക്കികൊണ്ട് ഗുലാലായിയെ സർക്കാർ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നിട്ടും ശ്രീലങ്ക വഴിയാണ് അവർ യു.എസിൽ എത്തിയത്. പാകിസ്താൻ പൗരന്മാർക്ക് ആ വഴി പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാം. ഒളിവിൽ കഴിയാനും ഒടുവിൽ രാജ്യംവിടാനും തന്നെ സഹായിച്ചവരുടെ ജീവൻ അപകടത്തിൽപെട്ടേക്കാം എന്നുള്ളതുകൊണ്ടാണ് കൂടുതൽ വിവരങ്ങൾ പുറത്തു പറയാത്തതെന്ന് അവർ വ്യക്തമാക്കി.

 

Related news


Share on

മറ്റുവാര്‍ത്തകള്‍