Continue reading “ഫരീദാബാദില്‍ മന്ത്രിയെ എതിര്‍ത്തു സംസാരിച്ച വനിതാ എസ്പിക്കു സ്ഥലം മാറ്റം”
" /> Continue reading “ഫരീദാബാദില്‍ മന്ത്രിയെ എതിര്‍ത്തു സംസാരിച്ച വനിതാ എസ്പിക്കു സ്ഥലം മാറ്റം” ">അഴിമുഖം പ്രതിനിധി
ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്നോട് എതിര്‍ത്തു സംസാരിച്ച വനിതാ എസ്പിക്ക് സ്ഥലം മാറ്റം. സംഗീത കാലിയ എന്ന വനിതാ എസ്പിക്കാണ് സംഭവം നടന്നു ഒരു ദിവസത്തിനു ശേഷം സ്ഥലംമാറ്റ ഉത്തരവു ലഭിച്ചത്. ഡെപ്യൂട്ടി കമ്മീഷണര്‍ എന്‍കെ സോളങ്കിയടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ഫരീദാബാദ് ജില്ലാതല പബ്ലിക് റിലേഷന്‍സ് കമ്മിറ്റിക്കിടെയാണ് ചടങ്ങിലാണ് ഈ നടപടിക്കു കാരണമായ സംഭവമുണ്ടായത്. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിടെയാണ് സംഭവം നടന്നത്.
ജില്ലയില്‍ അനധികൃത മദ്യക്കച്ചവടം നടക്കുന്നത് സംബന്ധിച്ച് കമ്മിറ്റിക്കിടെ ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രി വിശദീകരണമാവശ്യപ്പെട്ടിരുന്നു. ആവശ്യമായ നടപടികള്‍ പോലീസ് സ്വീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ മാസം 2500 കേസുകള്‍ രജിസ്ടര്‍ ചെയ്തിട്ടുണ്ടെന്നും അംബാല എസ്പിയായ സംഗീത കാലിയ മന്തിയോടു വിശദീകരിക്കുകയുണ്ടായി. തുടര്‍ന്ന് ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി എസ്പിയോട് ഇറങ്ങിപ്പോകാന്‍ ആക്രോശിക്കുകയായിരുന്നു. എന്നാല്‍ എസ്പി പോകാന്‍ കൂട്ടാക്കാഞ്ഞതിനെത്തുടര്‍ന്ന് മന്ത്രി ചടങ്ങു ബഹിഷ്കരിക്കുകയായിരുന്നു. എസ്പി പങ്കെടുക്കുന്ന ചടങ്ങില്‍ താന്‍ ഭാഗഭാക്കാകുകയില്ല എന്നും മന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ മത്രി പോയതിനു ശേഷവും കമ്മറ്റി തുടര്‍ന്നു. ഇക്കാര്യത്തെക്കുറിച്ച് മന്ത്രി മുഖ്യമന്ത്രിക്കു പരാതി നല്‍കുകയുണ്ടായി. തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുകയും ചെയ്തു.