Continue reading “ലോകകപ്പിലെ ആദ്യ അട്ടിമറി ജയം അയര്‍ലന്‍ഡിന്; വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത് 4 വിക്കറ്റിന്”

" /> Continue reading “ലോകകപ്പിലെ ആദ്യ അട്ടിമറി ജയം അയര്‍ലന്‍ഡിന്; വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത് 4 വിക്കറ്റിന്”

"> Continue reading “ലോകകപ്പിലെ ആദ്യ അട്ടിമറി ജയം അയര്‍ലന്‍ഡിന്; വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത് 4 വിക്കറ്റിന്”

">

UPDATES

കായികം

ലോകകപ്പിലെ ആദ്യ അട്ടിമറി ജയം അയര്‍ലന്‍ഡിന്; വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത് 4 വിക്കറ്റിന്

Avatar

                       

അഴിമുഖം പ്രതിനിധി

വെസ്റ്റ് ഇന്‍ഡീസിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തി അയര്‍ലന്‍ഡിന് അട്ടിമറി ജയം. ഈ ലോകപ്പിലെ ആദ്യ അട്ടിമറി ജയം ആണ് ഇത്. ടെസ്റ്റ്‌ പദവി പോലും ഇല്ലാത്ത അയര്‍ലണ്ട് 305 എന്ന വിജയ ലക്ഷ്യം 25പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മറികടന്നത്. ഈ ലോക  കപ്പില്‍ വിജയ ലക്ഷ്യം പിന്തുടര്ന്ന് ജയിച്ച ആദ്യ ടീം അങ്ങനെ അയര്‍ലണ്ട് ആയി.

മികച്ച  ബാറ്റിംഗ് പ്രകടനമാണ് അയര്‍ലണ്ട് നടത്തിയത്. 92 റണ്‍സ് നേടിയ ഐറിഷ് താരം പോള്‍ സ്റ്റിര്‍ലിങ്ങാണ് ആണ് കളിയിലെ താരം. 84 റണ്‍സ് അടിച്ചുകൂട്ടിയ എഡ് ജോയ്‌സിന്റെയും, പുറത്താകാതെ 79 റണ്‍സെടുത്ത നൈല്‍ ഒബ്രിയെന്റെയും മികച്ച പ്രകടനം അയര്‍ലണ്ടിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. വിന്‍ഡീസിന് വേണ്ടി ജെറോം ടെയ്ലര്‍ 3 വിക്കെറ്റ് എടുത്തപ്പോള്‍ ക്രിസ് ഗയ്ലെസ്, മെര്‍ലോ‌ണ്‍ സാമുവല്‍സ് ഓരോ വിക്കറ്റ് വിഴ്ത്തി.

ആദ്യ ഇന്നിംഗ്സില്‍ വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍  304 റണ്‍സെടുത്തു. അയര്‍ലന്‍ഡ് ബോളിങ് കരുത്തില്‍ വിന്‍ഡീസ്‌ മുനിര പതറിയപ്പോള്‍  ആറാം വിക്കറ്റില്‍ ചേര്‍ന്ന ലെന്‍ഡല്‍ സിമണ്‍സ്, ഡാരന്‍ സമി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. തുടക്കത്തില്‍ 87 റണ്‍സ് റണ്‍സെടുക്കുമ്പോഴേക്കും വിന്‍ഡീസിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. സിമ്മണ്‍സ് 84 പന്തില്‍ നിന്ന് 102 ഉം സമി67 പന്തില്‍ നിന്ന് 89 ഉം റണ്‍സാണ് നേടിയത്. അയര്‍ലണ്ട് സ്പിന്നര്‍ ജോര്‍ജ് ഡോക്‌റെല്‍ മൂന്ന് വിക്കെറ്റ് എടുത്തു. 

മൂന്നാം തവണയാണ് അയര്‍ലണ്ട് വേള്‍ഡ് കപ്പില്‍ അട്ടിമറി ജയം സ്വന്തമാക്കുന്നത്. 2007 ല്‍ പാകിസ്ഥാനെയും 2011ഇംഗ്ലണ്ടിനെയും പരാജയപ്പെടുത്തിയിടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍