UPDATES

വിദേശം

പള്ളി വക ഭൂമിയിൽ നിന്ന് പത്താം നൂറ്റാണ്ടിലെ നിധി ശേഖരം കണ്ടെത്തി; ഒരു പങ്ക് ആവശ്യപ്പെട്ട് ചർച്ച് ഓഫ് സ്കോട്ട്ലൻഡ്, മെറ്റൽ ഡിറ്റക്ടറിസ്റ്റിനെതിരെ പരാതി

മെറ്റൽ ഡിറ്റക്ടറിസ്റ്റ് ഡെറക് മക്ലേനനാണ് പത്താം നൂറ്റാണ്ടിലെതെന്നു കരുതുന്ന ശേഖരം കണ്ടെത്തിയത്.

                       

ചർച്ച് ഓഫ് സ്കോട്ട്ലൻഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും 2014 ൽ കണ്ടെത്തിയ നിധി ശേഖരം തർക്കങ്ങൾക്ക് വഴിയൊരുക്കുന്നു. ഏകദേശം 2 മില്യൺ യൂറോ വിലമതിക്കുന്ന അമൂല്യ വസ്തുക്കളുടെ ഒരു പങ്ക് വരുമാനത്തെ ചൊല്ലിയാണ് നാല് വർഷങ്ങൾക്ക് ശേഷം തര്‍ക്കം ഉടലെടുത്തിരിക്കുന്നത് . മെറ്റൽ ഡിറ്റക്ടറിസ്റ്റ് ഡെറക് മക്ലേനനാണ് പത്താം നൂറ്റാണ്ടിലെതെന്നു കരുതുന്ന ശേഖരം കണ്ടെത്തിയത്.

വെള്ളി വളകളും, ബ്രൂച്ചും, സ്വർണ്ണ മോതിരങ്ങളും, കുരിശുമെല്ലാം ഉണ്ടായിരുന്നു. നാഷണൽ മ്യൂസിയംസ് സ്കോട്ട്ലൻഡ് 1.98 മില്യൺ ഡോളർ നല്‍കിയാണ്‌ ആ അമൂല്യ വസ്തുക്കള്‍ വാങ്ങിയത്.

എന്നാലിപ്പോള്‍ അതില്‍ അവകാശവാദമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചർച്ച് ഓഫ് സ്കോട്ട്ലൻഡ്. യുകെയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി സ്‌കോട്ട്‌ലൻഡിലെ നിയമമനുസരിച്ച് ഇത്തരം വസ്തുക്കള്‍ കണ്ടെത്തുന്നവര്‍ക്ക് മാത്രമേ പണം ലഭിക്കൂ. അവാർഡുകൾ മാത്രമാണ് ഭൂവുടമക്ക് ലഭിക്കുക. എന്നാല്‍ തങ്ങളുടെ ഭൂമിയില്‍ നിന്നുള്ള എല്ലാ വരുമാനത്തിലും ഒരുപങ്ക് സഭാക്കുള്ളതാണെന്നാണ് ചര്‍ച്ച് അവകാശപ്പെടുന്നത്.

ചർച്ച് ട്രസ്റ്റികൾ അവകാശവാദവുമായിഎഡിൻബർഗിലെ കോർട്ട് ഓഫ് സെഷനിൽ നിയമനടപടികള്‍ ആരംഭിച്ചു. ‘ചർച്ച് ഓഫ് സ്കോട്ട്ലൻഡിലെ ജനറൽ ട്രസ്റ്റികൾ ഡെറക് മക്ലേനനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോവുകയാണെന്ന്’ ചർച്ച് ഓഫ് സ്കോട്ട്ലൻഡ് വക്താവ് പറഞ്ഞു. കോടതിയുടെ മുമ്പിലുള്ള വിഷയമായതിനാൽ കൂടുതൽ കാര്യങ്ങളൊന്നും പറയുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍