Continue reading “ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യ ജയം; സിംബാബ്‌വെയെ തോല്‍പ്പിച്ചത് 20 റണ്‍സിന്”

" /> Continue reading “ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യ ജയം; സിംബാബ്‌വെയെ തോല്‍പ്പിച്ചത് 20 റണ്‍സിന്”

"> Continue reading “ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യ ജയം; സിംബാബ്‌വെയെ തോല്‍പ്പിച്ചത് 20 റണ്‍സിന്”

">

UPDATES

കായികം

ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യ ജയം; സിംബാബ്‌വെയെ തോല്‍പ്പിച്ചത് 20 റണ്‍സിന്

                       

അഴിമുഖം പ്രതിനിധി

ലോകകപ്പില്‍ പാക്കിസ്ഥാന് ആദ്യജയം. സിംബാബ്‌വെയെ ഇരുപത് റണ്‍സിനാണ് പാക്കിസ്ഥാന്‍ തോല്‍പ്പിച്ചത്. 236 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സിംബാബ്‌വേക്ക് 49.4 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 50 റണ്‍സെടുത്ത ബ്രെന്‍ഡന്‍ ടെയ്‌ലര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. 72 പന്തില്‍ നിന്നാണ് ടെയ്‌ലര്‍ അര്‍ദ്ധസെഞ്ച്വറി തികച്ചത്. പാക്കിസ്ഥാന് വേണ്ടി മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ് എന്നിവര്‍ 4 വിക്കറ്റ് വീതം വീഴ്ത്തി. റാഹത്ത് അലിക്കാണ് ഒരു വിക്കറ്റ്.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിനാണ് 235 റണ്‍സ് നേടിയത്. പാക്കിസ്ഥാന് വേണ്ടി മിസ്ബാ ഉള്‍ ഹഖ് 73ഉം വഹാബ് റിയാസ് 54 റണ്‍സും നേടി. ജയത്തോടെ പാക്കിസ്ഥാന് 2 പോയന്റ് ലഭിച്ചു. പുറത്താകാതെ 54 റണ്‍സും നാല് വിക്കറ്റും നേടിയ വഹാബ് റിയാസാണ് കളിയിലെ കേമന്‍.

 

Share on

മറ്റുവാര്‍ത്തകള്‍