UPDATES

വായിച്ചോ‌

‘നിങ്ങളുടെ അമ്മ ലൈംഗിക അതിക്രമത്തിനിരയായിട്ടുണ്ട്’; തന്റെ ആണ്‍മക്കള്‍ക്ക് മേരികോമിന്റെ തുറന്ന കത്ത്

‘ഞങ്ങള്‍ സ്ത്രീകളെ അക്രമിക്കാന്‍ വേണ്ടിയാണ് പുരുഷന്‍മാരെ കരുത്തരായി സൃഷ്ടിച്ചതെന്നാണ് ചില ആണുങ്ങള്‍ കരുതുന്നത്. എന്റെ പ്രിയപ്പെട്ട മക്കളെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് ഞങ്ങള്‍ നിങ്ങളെപ്പോലെയാണ്’

                       

ഇന്ത്യയുടെ ഇതിഹാസ ബോക്‌സിംഗ് താരം മേരികോം തന്റെ ആണ്‍മക്കള്‍ക്ക് എഴുതിയ തുറന്ന കത്താണിത്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാക്കുന്ന ലൈംഗിക അതിക്രമത്തെപ്പറ്റി തന്റെ മക്കളെ ബോധവാന്‍മാരാക്കാനും സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുവാനുമുള്ള ഒരമ്മയുടെ വാക്കുകളാണ് ഇതില്‍ നിറഞ്ഞിരിക്കുന്നത്.

പ്രിയപ്പെട്ട മക്കളെ,
   ബലാത്സംഗത്തെക്കുറിച്ചാണ് പറയുന്നത്. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമത്തിനെക്കുറിച്ചാണ് പറയുവാന്‍ പോകുന്നത്. ഒരോ ദിവസവും സ്ത്രീകള്‍ പീഡനത്തിനും,അപമാനത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാകുന്നുണ്ട്. നിങ്ങള്‍ എന്റെ ഒന്‍പതും,മൂന്നും വയസുള്ള ആണ്‍കുട്ടികളാണ്- പക്ഷെ ഈ പ്രായത്തിലാണ് നമ്മള്‍ എങ്ങനെ സ്ത്രീകളോട് പെരുമാറണമെന്നുള്ളത് പഠിപ്പിക്കേണ്ടത്.

നിങ്ങളുടെ അമ്മ ആദ്യം ലൈംഗിക അതിക്രമത്തിനിരയായത് മണിപ്പൂരില്‍വച്ചായിരുന്നു, പിന്നീട് അവളുടെ കൂട്ടുകാരുമൊത്ത് ഡല്‍ഹിയിലും,ഹരിയാനയിലെ ഹിസ്സാറിലും ഇരയായി. ഒരു പെണ്‍കുട്ടി ബോക്‌സിംഗ് പഠിച്ചിട്ടുപ്പോലും അവള്‍ക്ക് നേരെ അക്രമം ഉണ്ടാവുന്നു എന്നത് ഞെട്ടിക്കുന്നതാണെന്ന് എനിക്ക് അറിയാം. ഒരിക്കല്‍ ഞാന്‍ ബോക്‌സിംഗ് പരിശീലിക്കാനായി രാവിലെ 8.30ക്ക് സൈക്കിള്‍ റിക്ഷയില്‍ പോകുമ്പോള്‍ ഒരാള്‍ എന്റെ നെഞ്ചില്‍ പിടിച്ചിട്ട് കടന്നുകളഞ്ഞു. ഞാന്‍ റിക്ഷയില്‍ നിന്ന് ചാടിയിറങ്ങി അവന്റെ പുറകെപ്പോയി. പക്ഷെ എന്റെ ചെരുപ്പിന്റെ അടിയില്‍ നിന്നും അവന്‍ രക്ഷപ്പെട്ടു. അന്ന് എനിക്ക് തോന്നിയ ഒരേഒരു കാര്യം ഞാന്‍ പഠിച്ച കരാട്ടെ വെറുതെയായല്ലോയെന്നും അവനെ പിടികിട്ടിയില്ലയെന്നതുമാണ്.

അന്ന് എനിക്ക് 17 വയസെ ഉണ്ടായിരുന്നുള്ളൂ, ഇന്ന് 33-ആയി. എന്റെ രാജ്യത്ത് ഞാന്‍ പ്രസിദ്ധയായി, എന്റെ മെഡലുകള്‍ ആഘോഷിക്കപ്പെട്ടു. പക്ഷെ എനിക്ക് വേണ്ടത് സ്ത്രീകളോട് ബഹുമാനം കാണിക്കുകയെന്നതാണ്. ഞങ്ങള്‍ സ്ത്രീകളെ അക്രമിക്കാന്‍ വേണ്ടിയാണ് പുരുഷന്‍മാരെ കരുത്തരായി സൃഷ്ടിച്ചതെന്നാണ് ചില ആണുങ്ങള്‍ കരുതുന്നത്. എന്റെ പ്രിയപ്പെട്ട മക്കളെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ് ഞങ്ങള്‍ നിങ്ങളെപ്പോലെയാണ്, ഞങ്ങള്‍ക്കും രണ്ട് കണ്ണുണ്ട്, മൂക്കുണ്ട്. ഞങ്ങളുടെ ശരീരത്തിലെ ചില ഭാഗങ്ങള്‍ വിത്യസ്തമാണ്, അത് മാത്രമാണ് ആണുങ്ങളില്‍ നിന്നുള്ള വിത്യാസം. ഞങ്ങള്‍ ഞങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുന്നു.. എല്ലാ ആണുങ്ങളെയുംപ്പോലെ, ഞങ്ങള്‍ മനസ്സുകൊണ്ട് അനുഭവിക്കുന്നു.. നിങ്ങള്‍ ചെയ്യുന്നതുപ്പോലെ. ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല ഞങ്ങളുടെ നെഞ്ചില്‍ തഴുക്കാനും, നിതംബത്തില്‍ തട്ടാനും.


നിങ്ങള്‍ വളരുമ്പോള്‍ ഞങ്ങള്‍ പഠിപ്പിക്കണം ബഹുമാനിക്കാനും, എല്ലാവരോടും സമഭാവനെയോടെ പെരുമാറാനും. നിങ്ങളുടെ അച്ഛന്‍ നിങ്ങളുടെ കൂട്ടുകാരുടെ അച്ഛന്‍മാരെപ്പോലെ 9 തൊട്ട് 5വരെ ജോലിക്കു പോകുന്ന ഒരാളല്ല. നിങ്ങള്‍ക്ക് വേണ്ടിയാണ് അയാള്‍ അങ്ങെനെയായത്. കൂടാതെ എന്റെ പരിശിലനം, എന്റെ ജോലി, എംപി പദവി അങ്ങനെ എനിക്ക് ധാരാളം സമയം വീട്ടിനുള്ളിനേക്കാള്‍ പുറത്ത് ചിലവഴിക്കേണ്ടി വരുന്നു. ഞാന്‍ നിങ്ങളുടെ അച്ഛനെ എല്ലാ അര്‍ത്ഥത്തിലും ബഹുമാനിക്കുന്നു എന്താണെന്നുവച്ചാല്‍ അവന്റെ സമയം മുഴുവന്‍ എനിക്കായി ചിലവഴിക്കുന്നതുകൊണ്ട്. നിങ്ങള്‍ പലപ്പോഴും കേട്ടിട്ടുണ്ടാവും അദ്ദേഹത്തെ ‘ഹൗസ് ഹസ്ബന്‍ഡ്’ എന്ന് കളിയാക്കുന്നത്. പക്ഷെ അതൊരു കളിയാക്കപ്പെടേണ്ടതോ കുറവുള്ള കാര്യമോ അല്ല. അവന്‍ എന്റെ കരുത്താണ്, എന്റെ പങ്കാളിയാണ്, എനിക്കൊപ്പം എന്റെ എല്ലാ കാര്യത്തിനും അവനുണ്ട്.’

മേരികോമിന്റെ കത്ത് വിശദ വായനയ്ക്ക്- https://goo.gl/Tf2l1b

മേരി കോം ബോക്സിങ് റിങ്ങിൽ ഇടിച്ചിടിച്ച്‌ മുന്നേറുമ്പോള്‍ നമ്മള്‍ മല കയറാനെത്തുന്ന സ്‌ത്രീകളെ വലിച്ച് താഴെയിടുന്ന തിരക്കിലാണ്‌

ഇടിക്കൂട്ടിലെ കരുത്തുള്ള വനിത; ലോക ബോക്‌സിങില്‍ ആറാം സ്വര്‍ണം നേടിയ മേരി കോമിന് കുറിച്ച് അറിയാം

Share on

മറ്റുവാര്‍ത്തകള്‍