പഴയപോലെ സിക്‌സര്‍ അടിക്കുമോയെന്ന് എംഎസ് ധോണിയോട് യുവരാജ് സിംഗ് ചോദിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ദിവസം നായകനായി അവസാന മത്സരത്തിന് ഇറങ്ങിയ ധോണിയുമായി യുവരാജ് നടത്തിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. നായക സ്ഥാനത്തു നിന്ന് മാറിയതിനാല്‍ സമ്മര്‍ദങ്ങള്‍ ഒഴിഞ്ഞില്ലെ, ഇനി പഴയ പോലെ സിക്സറുകള്‍ അടിക്കുമോ എന്നായിരുന്നു യുവരാജിന്റെ ചോദ്യം. അതിന് മറുപടിയായി ധോണി- ‘എനിക്ക് സ്വാധീനമുള്ള വശങ്ങളിലേക്ക് ബൗളര്‍മാര്‍ പന്തെറിയുകയും അവസരം അനുയോജ്യമാവുകയും ചെയ്താല്‍ സിക്സറുകള്‍ ഇനിയും ഉണ്ടാകും’ എന്നായിരുന്നു പറഞ്ഞത്.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിലുള്ള യാത്ര മനോഹരമായ അനുഭവമായിരുന്നു. താങ്കളെപ്പോലെയുള്ള കളിക്കാരുടെ സാന്നിദ്ധ്യം എന്റെ ഉത്തരവാദിത്വം എളുപ്പമാക്കി. കളത്തിലെ പത്തു വര്‍ഷങ്ങള്‍ ഞാന്‍ നന്നായി ആസ്വദിച്ചു. വരും നാളുകളും നന്നായി ആസ്വദിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും യുവരാജിനോട് ധോണി പറഞ്ഞു.