Continue reading “ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്”

" /> Continue reading “ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്”

"> Continue reading “ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്”

">

UPDATES

ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

                       

അഴിമുഖം പ്രതിനിധി 

ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. ചീഫ്ജസ്റ്റിസിന്‍റെ സാനിധ്യത്തില്‍ ഉണ്ടാക്കിയ ധാരണ ലംഘിച്ച് അഭിഭാഷകര്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിക്ക് മുന്നില്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് കോടതിക്ക് പുറത്ത് പോകണം എന്ന് ഒരു വിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്ത് പോയില്ലെങ്കില്‍ തല്ലും എന്നും ഭീഷണിപ്പെടുത്തി.

ചീഫ്ജസ്റ്റിന്‍റെ കോടതിക്ക് മുന്നിലാണ് മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്. റിപ്പോര്‍ട്ട് ചെയ്യാന്‍ സമ്മതിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ ചീഫ്ജസ്റ്റിസിനെ നേരിട്ട് കണ്ടു പരാതി ബോധിപ്പിച്ചുവെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കില്ല എന്നും രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനുമാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ക്ക് പരാതി നല്‍കി.

Related news


Share on

മറ്റുവാര്‍ത്തകള്‍