Continue reading “കര്‍ണാടക ബിജെപി അധ്യക്ഷന് സഞ്ചരിക്കാന്‍ ഒരു കോടി രൂപയുടെ വാഹനം”

" /> Continue reading “കര്‍ണാടക ബിജെപി അധ്യക്ഷന് സഞ്ചരിക്കാന്‍ ഒരു കോടി രൂപയുടെ വാഹനം”

"> Continue reading “കര്‍ണാടക ബിജെപി അധ്യക്ഷന് സഞ്ചരിക്കാന്‍ ഒരു കോടി രൂപയുടെ വാഹനം”

">

UPDATES

കര്‍ണാടക ബിജെപി അധ്യക്ഷന് സഞ്ചരിക്കാന്‍ ഒരു കോടി രൂപയുടെ വാഹനം

Avatar

                       

അഴിമുഖം പ്രതിനിധി

കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സിദ്ധരാമയ്യയുടെ 70 ലക്ഷം രൂപയുടെ വാച്ച് വിവാദത്തിനുശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പയുടെ പുതിയ എസ് യു വിയും വിവാദത്തിലേക്ക്. ഒരു കോടി രൂപയുടെ ലാന്‍ഡ് ക്രൂയ്‌സറാണ് പുതിയ ലക്ഷ്വറി വിവാദ താരം.

പഞ്ചസാര മുതലാളിയും രാഷ്ട്രീയക്കാരനുമായ മുരുഗേഷ് നിരാനി യെദ്യൂരപ്പയ്ക്ക് സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനായി വായ്പ നല്‍കിയാണ് ഈ വാഹനമെന്നാണ് ബിജെപി വക്താവ് എസ് പ്രകാശ് പറഞ്ഞു.

യദ്യൂരപ്പയുടെ സംഘം പറയുന്നത് ഇത് പുതിയ കാറല്ലെന്നാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് പരാജയപ്പെട്ട ബിജെപിയെ പുനരുജ്ജീവിപ്പിക്കുന്നതിന് സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ പുതിയ സംസ്ഥാന അധ്യക്ഷനായ യദ്യൂരപ്പയ്ക്ക് സഞ്ചരിക്കുന്നത് സൗകര്യപ്രദമായ വാഹനമാണിതെന്നാണ് അവരുടെ വാദം.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൈയിലെ ഹബ്ലോട്ട് വാച്ചിന്റെ പേരില്‍ ബിജെപി കോലാഹലം സൃഷ്ടിച്ചിട്ട് ഏറെനാളായില്ല. ആ വാച്ച് സുഹൃത്ത് സമ്മാനം നല്‍കിയത് ആണെന്നും സെക്കന്റ് ഹാന്‍ഡ് ആണെന്നുമായിരുന്നു മുഖ്യമന്ത്രിയും വിശദീകരിച്ചിരുന്നത്.

2018-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഭരണം തിരിച്ചുപിടിക്കാനുള്ള ചുമതല പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി തലവന്‍ അമിത് ഷായും തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് യദ്യൂരപ്പ പറയുന്നത്. 225 അംഗ നിയമസഭയില്‍ 150 സീറ്റുകളില്‍ വിജയിക്കുയെന്ന ലക്ഷ്യമാണ് യദ്യൂരപ്പ നിശ്ചയിച്ചിരിക്കുന്നത്.

വന്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് പുറത്തു പോയ യദ്യൂരപ്പ 2014-ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

Related news


Share on

മറ്റുവാര്‍ത്തകള്‍