Continue reading “എനിക്കെതിരെ വന്‍ ഗൂഡാലോചനകള്‍ നടന്നു; ചെയ്തതെല്ലാം നിയമപരമായി: അഭിമുഖം/അനൂപ് ജേക്കബ്”

" /> Continue reading “എനിക്കെതിരെ വന്‍ ഗൂഡാലോചനകള്‍ നടന്നു; ചെയ്തതെല്ലാം നിയമപരമായി: അഭിമുഖം/അനൂപ് ജേക്കബ്”

"> Continue reading “എനിക്കെതിരെ വന്‍ ഗൂഡാലോചനകള്‍ നടന്നു; ചെയ്തതെല്ലാം നിയമപരമായി: അഭിമുഖം/അനൂപ് ജേക്കബ്”

">

UPDATES

എനിക്കെതിരെ വന്‍ ഗൂഡാലോചനകള്‍ നടന്നു; ചെയ്തതെല്ലാം നിയമപരമായി: അഭിമുഖം/അനൂപ് ജേക്കബ് എനിക്കെതിരെ വന്‍ ഗൂഡാലോചനകള്‍ നടന്നു; ചെയ്തതെല്ലാം നിയമപരമായി: അഭിമുഖം/അനൂപ് ജേക്കബ്

Avatar

അഞ്ചു വര്‍ഷത്തെ ഭരണകാലവാധി പുര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുകയാണ്. ഈ ഘട്ടത്തില്‍ ഓരോ വകുപ്പുിന്റെ ഭരണനേട്ടങ്ങളും വീഴ്ച്ചകളും ചര്‍ച്ച ചെയ്യുകയാണ് അതാതു വകുപ്പ് മന്ത്രിമാര്‍. സാധാരണജനങ്ങളെ ഏറെ ബാധിക്കുന്ന വിഷയമാണ് എന്നും അവശ്യസാധനങ്ങളുടെ വിലക്കയറ്റം. എല്ലാ സര്‍ക്കാരുകളും ജനങ്ങളുടെ അപ്രതീക്കു പാത്രമാകുന്നതും ഈ കാരണത്താലാണ്. അതിനാല്‍ത്തന്നെ ഏതു ഗവണ്‍മെന്റിലും ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്ന ഒരു വകുപ്പ് സിവില്‍ സപ്ലൈസ് ആണ്. ഇത്തവണ ആ വകുപ്പിന്റെ ചുമതല തികച്ചും അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടിവന്നയാളാണ് അനൂപ് ജേക്കബ്. ചുരുങ്ങി കാലം കൊണ്ട്, ഒരു പുതുമുഖം എന്ന അമ്പരപ്പില്ലാതെ ഒരു മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭക്ഷ്യ, സിവില്‍ സപ്ലൈസ്/ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടര്‍ രാകേഷ് സനലിനോട് സംസാരിക്കുന്നു.(വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദു റബ്ബുമായുള്ള അഭിമുഖം ഇവിടെ വായിക്കാം തെറ്റ് ചെയ്യാതെ ഞാന്‍ വേട്ടയാടപ്പെട്ടു; പി.കെ. അബ്ദു റബ്ബ്/അഭിമുഖം )

രാകേഷ്: തികച്ചും അവിചാരിതമായ സ്ഥാനലബ്ധി. കൃത്യമായി പറഞ്ഞാല്‍ മൂന്നുവര്‍ഷവും പത്തുമാസവും സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് /രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ ചുമതലക്കാരനായി ഭരണം നടത്തി. വകുപ്പുകളില്‍ എന്തൊക്കെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് സ്വയം വിലയിരുത്തിയാല്‍ പറയാന്‍ കഴിയുന്നത്?

അനൂപ് ജേക്കബ്: സിവില്‍ സപ്ലൈസ് വകുപ്പിന്റെ കാര്യമെടുത്താല്‍, ഡിപ്പാര്‍ട്ട്‌മെന്റ് നവീകരണ പ്രവര്‍ത്തനങ്ങളാണ് ആദ്യം പറയേണ്ടത്. അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് കമ്പ്യൂട്ടറൈസേഷന്‍ പദ്ധതിക്ക് നമ്മള്‍ തുടക്കം കുറിച്ചുവെന്നുള്ളതാണ്. എഫ്.സി.ഐ മുതല്‍ ഉത്പന്നങ്ങള്‍ ഉപഭോക്താവിന്റെ കൈയ്യില്‍ കിട്ടുന്നതുവരെയുള്ള ഒരു സപ്ലൈ സ്‌കീം കമ്പ്യൂട്ടറൈസ് ചെയ്യുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. അതിന്റെ പൈലറ്റ് സ്‌കീം എന്ന നിലയില്‍ 22 റേഷന്‍ കടകളില്‍ ഈ പ്രവര്‍ത്തനം ആരംഭിച്ചു. ചില സാങ്കേതിക പ്രശ്‌നങ്ങളാണ് ഈ പദ്ധതി വ്യാപകമാക്കുന്നതിന് കാലതാമസമുണ്ടാക്കിയത്. പൈലറ്റ് പ്രോജക്ട് വിജയമായിരുന്നു. അതിന്റെ ടെന്റര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്. റേഷന്‍ കടകള്‍ നവീകരിച്ചുകൊണ്ട് എല്ലാ റേഷന്‍ കടകളിലും ആവശ്യമായ സംവിധാനങ്ങള്‍ ലഭ്യമാക്കിക്കൊണ്ടും റേഷന്‍ സാധനങ്ങള്‍ ഉപഭോക്താവിന് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. നടപ്പിലാക്കിയ എല്ലായിടത്തും ഈ പരിപാടി വിജയകരമാണ്. 14800 റേഷന്‍കടകളും ഈ ഒരു ശൃംഖലയിലേക്ക് കൊണ്ടുവരും. അതാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ ഏറ്റവും പ്രധാനമായ നവീകരണ പ്രവര്‍ത്തനം. 

എല്ലായിടത്തും വിജിലന്‍സ് മോണിറ്ററിംഗ് കമ്മിറ്റികള്‍ ഉള്ളവ നവീകരിച്ചു. മാവേലി സ്റ്റോറുകള്‍ കേന്ദ്രീകരിച്ചു ഓരോ കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു. തദ്ദേശസ്ഥാപന അധികാരികള്‍ക്ക് ഏത് മാവേലി സ്റ്റോറിലും യോഗം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് അധികാരം കൊടുത്തിട്ടുണ്ട്. മാനേജരുടെയും ഉപഭോക്താക്കളുടെയും സമിതി രൂപീകരിച്ച് ഒരു മാവേലിസ്റ്റോറിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. ജനങ്ങളുമായി സംവദിച്ചുകൊണ്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് മനസ്സിലാക്കാനും ഇടപെടാനുമുള്ള സാഹചര്യം എല്ലാ മാവേലി സ്റ്റോറുകളിലുമുണ്ട്. താലൂക്ക് ലെവലിലെ വിജിലന്‍സ് സംവിധാനം വേറെയുണ്ട്. ഇത് മാവേലി സ്റ്റോറിലെ കാര്യമാണ്. കേരളത്തില്‍ 35-ല്‍ താഴെ പഞ്ചായത്തുകളിലാണ് മാവേലി സ്റ്റോര്‍ ഇല്ലാതായിട്ടുള്ളത്. ബാക്കി എല്ലാ പഞ്ചായത്തുകളിലും സപ്ലൈക്കോയുടെ ഔട്ട്‌ലെറ്റുണ്ട്. ഈ 35 പഞ്ചായത്തുകള്‍ ഭൗതിക സാഹചര്യം ഒരുക്കിത്തരാത്തതുകൊണ്ടാണ് അവിടെ മാവേലി സ്റ്റോറുകള്‍ തുടങ്ങാന്‍ കഴിയാത്തത്. എന്നാലും നമ്മള്‍ അത് തുടങ്ങാനായി ഇനിഷ്യേറ്റീവ് എടുക്കുന്നുണ്ട്. ഞാന്‍ വരുമ്പോള്‍ 90 പഞ്ചായത്തുകള്‍ മാവേലി സ്റ്റോര്‍ ഇല്ലാതെയായി ഉണ്ടായിരുന്നു. ഇന്നത് 34 ആയി കുറഞ്ഞു. 

അടുത്തതായി പറയാവുന്നത് ഉത്സവകാല ചന്തകളുടെ കാര്യമാണ്. ഞങ്ങള്‍ ഉത്സവകാല ചന്തകളുടെ പ്രവര്‍ത്തനം ദീര്‍ഘിപ്പിച്ചു. ഓണം, ക്രിസ്തുമസ് സന്ദര്‍ഭങ്ങളിലുള്ള ഫെയറുകള്‍ ഏകദേശം ഒരു മാസം വരെ നീണ്ടുനില്‍ക്കുന്ന ഫെയറുകളാക്കി മാറ്റിയെടുത്തു. ഒരാഴ്ചത്തെയും പത്തുദിവസത്തെയും ഫെയറുകള്‍ 25-30 ദിവസമായി വര്‍ദ്ധിപ്പിച്ചു. കൂടാതെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ രണ്ടുവര്‍ഷവും ഫെയറുകള്‍ നടത്താന്‍ സാധിച്ചു. എല്ലാ പഞ്ചായത്തുകളിലും സപ്ലൈക്കോയുടെ ഒരു ഓണച്ചന്ത ആരംഭിച്ചുവെന്നുള്ളതും എടുത്തുപറയേണ്ടതായുണ്ട്. ഉത്സവകാലത്ത് കൂടുതല്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നത് പ്രധാനപ്പെട്ട ഒരു നേട്ടമാണ്. 13 സബ്‌സിഡി സാധനങ്ങള്‍ സപ്ലൈക്കോ വഴി കൊടുക്കാന്‍ കഴിഞ്ഞു. ഞാന്‍ മന്ത്രിയായി വരുന്ന സമയത്ത് കടുക്, ജീരകം, ഉലുവ പോലുള്ള സാധനങ്ങള്‍ക്കായിരുന്നു സബ്‌സിഡി. അത് ഞങ്ങള്‍ മാറ്റി. പകരം അരി, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സബ്‌സിഡിയില്‍ കൊടുത്തു തുടങ്ങി. അതായത് സബ്‌സിഡി സാധനങ്ങള്‍ പുന:ക്രമീകരിച്ചു. അത് വളരെ ക്രിയേറ്റീവായ മാറ്റമായിരുന്നു. അങ്ങനെയുള്ള ക്രിയാത്മകമായ മാറ്റങ്ങള്‍ ഈ മേഖലയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു.

പിന്നെ സപ്ലൈക്കോയുടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ഞങ്ങള്‍ ആരംഭം കുറിച്ചു. എറണാകുളം ജില്ലയില്‍ പിറവത്ത് മാളിന്റെ ആരംഭം കുറിച്ചു. അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. മെട്രോ നഗരങ്ങളിലെല്ലാം ഫുഡ് കോര്‍ട്ടും, സപ്ലൈക്കോയുടെ ഹൈപ്പര്‍മാര്‍ക്കറ്റുമൊക്കെ ചേര്‍ന്നുള്ള മാളുകള്‍ തുടങ്ങാന്‍ പരിപാടിയുണ്ട്. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. 

സാധനങ്ങള്‍ വരുന്നതിന്റെ ടെന്റര്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി. നമ്മള്‍ ഇപ്പോള്‍ ഇ – ഓക്ഷന്‍ പ്ലാറ്റ് ഫോം വഴി സാധനങ്ങള്‍ വാങ്ങിത്തുടങ്ങി. അതായത് ഒരു രീതിയിലുള്ള ക്രമക്കേടും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഉണ്ടാകാതിരിക്കത്തക്കവണ്ണം ഇ-ടെന്റര്‍ സംവിധാനം ഫലപ്രദമാക്കി, ഇ-ഓക്ഷന്‍ പ്ലാറ്റ്‌ഫോമിലേക്ക് നമ്മള്‍ മാറി. അതോടൊപ്പം ഏറ്റവും നന്നായി തന്നെ അതിന്റെ ക്വാളിറ്റിയും നമുക്ക് മെയിന്റയിന്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ക്വാളിറ്റിയെക്കുറിച്ച് വളരെ അപൂര്‍വ്വമായിട്ടുള്ള പരാതികളല്ലാതെ വ്യാപകമായിട്ടുള്ള പരാതികള്‍ വന്നിട്ടില്ല.

രാ: നെല്‍കര്‍ഷകരുടെ പരാതി പരിഹരിക്കാന്‍ താങ്കള്‍ എന്തു ചെയ്തു?

അനൂപ്; നെല്ല് സംഭരണത്തിന്റെ കാര്യത്തില്‍ എന്റെ വകുപ്പ് കൈക്കൊണ്ട ക്രിയാത്മക നടപടികള്‍ കര്‍ഷകരെ അവരുടെ ദുരിതത്തില്‍നിന്നും വളരെയധികം മോചിപ്പിച്ചിട്ടുണ്ട് എന്ന് ആത്മസംതൃപ്തിയോടെ പറയാന്‍ കഴിയും. 21 രൂപ 50 പൈസ നെല്ലിന് താങ്ങുവിലയാണ് ഇപ്പോള്‍ കൊടുക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും അധികം താങ്ങുവില കൊടുക്കുന്നത് കേരളത്തിലാണ്. ഞാന്‍ മന്ത്രിയായെത്തുന്ന സമയത്ത് 12 രൂപയായിരുന്നതാണ് 21.50 പൈസയായി വര്‍ദ്ധിപ്പിച്ചത്. നെല്‍ കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസം കൊടുക്കുന്ന പദ്ധതിയാണ്. നെല്ല് സംഭരണം കാര്യക്ഷമമായി നടത്താന്‍ കഴിയുന്നുണ്ട്. കാലതാമസമില്ലാതെ പൈസ കൊടുക്കാന്‍ കഴിയുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ സബ്‌സിഡി കൊടുക്കുന്നതില്‍ കാലതാമസം വരുന്നുണ്ട്, എന്നാലും പരമാവധി വേഗത്തില്‍ കൊടുത്തുതീര്‍ക്കുന്നുണ്ട്. 21.50 രൂപ അവര്‍ കിട്ടുന്നത് വഴി നെല്‍കര്‍ഷകരെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. അഞ്ചോ ആറോ ജില്ലകളില്‍ മാത്രമായിരുന്ന നെല്ല് സംഭരണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 14 ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് അത് ഗുണകരമായിട്ട് മാറി. സംഭരിച്ച നെല്ല് കുത്തരിയാക്കി റേഷന്‍കടകളിലേക്കെത്തിക്കുന്നതിന് സുതാര്യമായ സംവിധാനം കൊണ്ടുവന്നു. എനിക്കു തന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും റേഷന്‍ കടകളില്‍ നേരത്തെ കിട്ടിയിരുന്നതിനേക്കാള്‍ ക്വാളിറ്റിയുള്ള കുത്തരി ഇന്ന് വിതരണം ചെയ്യാന്‍ കഴിയുന്നുണ്ട് എന്ന്‍. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൊണ്ടുവരാന്‍ കഴിഞ്ഞ കാലങ്ങളില്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. മൂന്നേമുക്കാല്‍ വര്‍ഷമായി ഞാന്‍ മന്ത്രിയായിട്ട്; ഈ കാലംകൊണ്ട് ഇത് കഴിഞ്ഞിട്ടുണ്ട്. ബി.പി.എല്‍ – അന്നയോജന കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി കൊടുക്കുന്ന പദ്ധതിക്ക് ഏപ്രില്‍ ഒന്നുമുതല്‍ തുടക്കം കുറിക്കും. 

രാ: ഇത്രയൊക്കെ ചെയ്‌തെന്നു പറയുമ്പോഴും വിലക്കയറ്റം വലിയൊരു പോരായ്മയായി കൂടെയില്ലേ?

അനൂപ്: വിലക്കയറ്റം ഹൈലൈറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നത് വാസ്തവമാണ്. ഒന്നോര്‍ക്കണം, കേരളം ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റാണ്. കേരളത്തിന്റെ ഉത്പാദനം 15 മുതല്‍ 16 ശതമാനം വരെയാണ്. അരിയും പച്ചക്കറിയും മാറ്റിനിര്‍ത്തിയാല്‍, നമുക്കാവശ്യമായ സാധനങ്ങളില്‍ ഭൂരിഭാഗവും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരികയാണ്. അവിടെയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം പോലും നമ്മളെ ബാധിക്കുകയാണ്. ഉത്പാദനം വര്‍ദ്ധിപ്പിക്കാതെ വിലക്കയറ്റത്തിന് ശാശ്വത പരിഹാരം ഉണ്ടാകില്ല. വിലവ്യതിയാനത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന കാര്യത്തില്‍ ഈ ഗവണ്‍മെന്റിന് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ് ഉത്സവകാല ചന്തകളുടെ സമയത്ത് വിപണിയില്‍ നമ്മള്‍ ഇടപെടുന്നത്. സപ്ലൈക്കോയുടെ ഔട്ട്‌ലെറ്റ് എല്ലാ സ്ഥലങ്ങളിലും. റേഷന്‍കടകളിലൂടെ എല്ലാ സാധനങ്ങളും വിതരണം ചെയ്യുന്നു. ചില സാധനങ്ങള്‍ സപ്ലൈകോയില്‍ 20 മുതല്‍ 60 ശതമാനം വരെ വിലക്കുറവ് നമ്മള്‍ കൊടുക്കുന്നുണ്ട്. 10 ശതമാനം വരെ എല്ലാ എഫ്.എം.സി.ജി. സാധനങ്ങളും നമ്മള്‍ വില കുറച്ച് കൊടുക്കന്നുണ്ട്. മാക്‌സിമം വിലകുറച്ച് സാധനങ്ങള്‍ കൊടുക്കുന്നതിനാല്‍ വിലക്കയറ്റം ഉണ്ടാകുന്ന സമയങ്ങളില്‍ അതിന്റെ ഭാരം സാധാരണക്കാരനിലേക്ക് കൈമാറ്റപ്പെടുന്നില്ല. അരിയുടെ വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനിര്‍ത്താന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടുണ്ട്. അരിയ്ക്ക് വല്ലാതെ വില വര്‍ദ്ധനവുണ്ടായിട്ടില്ല… പരിപ്പുള്‍പ്പെടെയുള്ള ചില പലവ്യജ്ഞനങ്ങള്‍ക്കാണ് വല്ലാതെ വില കൂടിയത്. അരിയുടെ വില നിയന്ത്രണവിധേയമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതും നെല്ലിന്റെ വില 21 രൂപ 50 പൈസ കൊടുക്കുമ്പോള്‍ തന്നെ. ആ വിലയ്‌ക്കെടുക്കുന്ന നെല്ല് 19 രൂപയ്ക്ക് അരിയായി കൊടുക്കാന്‍ സാധിക്കില്ലല്ലോ. അവിടെയാണ് നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിച്ചുകൊണ്ട് പൊതുവിപണിയില്‍ അരിയുടെ വില നിയന്ത്രിക്കാന്‍ നമുക്ക് കഴിഞ്ഞത്. ഗവണ്‍മെന്റ് പരമാവധി ഇക്കാര്യത്തില്‍ ചെയ്തിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്. സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വളരെ കാര്യക്ഷമമായി തന്നെ ഇടപെട്ടുവെന്നാണ് എന്റെ വ്യക്തമായ അഭിപ്രായം. 

രാ; അരി വാങ്ങിയതില്‍ ആന്ധ്ര പോലുള്ള സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശികയുണ്ടെന്ന് ചില ആരോപണങ്ങളുണ്ടല്ലോ?

അ: ഇല്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിന്ന് ഒരു മനുഷ്യനും കുടിശ്ശികയില്ല. കണ്‍സ്യൂമര്‍ ഫെഡിന് ഉള്ള കുടിശ്ശികയാണ് സിവില്‍ സപ്ലൈസിന് ഉണ്ടെന്ന് പറയുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഒരു കരാറുകാരനും കുടിശ്ശിക കൊടുക്കാനില്ല. നെല്‍കര്‍ഷകര്‍ക്ക് ഒന്നോ രണ്ടാ ആഴ്ചത്തെ ഗ്യാപ്പ് വരാറുണ്ട്. അല്ലാതെ കുടിശ്ശിക ഒന്നും ഉണ്ടാവാറില്ല. 

രാ: മന്ത്രിസഭയുടെ കലാവധി കഴിയുമ്പോള്‍, പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോകുന്ന ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ?

അ: മൂന്നുവര്‍ഷവും പത്തുമാസവുമാണ് എന്റെ ഭരണകാലയളവ്. എല്ലാം പൂര്‍ണ്ണമാക്കി പോവാന്‍ ആര്‍ക്കും കഴിയില്ലയെന്നുള്ളത് ഒരു വസ്തുതയാണ്. ഇനിയും ചെയ്യണമെന്ന് ചിന്തിക്കുന്ന കാര്യങ്ങളുണ്ട്. ചെയ്തുതീര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളുണ്ട്. പഴം, പച്ചക്കറി സംഭരണത്തിന് വേണ്ടി ഒരു പ്രോജക്ട് നമ്മള്‍ ആരംഭിച്ചു. അത് എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ്. പഴങ്ങളും പച്ചക്കറികളും സംഭരിച്ച് അതിന് എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റ് ഉണ്ടാക്കുന്ന തരത്തിലുള്ള വലിയൊരു പ്രോജക്ടാണ്. ആ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു ആറു മാസം കൊണ്ട് തീരേണ്ടതാണ്. ടെക്‌നിക്കലായ ചില കാരണങ്ങള്‍ കൊണ്ട് അത് നീണ്ടുപോവുകയാണ്. നൂതനമായ ആശയമാണത്. രണ്ടു മാസം കൊണ്ട് തീരും. ഇതുപോലെ  നൂതനമായ ഒരുപാട് ആശയങ്ങള്‍ സിവില്‍ സപ്ലൈസിലേക്ക് കൊണ്ടുവന്നു. കേന്ദ്രത്തില്‍ നിന്ന് അരിയെടുത്ത് കേരളത്തില്‍ വിതരണം ചെയ്യുന്ന രീതിയില്‍ നിന്നും സിവില്‍ സപ്ലൈസ് ഫുഡ് റിസര്‍ച്ച് മേഖലയിലേക്കും പഴം പച്ചക്കറി അടക്കമുള്ളവ സംസ്‌കരിച്ച് അതിന് എക്‌സ്‌പോര്‍ട്ട് മാര്‍ക്കറ്റ് കണ്ടെത്തുന്ന തരത്തിലുള്ള വിപലീകരണ ആശയങ്ങള്‍ കൊണ്ടുവന്നു. 12 കോടി രൂപയുടെ പ്രോജക്ടാണത്. സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ആദ്യമായിട്ടാണ് ഇതുപോലൊരു പ്രോജക്ട് നടത്തുന്നത്. അങ്ങനെയുള്ള ഒരുപാട് ലാന്‍ഡ് മാര്‍ക്ക് പോജക്ടുകള്‍ ആരംഭിക്കുവാനും എനിക്ക് സാധിച്ചിട്ടുണ്ട്.

രാ:കിട്ടിയ അവസരം സംതൃപ്തിയോടെ വിനിയോഗിക്കാന്‍ കഴിഞ്ഞെന്നു തോന്നുന്നുണ്ടോ? 

അ: തീര്‍ച്ചയായും. പക്ഷേ ചെയ്യാന്‍ ഇനിയും ബാക്കിയുണ്ട്. ആശയങ്ങള്‍ അതിന്റെ ഫുള്‍ ഇഫക്ടില്‍ കൊണ്ടുവരേണ്ടത് ഇനിയുമുണ്ട്. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എടുത്തുകഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൊണ്ടുവന്നു. 314 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ 257 എണ്ണത്തിലും ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നു. ഇന്‍കമ്പറന്‍സ് സര്‍ട്ടിഫിക്കറ്റ്, മാര്യേജ് സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫൈഡ് കോപ്പികള്‍ക്കൊക്കെ ഓണ്‍ലൈന്‍ വഴി അപേക്ഷ കൊടുക്കാനുള്ള അവസരമുണ്ട്. ആധാരം രജിസ്റ്റര്‍ ചെയ്യാനായിട്ട് ഓണ്‍ലൈന്‍ വഴി അപേക്ഷ കൊടുത്ത് ടോക്കണ്‍ എടുക്കണം. ഏത് സമയത്ത് വരണം എന്നത് ടോക്കണില്‍ കാണും. കാത്തുനില്‍ക്കേണ്ട ആവശ്യമില്ല. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം വഴിയുള്ളതിനാല്‍ വീട്ടിലിരുന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍കംപറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാം. 257 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഇതിന്റെ പരിധിയില്‍ ഞങ്ങള്‍ കൊണ്ടുവന്നു. അവരുടെ ഏറ്റവും വിജയകരമായ പ്രോജക്ടുകളിലൊന്നായി തന്നെ ഇതിനെ കാണാന്‍ കഴിയും. കാലാനുസൃതമായ മാറ്റങ്ങള്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്കും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ പദ്ധതി പരാജയമാണെന്ന് ചില ആരോപണങ്ങളുണ്ടായി. അതെല്ലാം ഞങ്ങള്‍ അതിജീവിച്ചു. പദ്ധതി വളരെ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും മോഡണൈസേഷന്റെ ഭാഗമായിട്ട് മാറ്റാന്‍ കഴിഞ്ഞു. രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ണ്ണമായും ഓണ്‍ലൈനിന്റെ പരിധിയില്‍ കൊണ്ടുവന്നതോടെ മികച്ച സേവനം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞു. സിവില്‍സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അതിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു.

രാ: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞുവെന്ന തോന്നലുണ്ടോ? 

അ: പൊള്ളയായ വാഗ്ദാനങ്ങളൊന്നും ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കു കൊടുത്തില്ല. പറഞ്ഞതെല്ലാം നടപ്പില്‍ വരുത്തുകയും ചെയ്തു. ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്ന് പറഞ്ഞത് നടപ്പില്‍ വരുത്തിയില്ലേ. അടുത്തതവണ ഞങ്ങള്‍ ഭരണത്തിലേറുമ്പോള്‍ സൗജന്യമായി അരി കൊടുക്കുന്ന നടപ്പിലാക്കും. രജിസ്‌ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍ വാല്യുവേഷന്‍ കേസുകള്‍ക്ക് ഒറ്റതവണ തീര്‍പ്പാക്കല്‍ വീണ്ടും ഞങ്ങള്‍ കൊണ്ടുവന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള രജിസ്‌ട്രേഷന് സ്റ്റാബ്ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും മിനിമമാക്കി. എത്രയോ ജനങ്ങള്‍ അതിന്റെ ഗുണഭോക്താക്കളായി. എല്ലാത്തരത്തിലും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുന്ന തരത്തിലാണ് ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.

രാ; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്ന ഒരു മന്ത്രിയാണ് താങ്കളും

അ: ഞാന്‍ മന്ത്രിയായി ആറേഴ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് കേസുകള്‍ വിജിലന്‍സ് കോടതിയില്‍ വന്നു. ബോധപൂര്‍വ്വം കരിവാരിത്തേയ്ക്കാനായിട്ടായിരുന്നു. എന്നെ ഡീഗ്രേഡ് ചെയ്യണം എന്ന് ആഗ്രഹിച്ച വലിയൊരു ലോബിയുണ്ടായിരുന്നു. അതിലൊന്നും യാതൊരു കഴമ്പുമില്ലായെന്ന് തെളിയിക്കപ്പെട്ടു. പ്രാഥമികാന്വേഷണം നടത്തി കേസുകളെല്ലാം ക്ലോസ് ചെയ്തു. മനപ്പൂര്‍വ്വം എനിക്കെതിരെ ആരോപണം ഉന്നയിക്കപ്പെടാനുള്ള സാഹചര്യമുണ്ടായി. നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ കൃത്യത ഉണ്ടാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ കൃത്യത എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. അതുകൊണ്ടുണ്ടായ ചില ഗൂഢാലോചനകളായിരുന്നു അതെല്ലാം. എന്തായാലും ആ കേസുകളെല്ലാം അന്വേഷണം നടത്തി ക്ലോസ് ചെയ്തു. അതൊക്കെ മനപ്പൂര്‍വ്വമാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. ചിലര്‍ ഇതിന്റെയൊക്കെ പിന്നിലുണ്ട്. അത്തരത്തിലുള്ള ആള്‍ക്കാരുടെ ശത്രുത ഇപ്പോഴും ഞാന്‍ കാണുന്നുണ്ട്. കഴിഞ്ഞയിടെ എന്റെ ഓഫീസില്‍ ഒരാള്‍ കയറിവന്നിട്ട് പറഞ്ഞു, എനിക്കെതിരെ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അത് കോടതിയില്‍ പറയാന്‍ പോവുകയാണ്, എന്നാല്‍ താങ്കളെ ബുദ്ധിമുട്ടിക്കണമെന്ന് താല്‍പ്പര്യമില്ല.. കോംപ്രമൈസിന് തയ്യാറാണെന്ന്. കോംപ്രമൈസ് എന്താണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അവര്‍ക്ക് കുറച്ച് ചിലവുകളൊക്കെ ഉണ്ടായിട്ടുണ്ട്. അതൊന്ന് തീര്‍ത്തുതരണമെന്ന് പറഞ്ഞു. ഞാനയാളോട് പറഞ്ഞു, താങ്കളുടേത് ബ്ലാക്ക് മെയിലിംഗാണ്‌… നിങ്ങള്‍ക്ക് പണം വേണം അതാണല്ലോ അതിന്റെയര്‍ത്ഥം… പണമുണ്ടെങ്കില്‍ താങ്കളെനിക്കെതിരെ കേസ് കൊടുക്കില്ല… അതല്ലേ ഉദ്ദേശിച്ചത്. ഞാന്‍ അപ്പോള്‍ തന്നെ സെക്യൂരിറ്റി ഓഫീസറെ വിളിച്ച് അയാളെ പോലീസിന് ഹാന്റോവര്‍ ചെയ്തു. രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 

ഇങ്ങനെയൊരുപാട് പേര് വസ്തുതയില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്താനും അതുവഴി പണം സമ്പാദിക്കാനുമുള്ള ഒരു ലോബിയായി പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്കു മറച്ചുവയ്ക്കാനൊന്നുമില്ല. എനിക്കെതിരെ തെളിവുണ്ടെങ്കില്‍ അതു ബന്ധപ്പെട്ടവര്‍ക്കു കൊടുക്കൂ. എനിക്കെതിരെ ആരോപണങ്ങളുന്നയിച്ച ചില വ്യക്തികളുണ്ട്. ഞാന്‍ ആരുടേയും പേരെടുത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല. ചില നിയമനങ്ങളുമൊക്കെയായി ബന്ധപ്പെട്ട് എന്നെ കുറ്റവാളിയാക്കാന്‍ നോക്കി. അവരുടെ പരാതികള്‍ കോടതികളില്‍ ചെന്നു. കോടതികള്‍ പരിശോധിച്ചു. ഞാനെടുത്ത നടപടികളും തീരുമാനങ്ങളും ശരിയാണെന്നുള്ളത് അംഗീകരിക്കപ്പെടുകയും ചെയ്തു. എന്റെ മുന്നില്‍ വരുന്ന ഫയലില്‍ വളരെ നീതിയുക്തമായാണ് നടപടികള്‍ എടിത്തിട്ടുള്ളത്..

രാ; വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളില്‍ നടപടിയെടുക്കാനും അതേസമയം ഉദ്യോഗസ്ഥരുടെ സപ്പോര്‍ട്ട് നേടിയെടുക്കാനും മന്ത്രിയെന്ന നിലയില്‍ കഴിഞ്ഞോ?

അ: ചില ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയുടെ ഫയലുകള്‍ വരാറുണ്ട്. അത് അന്വേഷിച്ച് നടപടിയെടുക്കാറുണ്ട്. തെറ്റ് ചെയ്തയാരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. സമീപനങ്ങളില്‍ മാറ്റം വരണമെന്നത് ഞാനെപ്പോഴും പറയാറുണ്ട്. പബ്ലിക്ക് സര്‍വന്റ് പബ്ലിക്കിനോട് പെരുമാറേണ്ട രീതിയുണ്ട്. അത് മന്ത്രി തലം മുതല്‍ സര്‍ക്കാര്‍ ഓഫീസിലെ ഒരു അറ്റന്റര്‍ വരെ ചെയ്‌തേ പറ്റൂ. പൊതുജനത്തിന് ഗുണകരമാകുന്ന തരത്തില്‍, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അത് ചെയ്ത് കൊടുക്കാന്‍ കഴിയുന്ന നിലയില്‍ ചെയ്യണം. പലപ്പോഴും ചില ഉദ്യോഗസ്ഥരുടെ അപ്രോച്ച് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. എല്ലാവരെയും അടച്ചാക്ഷേപിക്കുകയല്ല. ചില ഉദ്യോഗസ്ഥരുടെ കാര്യമാണത്. 

പൊതുജനങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് സേവനം കൊടുക്കാനുമായിട്ടാണ് നമ്മളൊക്കെ ഇരിക്കുന്നത്. മുഖ്യമന്ത്രി തന്നെ ഏറ്റവും നല്ല മാതൃകയാണ് കാണിച്ചുകൊടുക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങിവരികയാണ്. മുഖ്യമന്ത്രിക്ക് ജനങ്ങളിലേക്ക് ഇറങ്ങിവരാമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കും ജനങ്ങളോടൊപ്പം നില്‍ക്കാം.

രാ: ടി.എം. ജേക്കബിനെ സ്‌നേഹിച്ച ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും ജനവിധി തേടി ചെല്ലുന്നത് അവര്‍ക്കായി എനിക്കെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന വിശ്വാസത്തോടെ തന്നെയാണോ? 

അ: തീര്‍ച്ചയായും… ഈ കാലയളവിനിടയില്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ധാരാളമുണ്ട്. പാലങ്ങളായിട്ടും കുടിവെള്ള പദ്ധതികളായിട്ടും ഒരുപാട് കാര്യങ്ങളിലേക്ക് വരാന്‍ കഴിഞ്ഞിട്ടുണ്ട്. കോടതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. പുതിയ മുന്‍സിപ്പാലിറ്റികള്‍ എന്റെ മണ്ഡലത്തില്‍ രണ്ടെണ്ണം ആരംഭിക്കാന്‍ കഴിഞ്ഞു. വികസന കാര്യത്തില്‍ പിറവത്തെ ഏറെ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അത് ആത്മാഭിമാനത്തോടെ  എടുത്തുപറയാന്‍ കഴിയും. ജനങ്ങള്‍ ഏല്‍പ്പിച്ച ദൗത്യം അവരര്‍പ്പിച്ച വിശ്വാസം ഏറ്റവും നന്നായി നടപ്പിലാക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യം എന്നെ സംബന്ധിച്ചുണ്ട്. പൂര്‍ത്തിയായ പ്രോജക്ടകളുണ്ട്… നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളുണ്ട്… ആരംഭിക്കാനിരിക്കുന്ന പ്രോജക്ടുകളുണ്ട്. രണ്ടുപാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. പുതിയൊരു പാലത്തിന്റെ ശിലാസ്ഥാപനം ഈ വരുന്നയാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും. ഒരുപാലത്തിന് അനുമതിയായി. അങ്ങനെ നാല് പാലങ്ങളാണ് എന്റെയീ മൂന്നുവര്‍ഷം പത്തുമാസത്തെ കാലയളവില്‍ എനിക്കുകൊണ്ടുവരാന്‍ കഴിഞ്ഞത്. തൂക്കുപാലങ്ങള്‍.. ടൂറിസം പ്രോജക്ടുകള്‍.. ഇങ്ങനെ ധാരാളം റോഡുകളുടെ കാര്യത്തിലുമൊക്കെ… ആശുപത്രികളുടെ ഭൗതിക സാഹചര്യം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. പഴം പച്ചക്കറി സംസ്‌കരണ ശാല എന്ന കേരളത്തിലെ ആദ്യത്തെ പ്രോജക്ട് എന്റെ മണ്ഡലത്തിലാണ്.. പുതിയ ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കാന്‍ കഴിഞ്ഞു. അങ്ങനെ എടുത്തെടുത്ത് പറയാവുന്ന ധാരാളം കാര്യങ്ങള്‍ എനിക്ക് നിയോജകമണ്ഡലത്തില്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം അവര്‍ എന്നിലര്‍പ്പിച്ച വിശ്വാസം തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തോടെയാണ് ഞാന്‍ അവരെ വീണ്ടും സമീപിക്കുന്നത്. ജനമാണല്ലോ ബാക്കികാര്യം തീരുമാനിക്കേണ്ടത്. ഇതൊക്കെ ഞാന്‍ പറയുമ്പോളും ഇതെല്ലാം പൂര്‍ണ്ണായി എന്ന് ഒരിക്കലും പറയില്ല… വികസനം എന്നത് ഒരു തുടര്‍പ്രക്രിയയാണ്. അതിനൊരു ഫുള്‍സ്റ്റോപ്പില്ല.. എന്റെ ഫാദറിന്റെ കാലഘട്ടത്തില്‍ അന്ന് അദ്ദേഹം ചെയ്തത് അന്നത്തെ മാക്‌സിമമായിരുന്നു.. ഇന്ന് അങ്ങനെയല്ല… പത്തുപതിനഞ്ച് കൊല്ലം കഴിയുമ്പോള്‍ ഞാനിപ്പോള്‍ ചെയ്യുന്നത് ഒന്നുമാവില്ല. വികസനത്തിന്റെ തുടര്‍ച്ചയ്ക്കായിട്ട് വീണ്ടുമൊരു അവസരം എനിക്കുണ്ടാകുമെന്നാണ് എന്റെ ഒരു പ്രതീക്ഷ.

അഞ്ചു വര്‍ഷത്തെ ഭരണകാലവാധി പുര്‍ത്തിയാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പടിയിറങ്ങുകയാണ്. ഈ ഘട്ടത്തില്‍ ഓരോ വകുപ്പുിന്റെ ഭരണനേട്ടങ്ങളും വീഴ്ച്ചകളും ചര്‍ച്ച ചെയ്യുകയാണ് അതാതു വകുപ്പ് മന്ത്രിമാര്‍. സാധാരണജനങ്ങളെ ഏറെ ബാധിക്കുന്ന വിഷയമാണ് എന്നും അവശ്യസാധനങ്ങളുടെ വിലക്കയറ്റം. എല്ലാ സര്‍ക്കാരുകളും ജനങ്ങളുടെ അപ്രതീക്കു പാത്രമാകുന്നതും ഈ കാരണത്താലാണ്. അതിനാല്‍ത്തന്നെ ഏതു ഗവണ്‍മെന്റിലും ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്ന ഒരു വകുപ്പ് സിവില്‍ സപ്ലൈസ് ആണ്. ഇത്തവണ ആ വകുപ്പിന്റെ ചുമതല തികച്ചും അപ്രതീക്ഷിതമായി ഏറ്റെടുക്കേണ്ടിവന്നയാളാണ് അനൂപ് ജേക്കബ്. ചുരുങ്ങി കാലം കൊണ്ട്, ഒരു പുതുമുഖം എന്ന അമ്പരപ്പില്ലാതെ ഒരു മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭക്ഷ്യ, സിവില്‍ സപ്ലൈസ്/ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടര്‍ രാകേഷ് സനലിനോട് സംസാരിക്കുന്നു.

Related news

Share on

മറ്റുവാര്‍ത്തകള്‍