Continue reading “ലോകം കീഴടക്കാന്‍ കുഞ്ഞന്‍ തേജസ് വരുന്നു”

" /> Continue reading “ലോകം കീഴടക്കാന്‍ കുഞ്ഞന്‍ തേജസ് വരുന്നു”

"> Continue reading “ലോകം കീഴടക്കാന്‍ കുഞ്ഞന്‍ തേജസ് വരുന്നു”

">

UPDATES

ഇന്ത്യ

ലോകം കീഴടക്കാന്‍ കുഞ്ഞന്‍ തേജസ് വരുന്നു

                       
ടീം അഴിമുഖം
(ഫോട്ടോ ക്രെഡിറ്റ്: gautam Images)
 
 
ഇന്ത്യന്‍ വ്യോമസേനയിലേക്ക് പുതിയ അതിഥി എത്തുകയാണ്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംപാറ്റ് ജെറ്റ്  തേജസ് ആണ് ഈ പുതുതലമുറക്കാരന്‍. ബാംഗ്ലൂര്‍ ഹിന്ദുസ്ഥാന്‍ എറോനോട്ടിക്‌സ് ലിമിറ്റഡിലെ സെന്റര്‍ ഫോര്‍ മിലിട്ടറി എയര്‍വര്‍തിനെസ് ആന്‍ഡ് സര്‍ട്ടിഫിക്കേഷനില്‍ നിന്ന് തേജസിനുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പ്രതിരോധ മന്ത്രി എ.കെ ആന്റണി ഈ മാസം 20-ന് സ്വീകരിച്ചു. അതായത്, ഏതു സാഹചര്യത്തിലും ഉപയോഗിക്കാന്‍ പാകത്തില്‍ വിമാനം തയാറായിക്കഴിഞ്ഞു എന്നര്‍ഥം. 2014-ല്‍ ഉത്പാദനം തുടങ്ങുന്ന തേജസ് ഇനി പറപ്പിക്കുന്നത് വ്യോമസേനയുടെ പൈലറ്റുമാരാകും. ഏതാണ്ട് 30 വര്‍ഷമെടുത്തു ഇന്ത്യ, ഇത്തരത്തിലൊരു വിമാനം ഉണ്ടാക്കാന്‍. 
 
 
1983-ല്‍ 560 കോടി രൂപയുമായി തുടങ്ങിയതാണ് ഈ ജറ്റ് (എല്‍.സി.എ) നിര്‍മാണ പദ്ധതി. തുടര്‍ന്ന് 1993-ല്‍ എല്‍.സി.എയുടെ ഫുള്‍ സ്‌കെയില്‍ എഞ്ചിനീയറിംഗ് ഡവലപ്‌മെന്റിന്റെ ഒന്നാം ഘട്ടം 2128 കോടി രൂപയുമായി ആരംഭിച്ചു. രണ്ട് ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഡമോണ്‍സ്‌ട്രേറ്റര്‍ എയര്‍ക്രാഫ്റ്റ് ഈ ഘട്ടത്തില്‍ നിര്‍മിച്ചു.
 
 
എല്‍.സി.യുടെ ഫുള്‍ സ്‌കെയില്‍ എഞ്ചിനീയറിംഗ് ഡവലപ്‌മെന്റിന്റെ രണ്ടാം ഘട്ടം നവംബര്‍ 2001-ന് ആരംഭിച്ചു. 3300 കോടി രുപയായിരുന്നു ബജറ്റ്. ഈ ഘട്ടത്തില്‍അഞ്ച് പ്രോട്ടോടൈപ്പുകള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. 2003-ല്‍ ഈ എല്‍.സി.എയ്ക്ക് തേജസ് എന്ന് നാമകരണം ചെയ്തു. 2009 നവംബറില്‍ രണ്ടാം ഘട്ട ബജറ്റിലെ തുക 5777 കോടി രൂപയാക്കി ഉയര്‍ത്തി. ചില സാങ്കേതിക കാര്യങ്ങള്‍ക്കായി പിന്നീടൊരു 395 കോടി രൂപ കൂടി അനുവദിക്കപ്പെട്ടു. എട്ട് ലിമിറ്റഡ് സീരീസ് പ്രൊഡക്ഷന്‍ എയര്‍ക്രാഫ്റ്റ് ഈ ഘട്ടത്തില്‍ നിര്‍മിച്ചു.
 
 
എല്‍.സി.എയുടെ ആദ്യ സീ-ലെവല്‍ല്‍ ഫൈ്‌ളറ്റ് 2007 ജൂണില്‍ നിര്‍മിച്ചു. എയര്‍ ടു എയര്‍ മിസൈല്‍ ഫൈറിംഗിനുള്ളത് 2007 ഒക്‌ടോബറിലും പുറത്തു വന്നു. മഞ്ഞു മേഖലകളിലുള്ള ആദ്യ പരീക്ഷണ പറക്കല്‍ 2008 ലേ-യിലായിരുന്നു.
 
 
ലിമിറ്റഡ് വെതര്‍ കണ്ടീഷനില്‍ പറക്കാന്‍ യോഗ്യത നേടിയതോടെ 2011-ല്‍ ഫസ്റ്റ് ഇനീഷ്യല്‍ ഓപറേഷണല്‍ ക്ലിയറന്‍സ് ലഭിച്ചു. 
 
 
ഡിസംബര്‍ 20-ന് രണ്ടാം ഇനിഷ്യല്‍ ഓപറേഷണല്‍ ക്ലിയറന്‍സ് ലഭിച്ചതോടെ 2014-ല്‍ തന്നെ തേജസിന്റെ നിര്‍മാണം ആരംഭിക്കാന്‍ കഴിയും. അന്തിമ ഓപറേഷണല്‍ ക്ലിയറന്‍സ് ലഭിക്കുന്നതോടെ വ്യോമസേനയുടെ ഭാഗവുമാകും.
 
 
വിഷ്വല്‍ റെയ്ഞ്ച് മിസൈലുകള്‍ക്ക് അപ്പുറം തേജസിന് പറക്കാന്‍ കഴിയുകയും എയര്‍ ടു എയര്‍ ഇന്ധനം നിറയക്കല്‍ സംവിധാനം ഉണ്ടാവുകയും ചെയ്താല്‍ അന്തിമ ക്ലിയറന്‍സ് ലഭിക്കും. 
 
 
തേജസ് പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ 8361 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 7,000 കോടി രൂപ ഇതുവരെ ചെലവഴിച്ചു കഴിഞ്ഞു. 
 
 
നാലു രൂപങ്ങളിലാണ് എല്‍.സി.എ നിര്‍മിക്കുന്നത്. രണ്ടെണ്ണം നാവിക സേനയ്ക്കും രണ്ടെണ്ണം വ്യേമസേനയ്ക്കും. ഗോവന്‍ തീരത്ത് നാവിക സേനയുടെ പരീക്ഷണ പറക്കല്‍ അടുത്ത വര്‍ഷം നടക്കും. 
 
 
2015 മുതല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ തേജസ് സ്‌ക്വാഡ്രന്‍ ആരംഭിക്കും. 40 വിമാനങ്ങളുടെ രണ്ട് തേജസ് സ്‌ക്വഡ്രനായിരിക്കും ഉണ്ടാവുക. ജി.ഇ 414 എഞ്ചിനുള്ള 120 എല്‍.സി.എ എം.കെ0000000 വ്യോമസേന ഇതിനകം ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്.
 
ഓരോ തേജസിനും ചെലവാകുക 210 കോടി രൂപയാണ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയതും ഭാരം കുറഞ്ഞതുമായ ജെറ്റ് ആയിരിക്കും തേജസ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

Share on

മറ്റുവാര്‍ത്തകള്‍