Continue reading “എന്റെ സിനിമകള്‍ നൂറു ശതമാനം എന്‍റര്‍ടെയ്ന്‍മെന്‍റ് – ലാല്‍ ജോസ്”

" /> Continue reading “എന്റെ സിനിമകള്‍ നൂറു ശതമാനം എന്‍റര്‍ടെയ്ന്‍മെന്‍റ് – ലാല്‍ ജോസ്”

"> Continue reading “എന്റെ സിനിമകള്‍ നൂറു ശതമാനം എന്‍റര്‍ടെയ്ന്‍മെന്‍റ് – ലാല്‍ ജോസ്”

">

UPDATES

സിനിമ

എന്റെ സിനിമകള്‍ നൂറു ശതമാനം എന്‍റര്‍ടെയ്ന്‍മെന്‍റ് – ലാല്‍ ജോസ്

                       
മലയാള സിനിമയ്ക്ക് ലാല്‍ ജോസിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇതിനകം തന്നെ ഇരുപത് സിനിമകള്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍, ചാന്തുപൊട്ട്, മീശ മാധവന്‍, ക്ളാസ്മെറ്റ്, അറബിക്കഥ… ഒരു സംവിധായകന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍. അതോടൊപ്പം മലയാള സിനിമയുടെ തലക്കുറി മാറ്റിവരച്ച ചിത്രങ്ങള്‍ കൂടിയാണ് ഇവയൊക്കെ. 20 സിനിമകളില്‍ ഏഴെണ്ണത്തിലും ദീലിപ് തന്നെയാണ് നായകന്‍. ഇരുവരും ഒരുമിച്ചുള്ള ഏഴാമത്തെ ചിത്രം ഏഴു സുന്ദര രാത്രികള്‍ ഇന്ന് തീയേറ്ററുകളില്‍ എത്തുമ്പോള്‍ ലാല്‍ ജോസ് തന്‍റെ സിനിമ ജീവിതത്തെ കുറിച്ച് അഴിമുഖം പ്രതിനിധി കെ.ജി ബാലുവിനോട് സംസാരിക്കുന്നു. 
 
 
കരിയര്‍ തുടങ്ങുന്നതിനു മുമ്പ് മൂന്നാലു വര്‍ഷം ഒരു മുറിയില്‍ ഒരുമിച്ചുണ്ടുറങ്ങിയവരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ മറ്റാരൊടുമൊപ്പം വര്‍ക്കു ചെയ്യുന്നതിനേക്കാള്‍ സ്വാതന്ത്ര്യം ദീലിപിനോടൊപ്പം ചെയ്യുമ്പോള്‍ ലഭിക്കുന്നുണ്ട്. കമല്‍ സാറിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരായി ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു.
 
 
ഏഴു സുന്ദര രാത്രികള്‍ ഫണ്‍ ത്രില്ലര്‍ കാറ്റഗറിയാണ്. വിവാഹത്തിനു മുമ്പുള്ള ഏഴു ദിവസങ്ങളാണ് ഇതിലെ പ്രമേയം. പ്രണയം, തമാശ, സസ്‌പെന്‍സ്, ത്രില്ലര്‍… ഇങ്ങനെ ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റാണ്. വിവാഹജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് വിഷയം.
 
എന്റെ ചിത്രങ്ങള്‍ നൂറുശതമാനം എന്റര്‍ടൈന്‍മെന്റാണ്. അതോടൊപ്പം സാമൂഹിക വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. എന്റ്റര്‍റ്റൈന്‍മെന്റിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്. ആ കാറ്റഗറിയില്‍ നിന്നുകൊണ്ട് എനിക്കു ശരിയെന്നു തോന്നുതിനെക്കുറിച്ചാണ് ഞാന്‍ സിനിമയെടുക്കുന്നത്. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് മറ്റൊന്നാണ്. നയിക്കുന്നവരുടെ തീരുമാനങ്ങളാണ് നടക്കുന്നത്. സാധാരണക്കാര്‍ ഇത്തരം സംഭവങ്ങള്‍ക്ക് എതിരാണെന്ന് എനിക്ക് നേരിട്ടനുഭവമുണ്ട്.
 

ഏഴുസുന്ദര രാത്രികള്‍
 
പല കാര്യങ്ങളെ കുറിച്ചും ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ആലോചനകളില്ലാതെയാണ് പലരും നടത്തുന്നത്. സംഭവമെന്താണെന്ന് മനസിലാക്കുന്നതിനു മുമ്പേ അഭിപ്രായങ്ങള്‍ വന്നുതുടങ്ങും. സോഷ്യല്‍ മീഡിയകളിലാണ് ഇത്തരം പ്രവണത കൂടുതല്‍. ബുദ്ധിപരമല്ല പ്രതികരണങ്ങള്‍. യാഥാര്‍ഥ്യം തിരിച്ചറിയുപ്പോഴേക്ക് ഇത്തരം അഭിപ്രായക്കാരെ പിന്നീട് കാണുകയില്ല. അഭിപ്രായ രൂപീകരണത്തില്‍ സിനിമ കാര്യമായി ഇടപെടുന്നില്ല എന്നു ഞാന്‍ പറയും.   
 
സുപ്രീം കോടതിയുടെ സ്വവര്‍ഗ വിവാഹ നിരോധനത്തെക്കുറിച്ച്
ചാന്ത്‌പൊട്ടിനെ മുന്‍നിര്‍ത്തിയാണെങ്കില്‍ അത് ഏറെ മിസ് റീഡിങ്ങ് നടന്ന ഒരു സിനിമയാണ്. രാധാകൃഷ്ണന്‍ ട്രാന്‍സ്‌ജെന്റര്‍ അല്ല. അയാള്‍ ഒരു കുട്ടിയുടെ അച്ഛനാണ്. വളര്‍ത്തപ്പെട്ട സാഹചര്യങ്ങളാണ് അയാളെ കൊണ്ട് അത്തരം മാനറിസങ്ങള്‍ ചെയ്യിക്കുന്നത്. പിന്നെ പൊതു സമൂഹം വിധിക്കെതിരാണ്, കോടതി തന്നെ ഗവണ്‍മെന്റിനോട് നിയമനിര്‍മാണം നടത്താന്‍ പറയുന്നു. 
 
ആക്ഷനു പ്രാധാന്യം നല്‍കിയ രണ്ടാം ഭാവം, രസികന്‍, മുല്ല എന്നിവ തിയ്യറ്ററുകളില്‍ പരാജയപ്പെടുന്നു. 
സിനിമയില്‍ വിജയ ഫോര്‍മുലയെന്താണെന്ന് എനിക്കറിയില്ല. രണ്ടാം ഭാവം ഇറങ്ങിയ ദിവസം മുതല്‍ ആദ്യ ഷോട്ടിനുതന്നെ കൂവലായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം സിഡി ഇറങ്ങുകയും ടെലിവിഷനുകളില്‍ വന്നുതുടങ്ങുകയും ചെയ്തപ്പോള്‍ എന്റെ മാസ്റ്റര്‍പീസ് വര്‍ക്കെന്നുവരെ അഭിപ്രയങ്ങളുയര്‍ന്നു.  
 
 
മോഹന്‍ലാലുമൊത്ത്…  
ലാലേട്ടനുമായി രണ്ടു വര്‍ക്കുകളുടെ ചര്‍ച്ച നടന്നിരുന്നു. ആദ്യത്തേതിന്റെ കഥ ശരിയായില്ല. രണ്ടാമത്തെതായ കസിന്‍സ്  ടെക്‌നീഷ്യന്‍സിന്റെ പ്രശ്‌നങ്ങള്‍ കാരണം നിര്‍ത്തേണ്ടി വന്നു.  ലാലേട്ടന്‍ മാത്രമല്ല, ജയറാമേട്ടന്‍, സിദ്ധിഖ്… ഇവരാരും എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടില്ല. മന:പൂര്‍വമല്ല. സംഭവിച്ചില്ല. ഇനിയിപ്പോള്‍ നാട്ടുകരുടെ എക്‌പെറ്റേഷന്‍സിനനുസരിച്ചുള്ള വ്യത്യസ്തമായ കഥകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ശക്തമായ കഥാപത്രങ്ങളില്ലെങ്കില്‍ അവരുടെ കാത്തിരിപ്പ് വെറുതെയാകും. 
 
പുതിയ പദ്ധതികള്‍…
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വിക്രമാദിത്യനാണ് അടുത്ത പ്രോജക്റ്റ്. അതുകഴിഞ്ഞാല്‍ ജൂണ്‍ 15ന് കൊച്ചിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കാര്‍ യാത്ര. യാത്രയില്‍ നിന്ന് സിനിമയില്ല, യാത്രകളെല്ലാം സ്വകാര്യതകളാണ്. 
 
 

Share on

മറ്റുവാര്‍ത്തകള്‍