Continue reading “ആള്‍ ഇന്ത്യ റേഡിയോ ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യാന്‍ അനുമതി”
" /> Continue reading “ആള്‍ ഇന്ത്യ റേഡിയോ ബലൂചി ഭാഷയില്‍ പ്രക്ഷേപണം ചെയ്യാന്‍ അനുമതി” ">അഴിമുഖം പ്രതിനിധി
ബലൂചി ഭാഷയില്‍ പ്രക്ഷേപണം തുടങ്ങാന്‍ ആള്‍ ഇന്ത്യ റേഡിയോയ്ക്ക് അനുമതി. പ്രധാനമന്ത്രിയാണ് അനുമതി നല്‍കിയത്. ബലൂചിസ്താനിലെ സ്വാതന്ത്ര്യസമരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.
സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗങ്ങളിലാണ് പ്രധാനമന്ത്രി ബലൂചിസ്താനിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പരസ്യമായി പിന്തുണച്ചത്. ഇന്ത്യയും മാധ്യമങ്ങളും ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ശബ്ദിക്കാന്‍ മാത്രമല്ല, ബലൂച് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നുമാണ് മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബലൂച് ദേശീയവാദികളും പാകിസ്ഥാന്‍ സര്‍ക്കാരുമായി സംഘര്‍ഷം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.