UPDATES

സനാതന ധര്‍മ നിന്ദ്യയും ലൗ ജിഹാദും;  ഹിന്ദുത്വയെ ചൊടിപ്പിച്ച ‘അന്നപൂരണി’

സിനിമയ്‌ക്കെതിരേ തമിഴ്നാട്ടില്‍ നിന്നോ ഏതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ അല്ല, മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് പരാതി ഉയര്‍ന്നത്

                       

ഹിന്ദുമത വികാരം വൃണപ്പെടുത്തുന്നു, ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നു തുടങ്ങിയ പരാതികളുമായി ആമസോണ്‍ പ്രൈം സിരീസായ താണ്ടവിനെതിരേ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലായിരുന്നു പരാതികളെത്തിയത്. സമാനമായാണ് അന്നപൂരണി; ദ ഗോഡസ് ഓഫ് ഫുഡ് എന്ന തമിഴ് ചിത്രത്തിനെതിരെയും പരാതികള്‍ വരുന്നത്. തമിഴ്‌നാട്ടില്‍ നിന്നോ ഏതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നോ അല്ല, മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമാണ് ചിത്രത്തിനെതിരേ പരാതി ഉയര്‍ന്നത്.

ഹിന്ദു സേവ പരിഷദ് എന്ന സംഘടനയാണ് മധ്യപ്രദേശിലെ ജബല്‍പൂരിലുള്ള ഒമ്തി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുന്നത്. നയന്‍താര, സംവിധായകന്‍ നിലേഷ് കൃഷ്ണാ, നിര്‍മാതാക്കളായ ജിതിന്‍ സേഥി, ആര്‍ രവീന്ദ്രന്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെര്‍ഗില്‍ എന്നിവരെ പ്രതികളാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരാതി. പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സാമൂഹികാന്തരീക്ഷം തകര്‍ക്കുക, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ ശത്രുതയുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാരോപിച്ച് ഐപിഎസി സെക്ഷന്‍ 153 എ പ്രകാരമാണ് ഒമ്തി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ് ഐ ആറില്‍ പറയുന്ന പ്രധാനപ്പെട്ട ആരോപണങ്ങള്‍, ചിത്രം ‘ സനാതന ധര്‍മത്തെ അപമാനിക്കുകയും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തൂ എന്നതാണ്.

അന്നപൂരണിയിലെത്തുമ്പോള്‍ ഫാസിസം മെര്‍സല്‍ കാലത്തെക്കാള്‍ വളര്‍ന്നിരിക്കുന്നു

നയന്‍താര ചിത്രത്തിനെതിരേ പൊലീസിന് ചെന്ന മറ്റൊരു പരാതി മുംബൈയിലാണ്. ഹിന്ദു ഐടി സെല്‍ സ്ഥാപകന്‍ രമേഷ് സോളങ്കി എന്നയാളായിരുന്നു പരാതിക്കാരന്‍. പരാതിക്കാരന്‍ നേരിട്ടല്ല, മറ്റൊരാള്‍ കൈവശമാണ് എല്‍ ടി മാര്‍ഗ് സ്റ്റേഷനില്‍ പരാതി എത്തിച്ചത്. പരാതിക്കാരന്‍ നേരിട്ട് പരാതി നല്‍കാതിരുന്നതുകൊണ്ട് പൊലീസ് എഫ് ഐ ആര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതിക്കാരന്‍ വരാന്‍ വേണ്ടി കാത്തിരിക്കുകയാണ്, ബന്ധപ്പെട്ടപ്പോള്‍ പരിധിക്കു പുറത്താണ്. സോളങ്കിയെ നേരില്‍ കണ്ട് സ്‌റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന തീരുമാനത്തിലാണ് തങ്ങളെന്നാണ് എല്‍ ടി മാര്‍ഗ് സ്റ്റേഷനിലെ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ധ്യാനേശ്വര്‍ വാഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നത്.

ജനുവരി ആറിന് പൊലീസ് സ്റ്റേഷനിലെത്തിയ സോളങ്കിയുടെ പരാതിയിലെ ആരോപണങ്ങള്‍ പലതാണ്. പ്രഭു ശ്രീരാമനെ നിന്ദിക്കുകയും ഹിന്ദു മതത്തെ മനഃപൂര്‍വം അപമാനിക്കുകയുമാണ് ചിത്രം എന്നാണ് പ്രധാന പരാതി. ചില രംഗങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് സിനിമ ഹിന്ദു മതത്തെ അപമാനിക്കുന്നതും ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നതാണെന്നും സോളങ്കി ആരോപിക്കുന്നത്. ‘ സിനിമയുടെ അവസാന രംഗത്തില്‍ ക്ഷേത്രം പൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ചുകൊണ്ട് നമാസ് ചെയ്യുകയും അതിനുശേഷം ബിരിയാണി ഉണ്ടാക്കുകയും ചെയ്യുന്നു’ എന്നാണ് പരാതിയില്‍ പറയുന്നത്. കൂടാതെ, നായിക കഥാപാത്രത്തിന്റെ സുഹൃത്തായ ഫര്‍ഹാന്‍ നായികയോട് ഭഗവാന്‍ ശ്രീരാമനും സീത ദേവിയും മാംസം കഴിച്ചിട്ടുണ്ടെന്നു പറഞ്ഞ്, മാംസം മുറിക്കാന്‍ ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തുണ്ട്.

വിശാല്‍ ഭര്‍ദ്വജിന്റെ കണ്ഡഹാര്‍ ഹൈജാക്ക് പ്രൊജക്ട് ആമസോണ്‍ പ്രൈം എന്തുകൊണ്ട് ഉപേക്ഷിച്ചു?

ഇതുകൊണ്ടെന്നും അവസാനിക്കുന്നില്ലെന്നും മതവികാരങ്ങള്‍ വൃണപ്പെടാതിരിക്കാന്‍ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ സെന്‍സര്‍ബോര്‍ഡിനോട് ആവശ്യപ്പെടുമെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് ബന്ധപ്പെട്ടപ്പോള്‍ രമേഷ് സോളങ്കി പറഞ്ഞിരിക്കുന്നത്.

ഹിന്ദുത്വ ശക്തികളുടെ എതിര്‍പ്പും പൊലീസ് കേസും ഭയന്ന് ഡിസംബര്‍ 29 ന് ആരംഭിച്ച ചിത്രത്തിന്റെ സ്ട്രീമിംഗ് നെറ്റ്ഫ്‌ളിക്‌സ് ജനുവരി 11 ന് അവസാനിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സഹ നിര്‍മാതാക്കളായ സി സ്റ്റുഡിയോസ് മാപ്പ് പറഞ്ഞ് പരസ്യപ്രസ്താവന ഇറക്കുകയും ചെയ്തു. വികാരങ്ങളെ വൃണപ്പെടുത്തിയ രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന ഉറപ്പും നിര്‍മാതാക്കള്‍ കൊടുത്തിട്ടുണ്ട്.

ഇനിയൊരു പാതാള്‍ലോകോ, താണ്ടവോ പ്രതീക്ഷിക്കരുത്; നെറ്റ്ഫ്ളിക്സും പ്രൈമുമെല്ലാം ഭരണകൂടത്തെ ഭയക്കുന്നുണ്ട് 

ഒരു യാഥാസ്ഥിക ബ്രാഹ്‌മണ കുടുംബത്തില്‍ നിന്നും വരുന്ന അന്നപൂരണി എന്ന യുവതി ഇന്ത്യയിലെ മുന്‍നിര ഷെഫ് ആയി മാറുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആ യാത്രയ്ക്കിടയിലെ പ്രതിസന്ധികളെല്ലാം തരണം ചെയ്യാന്‍ അവളെ സഹായിക്കുന്ന സുഹൃത്താണ് ജയ് അവതരിപ്പിച്ച ഫര്‍ഹാന്‍ എന്ന കഥാപാത്രം. തിയേറ്ററുകളില്‍ നിന്നും നല്ല പ്രതികരണമാണ് സിനിമ നേടിയത്.

Share on

മറ്റുവാര്‍ത്തകള്‍