Continue reading “മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡി.ജി.പി. ജേക്കബ് തോമസ്”
" /> Continue reading “മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടിക്കൊരുങ്ങി ഡി.ജി.പി. ജേക്കബ് തോമസ്” ">അഴിമുഖം പ്രതിനിധി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനടപടിക്കായി കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് ചീഫ് സെക്രട്ടറിയെ സമീപിച്ചു. ഫ്ലാറ്റ് ഉടമകള്‍ക്കെതിരെ സത്യസന്ധമായി അന്വേഷണം നടത്തി നടപടിയെടുത്ത തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് മുഖ്യമന്ത്രിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കത്താണ് അദ്ദേഹം ചീഫ് സെക്രട്ടറിക്കു സമര്‍പ്പിച്ചിരിക്കുന്നത്. കത്ത് ലഭിച്ചതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ഔദ്യോഗികമായ പ്രതികരിച്ചിട്ടില്ല.
പത്ത് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്വന്തം പ്രസ്താവന തിരുത്തിയില്ലെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കാന്‍ അനുവദിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തനിക്ക് ശേഷം അഗ്‌നിശമന സേനയുടെ മേധാവിയായി ചുമതലയേറ്റ ഉദ്യോഗസ്ഥന്‍ താന്‍ കൈക്കൊണ്ട നടപടികളെ ശരിവയ്ക്കുകയുണ്ടായിട്ടും മുഖ്യമന്ത്രി തനിക്കെതിരെ അപകീര്‍ത്തികരമായ വിമര്‍ശം തുടരുന്നതിനെതിരേയാണ് കോടതിയെ സമീപിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. ജനസുരക്ഷ കണക്കിലെടുത്ത് ഫ്ലാറ്റുടമകള്‍ക്കെതിരെ നടപടി കൈക്കൊണ്ട തന്നെ ജനവിരുദ്ധനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത് എന്നും ഇത് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എന്ന പരിഗണന പോലും തനിക്ക് നല്‍കുകയുണ്ടായില്ല എന്നും അദ്ദേഹം പറയുന്നു.