Continue reading “അക്രമി സംഘത്തിന്റെ നേതൃത്വം മുഖ്യമന്ത്രി ബീരേൻ സിങ്ങിനെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എ”

" /> Continue reading “അക്രമി സംഘത്തിന്റെ നേതൃത്വം മുഖ്യമന്ത്രി ബീരേൻ സിങ്ങിനെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എ”

"> Continue reading “അക്രമി സംഘത്തിന്റെ നേതൃത്വം മുഖ്യമന്ത്രി ബീരേൻ സിങ്ങിനെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എ”

">

UPDATES

ഇന്ത്യ

അക്രമി സംഘത്തിന്റെ നേതൃത്വം മുഖ്യമന്ത്രി ബീരേൻ സിങ്ങിനെന്ന് മണിപ്പൂരിലെ ബി.ജെ.പി എം.എൽ.എ

                       
ന്യൂഡൽഹി: മണിപ്പൂരിലെ മെയ്തി അക്രമിസംഘങ്ങൾ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ നിയന്ത്രണത്തിലുള്ളവരാണണെന്നും മുഖ്യമന്ത്രി വിചാരിച്ചാൽ ആ നിമിഷം ആക്രമണം അവസാനിപ്പിക്കാമെന്നും സംസ്ഥാനത്തെ ബി.ജെ.പി നേതാവും എം.എൽ.എയുമായ പാവോലീനിയൽ ഹാവോ കിപ് പറയുന്നു. അക്രമത്തിന് പ്രേരണ നൽകുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ളവരാണെന്നും പോലീസ് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. എം.എൽ.എ എന്ന നിലയിൽ തലസ്ഥാനത്തെ നിയമസഭാ മന്ദിരത്തിൽ പ്രവേശിക്കാൻ പോലുള്ള സുരക്ഷയില്ലാത്ത സ്ഥിതിക്ക് സാധാരണ പൗരജനങ്ങളുടെ അവസ്ഥയെന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ- ചുരാന്ദ്പൂർ എം.എൽ.എയായ ഹാവോകിപ് ന്യൂസ് ലോൺഡ്രിക്ക് അനുവദിച്ച അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി മണിപ്പൂരിലെ ജനപ്രതിനിധികളെ കാണാൻ പോലും കൂട്ടാക്കുന്നില്ലന്നും അക്രമ സംഘങ്ങൾ മൂടിവയ്ക്കാനുള്ള മനപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാക്കുകൾ കൊണ്ട് വിവരിക്കാൻ ആകുന്നതിനപ്പുറമാണ്
ന്യൂസ് ലോൺഡ്രിയിലെ ശിവനാരായൺ രാജ്പുരോഹിത് പാവോലീനിയൽ ഹാവോകിപുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തിഭാഗങ്ങൾ. 
ചോദ്യം: മൂന്ന് മാസങ്ങൾ കഴിഞ്ഞു മണിപ്പൂരിൽ അതിക്രമങ്ങൾ ആരംഭിച്ചിട്ട്. ഇപ്പോൾ ഒരു വീഡിയോ ദൃശ്യം വേണ്ടിവന്നു പ്രധാനമന്ത്രിക്ക് മൗനം ഭജ്ഞിക്കാൻ.
ഉത്തരം: തികച്ചും നിർഭാഗ്യകരമാണതെന്ന് പറയാതെ വയ്യ. ഞങ്ങൾ ആഭ്യന്തരമന്ത്രിയെ കണ്ടതിന് ശേഷം ജനപ്രതിനിധികളെന്ന നിലയിൽ ഈ കാര്യം സംസാരിക്കാൻ പ്രധാനമന്ത്രിയോട് ഒരു കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചിട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും ഈ പ്രശ്‌നത്തിന്റെ ഗൗരവം അദ്ദേഹത്തെ ബോധിപ്പിക്കാനൊരു കൂടിക്കാഴ്ചയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇപ്പോൾ 79 ദിവസങ്ങളായി. ഇത്തരം ഭീകരമായ ആക്രമണങ്ങൾ നടക്കുമ്പോൾ ഒരാഴ്ച തന്നെ വളരെ ദീർഘമേറിയ കാലയളവാണ്. കാതടപ്പിക്കുന്ന നിശബ്ദതയാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുള്ളത്. ഞങ്ങളുടെ ജനതയുടെ നേതാവ് എന്ന നിലയിൽ എനിക്ക് കടുത്ത നിരാശ തോന്നുന്നു. ഭരണകൂടത്തിന്റെ മുൻഗണനകളും താത്പര്യങ്ങളും വേറെയാണ് എന്നാണ് തോന്നുന്നത്.
ചോദ്യം: ആ വീഡിയോ വൈറൽ ആയിരുന്നില്ലായെങ്കിൽ പ്രധാനമന്ത്രി മോഡി വാ തുറക്കുകയേ ഇല്ലായിരുന്നുവെന്നാണോ താങ്കൾ വരുന്നത്.
ഉത്തരം: അങ്ങനെയാണ് എല്ലാവരും ചിന്തിക്കുന്നത്. അതുതന്നെയാണ് സംഭവിച്ചതും. പ്രധാനമന്ത്രി അവകാശപ്പെടുന്നത് കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തെ കുറിച്ച് അദ്ദേഹം അറിഞ്ഞത് എന്നാണ്. അത് ഭരണപരാജയം മാത്രമാണ് എന്ന് ഞാൻ കരുതുന്നില്ല. ബോധപൂർവ്വം കാര്യങ്ങൾ മറിച്ച് വയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഞാൻ ആ പാർട്ടിയിൽ പെട്ടയാളാണ്. പക്ഷേ ചില അടിസ്ഥാന കാര്യങ്ങളിൽ, പ്രത്യേകിച്ചും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നമ്മളീ രാജ്യത്തെ പൗരന്മാരെന്ന നിലയിൽ പാർട്ടി ലൈനനപ്പുറം ചിന്തിച്ചേ മതിയാകൂ. ഇരയാക്കപ്പെട്ട സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പ്രചരണത്തിന്റെ മുന്നിൽ നിന്നത് സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. യഥാർത്ഥത്തിൽ അക്രമം നടത്തിയവരേക്കാൾ വലിയ കുറ്റകൃത്യമാണ് അതിന് പ്രേരിപ്പിച്ചവർ നടത്തിയത്. 99 ശതമാനം ആക്രമണവും നടത്തുന്ന മെയ്തി ആക്രമി സംഘങ്ങൾ പോലീസ് സേനക്കൊപ്പം ചേർന്നാണ് കുക്കി പ്രദേശങ്ങളിൽ വേട്ട നടത്തുന്നത്. തന്റെ ഗുണ്ടാ സംഘത്തെ മുഖ്യമന്ത്രി ബീരേൻ സിങ്ങ് നിലയ്ക്ക് നിർത്തിയാൽ അപ്പോൾ മണിപ്പൂരിലെ അക്രമങ്ങൾ അവസാനിക്കും. അവിടെയുള്ളത് ഒരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല, ഇത് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന പദ്ധതിക്കുണ്ടായ കളങ്കം മാത്രമല്ല, ആഴത്തിലുള്ള ഒരു രാഷ്ട്രീയ പ്രശ്‌നമാണ്.
ചോദ്യം: അവിടത്തെ പട്ടാളത്തിന്റെ പങ്കിനെ കുറിച്ച് താങ്കൾക്ക് എന്താണ് പറയാനുള്ളത്.
ഉത്തരം: തത്കാല രക്ഷ പട്ടാളമാണ്. മുഴുവൻ കുക്കി സമൂഹത്തേയും ഇല്ലാതാക്കുന്നത് തടയുന്നത് അവർ മാത്രമാണ്. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോൾ കേന്ദ്രസർക്കാരിന്റെ സഹായം പ്രതീക്ഷിക്കുന്നത്. സംസ്ഥാന സർക്കാരിൽ നിന്ന് നീതി ലഭിക്കുമെന്ന് ഞങ്ങൾക്ക് യാതൊരു പ്രതീക്ഷയുമില്ല.
ചോദ്യം: കേന്ദ്രഭരണമാണോ അപ്പോൾ ഏക പ്രതീക്ഷ?
ഉത്തരം: അതല്ലാതെ എന്താണ് വഴി. സാധാരണ മനുഷ്യർക്ക് മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ എനിക്ക് ഇംഫാലിൽ പോയി നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സുരക്ഷിതത്വമില്ല. മണിപ്പൂരിലെ മാധ്യങ്ങൾ എത്രത്തോളം മഞ്ഞയാകാമോ അത്രത്തോളം ആയി കഴിഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചുടനെ ഇല്ലാതാകുന്ന തരത്തിൽ.

Share on

മറ്റുവാര്‍ത്തകള്‍