Continue reading “നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്”

" /> Continue reading “നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്”

">

UPDATES

നിയമസഭയിലെ കയ്യാങ്കളി; ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്

                       

അഴിമുഖം പ്രതിനിധി

നിയമസഭയിലെ ബജറ്റ് സമ്മേളനത്തിനിടെ നടന്ന  കയ്യാങ്കളിക്കിടെ പൊതുമുതല്‍ നശിപ്പിച്ച ആറു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. വി ശിവന്‍കുട്ടി, സികെ സദാശിവന്‍, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്ത് എന്നീ എംഎല്‍എമാര്‍ക്കെതിരെയാണ് കേസ്. ക്രൈംബ്രാഞ്ച്  ഒരു മാസം മുന്‍പ് ഈ കേസിന്‍റെ എഫ്ഐആര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. 

എന്നാല്‍ വനിതാ എംഎല്‍എമാരെ അപമാനിച്ച ഭരണപക്ഷ എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാതെ പ്രതിപക്ഷ എംഎല്‍എമാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ശരിയായ നടപടിയല്ല എന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആരോപിച്ചു. ഭരണപക്ഷ എംഎല്‍എമാരായ എം എ വാഹിദ്, എ ടി ജോര്‍ജ്, കെ ശിവദാസന്‍ നായര്‍, ഡൊമനിക്ക് പ്രസന്റേഷന്‍ എന്നിവര്‍ക്കെതിരെ ജമീലാ പ്രകാശം, കെ കെ ലതിക തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.

 

Share on

മറ്റുവാര്‍ത്തകള്‍