Continue reading “പ്രവാസികളുടെ ഡ്യൂട്ടി ഫ്രീ ഇളവുകള്‍ വര്‍ദ്ധിപ്പിച്ച് കേന്ദ്ര ധനമന്ത്രാലയം”

" /> Continue reading “പ്രവാസികളുടെ ഡ്യൂട്ടി ഫ്രീ ഇളവുകള്‍ വര്‍ദ്ധിപ്പിച്ച് കേന്ദ്ര ധനമന്ത്രാലയം”

"> Continue reading “പ്രവാസികളുടെ ഡ്യൂട്ടി ഫ്രീ ഇളവുകള്‍ വര്‍ദ്ധിപ്പിച്ച് കേന്ദ്ര ധനമന്ത്രാലയം”

">

UPDATES

പ്രവാസം

പ്രവാസികളുടെ ഡ്യൂട്ടി ഫ്രീ ഇളവുകള്‍ വര്‍ദ്ധിപ്പിച്ച് കേന്ദ്ര ധനമന്ത്രാലയം

                       

പ്രവാസികള്‍ക്കും ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കുമുള്ള ഡ്യൂട്ടി ഫ്രീ ഇളവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രാലയം. പുതിയ ഉത്തരവ് പ്രകാരം ഇനി മുതല്‍ പ്രവാസികള്‍ക്കും വിദേശികള്‍ക്കും 45,000 രൂപ വരെ മൂല്യമുള്ള സാധനങ്ങള്‍ ഡ്യൂട്ടി ഫ്രീയായി ഇന്ത്യയിലേക്ക് കൊണ്ടു വരാന്‍ സാധിക്കും. നിലവില്‍ 35,000 രൂപയ്ക്കുള്ള സാധനങ്ങള്‍ക്കാണ് ഡ്യൂട്ടി ഫ്രീ ഇളവുകള്‍ അനുവദിച്ചിരുന്നത്. എന്നാല്‍ ചൈന, നേപ്പാള്‍, ഭൂട്ടാന്‍, മ്യാന്‍മാര്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് പുതിയ ഇളവുകള്‍ ബാധകമല്ല.

പ്രവാസികള്‍ ഇനിമുതല്‍ 25,000 രൂപയില്‍ അധികമുള്ള തുക മാത്രം കസ്റ്റംസ് ഡിക്ലറേഷന്‍ ഫോമില്‍ രേഖപ്പെടുത്തിയാല്‍ മതിയാകുമെന്ന് ഇന്നലെ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നു. നിലവില്‍ പതിനായിരം രൂപയ്ക്ക് മുകളിലുള്ള തുക ഡിക്ലറേഷനില്‍ രേഖപ്പെടുത്തേണ്ടിയിരുന്നു. എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടെലിവിഷന്‍ സംബന്ധിച്ച വിവരങ്ങളും ഡിക്ലറേഷനില്‍ രേഖപ്പെടുത്തണം. എന്നാല്‍ സിഗരറ്റ്, സിഗാര്‍, പുകയില ഉല്‍പന്നങ്ങളുടെ ഡ്യൂട്ടി ഫ്രീ ഇളവ് അമ്പത് ശതമാനം കണ്ട് വെട്ടിക്കുറച്ചിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍