Continue reading “കെ.ആര്‍ നാരായണനില്‍ നിന്ന് പ്രണബ് മുഖര്‍ജിയില്‍ എത്തുമ്പോള്‍”

" /> Continue reading “കെ.ആര്‍ നാരായണനില്‍ നിന്ന് പ്രണബ് മുഖര്‍ജിയില്‍ എത്തുമ്പോള്‍”

"> Continue reading “കെ.ആര്‍ നാരായണനില്‍ നിന്ന് പ്രണബ് മുഖര്‍ജിയില്‍ എത്തുമ്പോള്‍”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കെ.ആര്‍ നാരായണനില്‍ നിന്ന് പ്രണബ് മുഖര്‍ജിയില്‍ എത്തുമ്പോള്‍

Avatar

                       

ടീം അഴിമുഖം

വര്‍ഷം 2009. കോണ്‍ഗ്രസിന് ലഭിച്ച 206 ലോക്‌സഭ സീറ്റുകളുടെ പിന്‍ബലത്തില്‍ യുപിഎ സര്‍ക്കാരിന് രണ്ടാം ഊഴം ലഭിച്ച വര്‍ഷം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ ആദ്യ വിജയം ചാന്ദ്‌നി ചൗക്കില്‍ നിന്നും നേടിയ കോണ്‍ഗ്രസ് വക്താവ് കബില്‍ സിബല്‍, അടുത്ത പതിനഞ്ച് വര്‍ഷത്തേക്ക് യുപിഎ അധികാരത്തിലുണ്ടാവുമെന്ന് ആഹ്ലാദചിത്തനായി പത്രക്കാരോട് വീമ്പടിച്ചു. 

ഉയര്‍ന്ന മധ്യവര്‍ഗം ഞങ്ങളോടൊപ്പമാണ്, മധ്യവര്‍ഗം ഞങ്ങളോടൊപ്പമാണ്, ദരിദ്രര്‍ ഞങ്ങളോടൊപ്പമാണ്, എന്തിനേറെ ന്യൂനപക്ഷങ്ങള്‍ ഞങ്ങളോടൊപ്പമാണ്, അതിനാല്‍ ഞങ്ങളെ തോല്‍പ്പിക്കാനാവില്ല, അദ്ദേഹം തുടര്‍ന്നു. 

100 ദിവസത്തെ മുന്‍ഗണന പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചുകൊണ്ടാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഭരണ നിര്‍വഹണത്തിനുള്ള ഒരു അജണ്ട അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ പ്രഖ്യാപിക്കുകയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിയമനിര്‍മാണങ്ങളുടെയും പരിപാടികളുടേയും ഒരു അടിസ്ഥാന ചിത്രം മുന്നോട്ട് വയ്ക്കുകയും ചെയ്തു. 

ശേഷം സംഭവിച്ചതൊക്കെ ചരിത്രമാണ്. 100 ദിന ആഗ്രഹപട്ടികയില്‍ നിന്നുള്ള ഒരു പരിപാടി പോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന സര്‍ക്കാരിന്റെ കഴിവില്ലായ്മയെ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിപക്ഷം വിമര്‍ശിക്കുന്നു. ഭക്ഷ്യ സുരക്ഷ ബില്ല് പോലുള്ള ചില പരിപാടികള്‍, രണ്ടാം യുപിഎ സര്‍ക്കാരിന്റെ നാലാം വര്‍ഷത്തില്‍ പൊടിതട്ടിയെടുത്തു. പാര്‍ലമെന്റിന്റെ ഇരു സഭയിലെയും അംഗങ്ങള്‍ക്ക് മുന്നില്‍ മുന്നോട്ട് വച്ച വാഗ്ദാനങ്ങളെക്കാള്‍, ചില്ലറ വില്‍പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം, ഇന്ധന വിലയില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം എടുത്തുകളയല്‍ തുടങ്ങിയ കലാപരിപാടികള്‍ക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ പ്രാമുഖ്യം നല്‍കിയത്. ജനം അഞ്ച് വര്‍ഷം ക്ഷമയോടെ കാത്തിരിക്കുകയും, 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്തു.

സര്‍ക്കാരുകളെ ജനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നുണ്ട് എന്ന യുപിഎ സര്‍ക്കാര്‍ നല്‍കിയ ഈ പാഠമാകാം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമായ എന്തെങ്കിലും വാഗ്ദാനങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതില്‍ നിന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്. നിരവധി ലക്ഷ്യങ്ങള്‍ നയപ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെടുമ്പോഴും അവ നടപ്പിലാക്കുന്നതിനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ മുന്നോട്ട് വച്ചിട്ടില്ല. നരേന്ദ്ര മോദി കാഴ്ചപ്പാടിന്റെ എല്ലാ മുദ്രകളും അതില്‍ പ്രതിഫലിച്ചിട്ടുണ്ട്: 100 സ്മാര്‍ട്ട് സിറ്റികള്‍, അതിവേഗ തീവണ്ടി പാതകള്‍, എല്ലാവര്‍ക്കും പാര്‍പ്പിടം, യോഗയുടെ പ്രചാരം തുടങ്ങിയ കാര്യങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. ബിജെപിയുടെ പ്രകടന പത്രികയുമായി ഏറെക്കുറെ ഒത്തുപോകുമ്പോഴും, മോദി തന്റെ പ്രചാരണങ്ങള്‍ക്കിടയില്‍ നടത്തിയ വാഗ്ദാനപൂരിതമായ പ്രസംഗങ്ങളില്‍ നിന്നാണ് അത് കൂടുതല്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ടിരിക്കുന്നത്. ഒരു പുതിയ സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ രേഖ എന്നതിനപ്പുറം ഒരു പ്രകടന പത്രികയുടെ സ്വഭാവമാണ് സ്വാഭാവികമായും രാഷ്ട്രപതിയുടെ ഇന്നലത്തെ നയപ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നത്. സര്‍ക്കാര്‍ പാവങ്ങളോട് പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്.

രണ്ട് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള വൈരുദ്ധ്യവും ഇന്നലത്തെ നയപ്രഖ്യാപനം വെളിച്ചത്ത് കൊണ്ടു വന്നു. പ്രണബ് മുഖര്‍ജിയും കെ ആര്‍ നാരായണനും തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു അത്. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റെ തലേ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രണബ് മുഖര്‍ജി നടത്തിയ പ്രസംഗം കേവല ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് വേണ്ടിയുള്ള തുറന്ന ക്ഷണമായാണ് വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത്. കോണ്‍ഗ്രസിന് വേണ്ടി ദശകങ്ങളോളം പ്രവര്‍ത്തിച്ച പ്രണബ് മുഖര്‍ജി, തന്റെ പ്രസംഗത്തില്‍ 65 തവണയാണ് എന്‍ഡിഎ സര്‍ക്കാരിനെ ‘എന്‍റെ സര്‍ക്കാര്‍’ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ 1999 ല്‍ അന്നത്തെ വാജ്‌പേയി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തുമ്പോള്‍ കെ ആര്‍ നാരായണന്‍ വെറും രണ്ട് തവണയാണ് ‘എന്റെ സര്‍ക്കാര്‍’ എന്ന് പ്രയോഗിച്ചത്. താന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയെ മാത്രമല്ല യുപിഎ സര്‍ക്കാരിന്റെ ധനമന്ത്രി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനും പ്രണബ് മുഖര്‍ജി മടിച്ചില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം നല്‍കുക വഴി ഈ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തന്നെ ‘വഴിത്തിരിവും’ പ്രതീക്ഷയുമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു വച്ചു. 

2012 വരെ ഇന്ത്യന്‍ ധനകാര്യമന്ത്രി ആയിരുന്ന ഒരാളാണ് രാജ്യത്തിന്റെ സാമ്പത്തികരംഗം ഇന്ന് കടന്ന് പോകുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് വിലപിക്കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ (ഈ രണ്ട് വര്‍ഷം ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായിരുന്ന പി ചിദംബരമായിരുന്നു ധനമന്ത്രി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്) അഞ്ച് ശതമാനത്തില്‍ താഴെയുള്ള വളര്‍ച്ച നിരക്കിനെ കുറിച്ച് മാത്രമാണ് പരാമര്‍ശിച്ചത്. നിര്‍ബന്ധിതവും പ്രതിപ്രവര്‍ത്തനപരവുമായ നികുതി നിര്‍ദ്ദേശങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായ പ്രണബ് മുഖര്‍ജി, തന്റെ പുതിയ സര്‍ക്കാര്‍ ‘പ്രതികൂലമല്ലാത്തതും നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുന്നതുമായ’ നികുതി വാഴ്ച ഉറപ്പാക്കും എന്ന് വ്യക്തമാക്കിയതും കൗതുകകരമത്രെ.

Share on

മറ്റുവാര്‍ത്തകള്‍