Continue reading “ആണ്‍കുട്ടികളല്ലേ, അവര്‍ക്ക് തെറ്റുകള്‍ പറ്റും”

" /> Continue reading “ആണ്‍കുട്ടികളല്ലേ, അവര്‍ക്ക് തെറ്റുകള്‍ പറ്റും”

"> Continue reading “ആണ്‍കുട്ടികളല്ലേ, അവര്‍ക്ക് തെറ്റുകള്‍ പറ്റും”

">

UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആണ്‍കുട്ടികളല്ലേ, അവര്‍ക്ക് തെറ്റുകള്‍ പറ്റും

                       

ഇന്ത്യയില്‍ ഒരു സ്ത്രീയും, പിറന്നു വീഴുന്ന കുഞ്ഞ് മുതല്‍, സുരക്ഷിതരല്ലെന്ന് ഓരോ ദിവസവും നടുക്കത്തോടെ നമുക്ക് അംഗീകരിക്കേണ്ടി വരുന്നു. കഴിഞ്ഞ ദിവസം യു.പിയില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ കൂട്ടബാലാത്സംഗം ചെയ്ത് കെട്ടിത്തൂക്കിയത് ഒരു സാധാരണ സംഭവം പോലെ കടന്നു പോയി. ഏതാനും പ്രതികള്‍ അറസ്റ്റില്‍ ആയതൊഴിച്ചാല്‍ ഒരു പതിവ് പരിപാടി എന്നവണ്ണം ഈ ക്രൂരതകള്‍ അരങ്ങേറുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളെ കുറിച്ച് വാഷിംഗ്ടണ്‍ പോസ്റ്റ് വിദേശകാര്യ ലേഖകന്‍ ടെറന്‍സ് മക് കോയി തയാറാക്കിയ റിപ്പോര്‍ട്ട്. 

 

പെണ്‍കുട്ടികളിലൊരാള്‍ ചുവപ്പാണ് ധരിച്ചിരുന്നത്, മറ്റേയാള്‍ പച്ചയും. രണ്ടുപേര്‍ക്കും നീണ്ട കറുത്ത മുടിയുണ്ടായിരുന്നു. രണ്ടുപേരും നഗ്നപാദരായിരുന്നു. രണ്ടുപേരും ബന്ധുക്കളായിരുന്നു, കീഴ്ജാതിയുമായിരുന്നു. ഭീകരമായ ഈ ഫോട്ടോകളില്‍ കാണുന്നതുപോലെ രണ്ടുപേരും കുട്ടിത്തം മാറാത്തവരുമായിരുന്നു.

 

ഒരാള്‍ക്ക് പതിനഞ്ചും മറ്റെയാള്‍ക്ക് പതിനാലുമായിരുന്നു പ്രായമെന്ന് പോലീസ്. വീട്ടില്‍ ഒരു കക്കൂസ് ഇല്ലാത്തതുകൊണ്ട് രാത്രി പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി പുറത്തിറങ്ങിയ അവര്‍ ഇപ്പോള്‍ മരിച്ചു. സൂര്യനുദിച്ചുവരുമ്പോള്‍ ഒരു മാവില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

 

ബുധനാഴ്ച രാവിലെ ശരീരങ്ങള്‍ക്കുചുവട്ടില്‍ ഒരു വലിയ കൂട്ടം ഗ്രാമീണരുണ്ടായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹങ്ങള്‍ താഴെയിറക്കാന്‍ ആളുകള്‍ വിസമ്മതിച്ചുവെന്നും നിശബ്ദരായി അവര്‍ ചുറ്റും കാത്തുനിന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നാലുപേരെ ഈ കുറ്റത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്ത‍ വന്നു. ഉത്തര്‍പ്രദേശിലെ കാത്ര ഗ്രാമത്തില്‍ നിന്നുള്ളവരാണ് രണ്ടുപേര്‍. മറ്റുരണ്ടുപേര്‍ പോലീസുകാരാണെന്നാണ് അസോസിയേറ്റട് പ്രസിന്റെ റിപ്പോര്‍ട്ട്.

 

കുട്ടികളെ ബലാല്‍സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചുകൊന്നതാണെന്നാണ് ഓട്ടോപ്സി റിപ്പോര്‍ട്ട്. ഇന്ത്യയിലെ എല്ലാ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും ഈ വാര്‍ത്ത‍യുണ്ട്. ഓരോ ഇരുപത്തിരണ്ടു മിനുട്ടിലും ബലാല്‍സംഗം നടക്കുന്ന ഒരു രാജ്യമായിട്ട് കൂടി ഈ കൂട്ടബലാല്‍സംഗവാര്‍ത്തയും കൊലപാതകവും നടുക്കുന്നതായിരുന്നു.

 

ഇതിലെ ക്രൂരതയും രണ്ടുപ്രതികള്‍ പൊലീസുകാരാണെന്നതുമാണ് നടുക്കം കൂട്ടുന്നത്. 2012-ലെ ദല്‍ഹി കൂട്ടബലാല്‍സംഗത്തിനുശേഷം ദേശീയ ആന്റി-റേപ്പ് നിയമങ്ങള്‍ ശക്തമാക്കിയെങ്കിലും ഇന്ത്യന്‍ പുരുഷന്മാര്‍ വീണ്ടും അത് ചെയ്തിരിക്കുന്നു.

 

കൂട്ടബലാല്‍സംഗങ്ങള്‍ കൂടുതല്‍ ആഴമുള്ള സാമൂഹികപ്രശ്നങ്ങളുടെ സൂചനകളാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്: ജാതി അടിസ്ഥാനമാക്കിയ ലൈംഗികപീഡനവും പോലീസിന്റെ നിസംഗതയും ലൈംഗികപീഡനത്തോടുള്ള മൃദുസമീപനവും ഒക്കെ ഇതില്‍ പെടും.

 

“ബലാല്‍സംഗം എന്ന പ്രശ്നത്തെ നേരിടാന്‍ മാജിക്ക് ഫോര്‍മുലകളൊന്നുമില്ല”, അഡീഷണല്‍ സോളിസിറ്റര്‍ ജനറലായ ഇന്ദിര ജയസിംഗ് ബിബിസിയോട് 2013-ല്‍ പറഞ്ഞു. “തീരുമാനങ്ങള്‍ എടുക്കേണ്ടവരുടെ മനസിലുള്ള വേര്‍തിരിവുകളുണ്ട് – സ്ത്രീകളെ വാര്‍പ്പുമാതൃകകളാക്കുക, ഇരയില്‍ കുറ്റമാരോപിക്കുക, പെണ്‍കുട്ടി ബലാല്‍സംഗം ക്ഷണിച്ചുവരുത്തിയതാണോ എന്ന് കണ്ടെത്താന്‍ ശ്രമിക്കുക എന്നിങ്ങനെ.”

 

കഴിഞ്ഞ നാലുദശാബ്ദങ്ങളിലായി ഇന്ത്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന റേപ്പ് കേസുകളുടെ എണ്ണം ഏതാണ്ട് 900 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പല ബലാല്‍സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതുകൊണ്ട് അവസ്ഥ ഇതിലും വഷളാകാനേ തരമുള്ളൂ. ഇത്തരം കുറ്റകൃത്യങ്ങള്‍ നടന്നാലും നിശബ്ദരായിരിക്കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിക്കും. ഈ കണക്കുകളിലെ വര്‍ധന ഇരകള്‍ കൂടുതല്‍ സംസാരിക്കാന്‍ തയ്യാറായത് കൊണ്ടാണോ അതോ റേപ്പുകളുടെ എണ്ണം കൂടിയതുകൊണ്ടാണോ എന്നറിയില്ല. പത്തുശതമാനം ബലാല്‍സംഗങ്ങളേ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ എന്ന് ചില ആക്റ്റിവിസ്റ്റുകള്‍ പറയുമ്പോള്‍ ഇത് ഒരു ശതമാനമേയുള്ളൂവെന്ന് മറ്റുചിലര്‍.

  

2011-ല്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ ഒരു സര്‍വേ പ്രകാരം 25 ശതമാനം ഇന്ത്യന്‍ പുരുഷന്മാരും ഏതെങ്കിലും തരം ഒരു ലൈംഗികാതിക്രമം ചെയ്തതായി സമ്മതിക്കുന്നുണ്ട്. 20 ശതമാനത്തോളം പേര്‍ ഭാര്യയോട്‌ ബലമായി രതിയിലേര്‍പ്പെട്ടിട്ടുണ്ട് എന്നും പറയുന്നു.

 

ഇന്ത്യന്‍ തലസ്ഥാനമായ ദല്‍ഹി ഇന്ത്യയുടെ റേപ്പ് തലസ്ഥാനമായും അറിയപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. 2012-ലെ കൂട്ടബലാല്‍സംഗവും ഡാനിഷ് വിനോദസഞ്ചാരിയെ കൂട്ടബലാല്‍സംഗം ചെയ്തതും ഇവിടെയാണ്‌.

 

“ഞാന്‍ ന്യൂദല്‍ഹിയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 24 കൊല്ലമായി, ഭക്ഷണസമയം പോലെ കൃത്യമായി നടക്കുന്ന ഒന്നാണ് ഇവിടെ ലൈംഗിക അതിക്രമം. എല്ലാദിവസവും നഗരത്തിലെവിടെയെങ്കിലും അത് ബലാല്‍സംഗമായി മാറാറുണ്ട്”, ന്യൂയോര്‍ക്ക്‌ ടൈംസ് ലേഖിക പറയുന്നു.

 

 

എന്നാല്‍ ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗം ഒരു സാധാരണസംഭവമാണ്. ദിനംപ്രതി അഞ്ചുപേരെങ്കിലും ബലാല്‍സംഗത്തിനിരയാകുന്നു അവിടെ, നാഷണല്‍ ക്രൈം സ്റ്റാറ്റിറ്റിക്സ് പറയുന്നു. ഒരു സ്ത്രീയായി ജീവിക്കാന്‍ ഏറ്റവും മോശം സ്ഥലമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശ്‌ എന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ്  നേതാവായ റീത്ത ബഹുഗുണ ജോഷി പറയുന്നു.

 

ആ സംസ്ഥാനം അങ്ങേയറ്റം ജനപ്പെരുപ്പമുള്ള (200 മില്യന്‍ ആളുകള്‍), എന്നാല്‍ അങ്ങേയറ്റം ദരിദ്രമായ ഒരിടമാണ്. 60 മില്യണിലേറെ ആളുകള്‍ അവിടെ ഒന്നേകാല്‍ ഡോളറിലും താഴെ ദിനംപ്രതി ചെലവിട്ടാണ് ജീവിക്കുന്നത്. അത്തരം ദാരിദ്ര്യവും ബലാല്‍സംഗങ്ങളെ മനസിലാക്കുന്നതില്‍ പ്രധാനമാണ്. ബലാല്‍സംഗങ്ങളില്‍ ഏറിയ പങ്കും മേല്‍ജാതി പുരുഷന്മാര്‍, കീഴ്ജാതി-ദളിത്‌ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്ന കേസുകളാണ്.

 

2007ലെ റേപ്പ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ 90 ശതമാനവും ദളിതരാണ് ഇരകളാകുന്നതെന്നും അതില്‍ തന്നെ 85 ശതമാനവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണെന്നുമാണ് കണ്ടത്.” പീപ്പിള്‍സ് യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസിന്റെ വൈസ് പ്രസിഡന്റ്റ് ആയ എസ്ആര്‍ ദാരാപുരി പറയുന്നു.

 

ഉദാഹരണത്തിന് ഒരു പതിനഞ്ചുകാരി ദളിത്‌ പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശില്‍ മൂന്നു മേല്‍ജാതി പുരുഷന്മാര്‍ കൂട്ടബലാല്‍സംഗം ചെയ്യുകയും പതിനഞ്ചുദിവസം തടങ്കലില്‍ വയ്ക്കുകയും ചെയ്തു. “ഈ കേസുകളുടെ ക്രൂരത കാരണം ഇവ വിശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടുതോന്നും”, ഒരു ആക്റ്റിവിസ്റ്റ് ബിബിസിയോട് പറഞ്ഞു. “ഇത്തരം കാര്യങ്ങള്‍ കഥകളിലും സിനിമകളിലുമേ നടക്കൂ എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്.”

 

എന്നാല്‍ ലൈംഗിക അതിക്രമങ്ങളെ ലാഘവത്തോടെയാണ് പോലീസ് കാണുന്നത്. 2012-ല്‍ തെഹല്‍ക്കയില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ പോലീസിന്റെ നിര്‍വികാരസമീപനത്തെപ്പറ്റിയും ഇരകളോട് പലപ്പോഴും ഉള്ള എതിര്‍പ്പിനെപ്പറ്റിയും പറയുന്നുണ്ട്. ചില പോലീസുകാര്‍ റേപ്പുകള്‍ക്ക് കാരണമായി ഇരയുടെ വേഷത്തെ കുറ്റപ്പെടുത്തുകയും ഇര ഒരു വേശ്യയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യാറുണ്ട്.

 

“റേപ്പ് കേസുകളുണ്ട്, എന്നാല്‍ എഴുപത് ശതമാനവും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക വേഴ്ചകളാണ്”, ഒരു ഓഫീസര്‍ പറയുന്നു. “ആരെങ്കിലും ഇത് കണ്ടാലോ പണം കൊടുക്കാന്‍ വിസമ്മതിച്ചാലോ ഒക്കെയാണ് അത് ബലാല്‍സംഗമായി മാറുന്നത്.” മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു, “അവളുടെ വേഷം ആളുകളെ ആകര്‍ഷിച്ചു. അവള്‍ക്ക് ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യണം എന്ന് തന്നെയായിരുന്നു ആഗ്രഹം”.

 

നിര്‍വികാരത രാഷ്ട്രീയസമ്പ്രദായത്തിന്റെ ഉന്നതതലങ്ങളിലും എത്തിക്കഴിഞ്ഞു. കഴിഞ്ഞ മാസം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവന്‍ ഒരു ഇലക്ഷന്‍ റാലിയില്‍ പറഞ്ഞത് കൂട്ടബലാല്‍സംഗ പ്രതികളുടെ വധശിക്ഷയ്ക്ക് താന്‍ എതിരാണെന്നാണ്.

 

“ആണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികളായിരിക്കും, അവര്‍ക്ക് ചിലപ്പോള്‍ തെറ്റുകള്‍ പറ്റും.” മുലായം സിംഗ് യാദവ് പറഞ്ഞു.

 

Share on

മറ്റുവാര്‍ത്തകള്‍