Continue reading “ആദ്യ ട്വന്റി-20 യില്‍ ഇന്ത്യക്ക് സമ്പൂര്‍ണ വിജയം”

" /> Continue reading “ആദ്യ ട്വന്റി-20 യില്‍ ഇന്ത്യക്ക് സമ്പൂര്‍ണ വിജയം”

"> Continue reading “ആദ്യ ട്വന്റി-20 യില്‍ ഇന്ത്യക്ക് സമ്പൂര്‍ണ വിജയം”

">

UPDATES

കായികം

ആദ്യ ട്വന്റി-20 യില്‍ ഇന്ത്യക്ക് സമ്പൂര്‍ണ വിജയം

Avatar

                       

അഴിമുഖം പ്രതിനിധി

ആദ്യ ട്വന്റി-20 യില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച ജയം. നാല് ഏകദിനങ്ങളില്‍ നിന്നേറ്റ പരാജയങ്ങളും പരമ്പര നഷ്ടവും ഉണ്ടാക്കിയ നാണക്കേട് തീര്‍ത്തു അവസാന ഏകദിനത്തില്‍ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആവേശം തുടരുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ ട്വന്റി-20 വിജയം. 37 റണ്‍സിനായിരുന്നു ഓസീസിന്റെ തോല്‍വി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 188 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയ 19.3 ഓവറില്‍ 151 റണ്‍സിന് പുറത്തായി. ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ മുതല്‍ പഴികേള്‍ക്കുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യമായി മികവ് കാട്ടിയ മത്സരം കൂടിയായിരുന്നു ഇന്നത്തേത്. ഓപ്പണ്‍മാരായ ആരോണ്‍ ഫിഞ്ച് ഒഴികെ മറ്റാരെയും ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 44 റണ്‍സ് എടുത്ത ഫിഞ്ചാണ് ഓസ്ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍. 21 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ സ്മിത്തിന്റെതാണ് രണ്ടാമത്തെ മികച്ച സ്‌കോറര്‍. ഇന്ത്യക്കായി ഭംറ മൂന്നു വിക്കറ്റ് നേടി. അശ്വിന്‍, ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. നെഹ്‌റയ്ക്കാണ് ഒരു വിക്കറ്റ്.

നേരത്തെ ഇന്ത്യക്കായി വിരാട് കോഹ്ലി 55 പന്തില്‍ 90 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഒമ്പത് ഫോറും രണ്ടു സിക്‌സും ഉള്‍പ്പെട്ടതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്‌സ്. 20 പന്തില്‍ 32 റണ്‍സ് നേടിയ രോഹിത് ശര്‍മയും 34 പന്തില്‍ 41 റണ്‍സ് നേടിയ റെയ്‌നയും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. ക്യാപ്റ്റന്‍ ധോണി 3 പന്തുകളില്‍ ഒരു ഫോറും ഒരു സിക്‌സും അടക്കം 11 റണ്‍സ് നേടി പുറത്താകാതെ നിന്നു.

Share on

മറ്റുവാര്‍ത്തകള്‍