Continue reading “കരാര്‍ കുടിശിക 20 കോടി; ധോണിയെ കബളിപ്പിച്ച് ഓസ്‌ട്രേലിയന്‍ കമ്പനി”

" /> Continue reading “കരാര്‍ കുടിശിക 20 കോടി; ധോണിയെ കബളിപ്പിച്ച് ഓസ്‌ട്രേലിയന്‍ കമ്പനി”

"> Continue reading “കരാര്‍ കുടിശിക 20 കോടി; ധോണിയെ കബളിപ്പിച്ച് ഓസ്‌ട്രേലിയന്‍ കമ്പനി”

">

UPDATES

കായികം

കരാര്‍ കുടിശിക 20 കോടി; ധോണിയെ കബളിപ്പിച്ച് ഓസ്‌ട്രേലിയന്‍ കമ്പനി

Avatar

                       

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് ഓസ്‌ട്രേലിയന്‍ കമ്പനിയായ സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് പരസ്യ തുക ഇനത്തില്‍ ഏതാണ്ട് 20 കോടി രൂപ നല്‍കാനുള്ളതായി വാര്‍ത്ത. സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സുമായി 2013ലാണ് ധോണി പരസ്യ കരാര്‍ ഒപ്പിടുന്നത്.

പലപ്രാവിശ്യമായി പരസ്യ തുക നല്‍കുന്നതില്‍ മുടക്ക് വരുത്തിയ കമ്പനി മൂന്ന് വര്‍ഷത്തേക്ക് ഒപ്പിട്ട കരാര്‍ പ്രകാരം ഏതാണ്ട് 20 കോടി രൂപ ധോണിക്ക് ഇപ്പോള്‍ നല്‍കാനുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്.

കമ്പനി ഉടമ കുനാല്‍ ശര്‍മയുമായി കരാര്‍ ഒപ്പിട്ടതിന് ശേഷം നാല് തവണ മാത്രമാണ് കരാര്‍തുക നല്‍കിയതെന്ന് റിതി സ്‌പോര്‍ട്‌സ് വക്താവ് പിടിഐയോട് പറഞ്ഞു. ധോണിയുടെ മാനേജ്മന്റ് കമ്പനിയാണ് റിതി സ്‌പോര്‍ട്‌സ്. അവസാനമായി സ്പാര്‍ട്ടന്‍ കമ്പനി തുക കൈമാറിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.

എന്ത് കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ചോദിച്ചപ്പോള്‍ ‘എല്ലാം എപ്പോഴും സുഗമമായി നടക്കില്ല’ എന്നായിരുന്നു റിതി സ്‌പോര്‍ട്‌സ് തലവന്‍ അരുണ്‍ പാണ്ടെയുടെ മറുപടി. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സ്പാര്‍ട്ടന്‍ സ്‌പോര്‍ട്‌സ് കമ്പനിയുടെ തലവന്‍ കുനാല്‍ ശര്‍മ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിരന്തരമായി ഫോണിലൂടെയും മെസ്സജിലൂടെയും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ അതിന് സാധിച്ചിട്ടില്ല.

എന്നാല്‍ ധോണിയെ കൂടാതെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്, ബോളര്‍ മിച്ചല്‍ ജോണ്‍സന്‍, വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍, ഇംഗ്ലണ്ടിന്റെ ഇയാന്‍ മോര്‍ഗന്‍, സര്‍ വിവ് റിച്ചാര്‍ഡസണ്‍ എന്നിവര്‍ സ്പാര്‍ട്ടന്‍ കമ്പനിയുമായി കരാര്‍ ഉണ്ടായിരുന്നവരാണ്.

ധോണിയുടെ പരസ്യ വരുമാനം ഏകദേശം 100 കോടി രൂപയാണ്. ഏതാണ്ട് 15 ബ്രാന്‍ഡുകളുമായി കരാര്‍ ഉള്ള ധോണി ഐഎസ്എല്ലില്‍ ചെന്നയിന്‍ എഫ്‌സിയുടെ സഹഉടമയുമാണ്.

Share on

മറ്റുവാര്‍ത്തകള്‍