Continue reading “മുതലാളി തെറ്റായ കോഡ് ടൈപ്പ് ചെയ്തു, കമ്പനി തന്നെ ഇല്ലാതായി”

" /> Continue reading “മുതലാളി തെറ്റായ കോഡ് ടൈപ്പ് ചെയ്തു, കമ്പനി തന്നെ ഇല്ലാതായി”

"> Continue reading “മുതലാളി തെറ്റായ കോഡ് ടൈപ്പ് ചെയ്തു, കമ്പനി തന്നെ ഇല്ലാതായി”

">

UPDATES

മുതലാളി തെറ്റായ കോഡ് ടൈപ്പ് ചെയ്തു, കമ്പനി തന്നെ ഇല്ലാതായി

Avatar

                       

അഴിമുഖം പ്രതിനിധി

ഒരു യെസ് മതി ജീവിതം മാറിമറിയാന്‍. പക്ഷേ, ഒരു തെറ്റായ കോഡ് ഇല്ലാതാക്കിയത് ഒരു കമ്പനിയേയും ആയിരത്തിയഞ്ഞൂറിലധികം വെബ്‌സൈറ്റുകളേയുമാണ്.

1535 കമ്പനികളുടെ വെബ്‌സൈറ്റുകള്‍ ഹോസ്റ്റു ചെയ്യുന്ന ലണ്ടനിലെ മാര്‍കോ മഴ്‌സാലയാണ് സ്വന്തം കമ്പനിയേയും സേവനം നല്‍കുന്ന കമ്പനികളുടെ വെബ്‌സൈറ്റുകളേയും ഒറ്റയടിക്ക് ഇല്ലാതാക്കിയത്.

അബദ്ധവശാല്‍ നശീകരണ കോഡ് മാര്‍കോ സ്വന്തം കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഡിലീറ്റ് ചെയ്യാനുള്ള കമാന്‍ഡാണ് അദ്ദേഹം കൊടുത്തത്. എന്നാല്‍ എന്താണ് ഡിലീറ്റ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു കൊടുത്തില്ല. ഇതേതുടര്‍ന്ന് കംപ്യൂട്ടറിലെ ബാക്ക് അപ്പ് എടുത്തിരുന്നവയടക്കം എല്ലാം ഡിലീറ്റ് ആയി.

സെര്‍വര്‍ വിദഗ്ദ്ധരുടെ ഒരു ഓണ്‍ലൈന്‍ ഫോറത്തില്‍ മാര്‍ക്കോ തനിക്ക് പറ്റിയ അബദ്ധം തുറന്നു പറഞ്ഞ് സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍.

Share on

മറ്റുവാര്‍ത്തകള്‍